Beginners

ആശയങ്ങളെ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Pinterest LinkedIn Tumblr

ചിലരോട് നമ്മൾ എന്ത്‌ ചെയ്യുന്നു എന്ന് ചോദിച്ചാ പിന്നെ തീർന്നു, artificial intelligence മുതൽ നാസയും Elon Musk വരെ എഴുന്നേറ്റു ഓടുന്ന രീതിയിൽ കുറെ കാര്യങ്ങൾ ഇങ്ങോട്ട് വരും.

അങ്ങനെ ഉള്ളവരെ കളിയാക്കാൻ ഒന്നും വേണ്ടി പറഞ്ഞതല്ല ഞാനും പണ്ട് അങ്ങനെ ഒക്കെ ആയിരുന്നു. സ്വഭാവികമായി എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിച്ചു നടക്കുന്നവർ എല്ലാംതന്നെ നല്ല ചിന്തകർ കൂടെ ആയിരിക്കും.

ഉണിലും ഉറക്കത്തിലും എല്ലാം ഓരോന്ന് ചിന്തിച്ചു നടക്കുന്നത് കൊണ്ട് ആ വഴിയിലൂടെ അവർ ഒരുപാട് ദൂരം സഞ്ചാരിച്ചിട്ടുണ്ടാകും ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടും ഉണ്ടാകും.

ആ ഒരു മനസ്ഥിയിൽ നിന്നുകൊണ്ടാണ് സാധാരണ ആളുകളോട് ചെയ്യുന്ന കാര്യങ്ങളെ പറ്റിയോ അല്ലെങ്കിൽ ആഗ്രഹങ്ങളെ പറ്റിയോ ഒക്കെ ഇവർ സംസാരിക്കുന്നത്.

ഇത് പലപ്പോഴും ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും. രണ്ടാഴ്ച മുൻപ് ഞാൻ ഒരു jackfruit ആപ്പിന്റെ പോസ്റ്റ്‌ ഇട്ടിരുന്നു. അതിന്റെ founder ജോയ്‌സ് ഭായി ഒരുപാട് വിഷൻ ഉള്ള ആളാണ്. ഈ ആപ്പും അതിന്റെ പിന്നിലെ കാര്യങ്ങളും എല്ലാം ഒരാളെ പറഞ്ഞു മനസിലാക്കണം എങ്കിൽ മണിക്കൂറുകൾ വേണ്ടിവരും.

എല്ലാം നല്ലത് തന്നെയാണ് പക്ഷെ ആർക്കും അത്രയും ഒന്നും കേൾക്കാൻ ഒന്നും ക്ഷമ ഉണ്ടായിരിക്കില്ല എന്ന് എനിക്ക് ആദ്യമെ തോന്നിയിരുന്നു. അങ്ങനെ ഞാനാണ് അദ്ദേഹത്തോട് നിർദ്ദേശിച്ചത് കൂടുതൽ കഥകൾ ഒന്നും പറയേണ്ട ഒന്നോ രണ്ടോ വാക്യത്തിൽ കാര്യം അവതരിപ്പിച്ചാൽ മതി ആളുകൾ ശ്രദ്ധിക്കും.

അപ്പോൾ അദ്ദേഹം പറഞ്ഞു എങ്കിൽ 2050ലെ ഭക്ഷണത്തിനു വേണ്ടിയുള്ള യജ്‌ഞം ആണെന്നു പറഞ്ഞാലോ.

സംഭവം തീരെ ചെറുതാണ്, ഒരു വലിയ കാര്യമാണ്. പക്ഷെ അതിനും ഒരു കുഴപ്പമുണ്ട്. ഇത്രയും പറയുന്ന ആളുടെ reputation കൂടി അനുസരിച്ചേ കേൾക്കുന്നവർ അതിനെ വകയിരുത്തു.

ചൊവ്വ ഗ്രഹത്തിൽ വീട് വയ്ക്കുമെന്ന് ഈലോൺ മസ്‌ക് പറഞ്ഞാൽ നമ്മൾക്ക്‌ കയ്യടിക്കാൻ തോന്നും, ഇന്ത്യയിലെ ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ ശ്രമിക്കുമെന്ന് ശ്രീ രത്തൻ ടാറ്റാ പറഞ്ഞാലും നമ്മൾക്കു രോമാഞ്ചം വരും.

പക്ഷെ നമ്മൾ ആരും ഇതുവരെ കേട്ടിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത ഒരാൾ വന്നു ഇതൊക്കെ പറഞ്ഞാൽ അയാൾക്ക് വട്ടാണെന്ന് എല്ലാരും പറയും. എന്ന് കരുതി അങ്ങനെ ലക്ഷ്യങ്ങൾ വക്കരുത് എന്നല്ല. ഓരോ സ്റ്റേജിലും ചെയ്യാനും പറയാനും പറ്റുന്ന കാര്യങ്ങളുണ്ട് അത് അതേപടി ചെയ്താൽ ചുറ്റും നിൽക്കുന്നവരുടെ സപ്പോർട്ട് കൂടി കിട്ടും.

അത് ഒരു വലിയ കാര്യമാണ്. പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും ആളുകൾ ചുറ്റും ഉണ്ടാവുക എന്നത്. അതിന് ചുറ്റും ഉള്ളവർക്കു മനസിലാകുന്ന അല്ലെങ്കിൽ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിൽ വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ.

അങ്ങനെ ഒരുപാട് ചർച്ചക്ക് ഒടുവിലാണ് അന്നത്തെ വാചകത്തിലേക്ക് എത്തിയത്. വീട്ടിൽ വെറുതെ കിടന്നു പോകുന്ന ചക്ക ഉണ്ടെങ്കിൽ പാസീവ് income ആക്കാം. ആപ്പ് download ചെയ്ത് വെറുതെ tag ചെയ്താൽ മാത്രം മതി എന്ന്‌.

ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഇപ്പോൾ അത്രയും അറിഞ്ഞാൽ മതിയല്ലോ, ഇനി ഇത് വളർന്നു കൂടുതൽ പേരിലേക്ക് എത്തുമ്പോൾ കൂടുതൽ കാര്യങ്ങൾ അറിയാൻ ആളുകൾക്ക് താല്പര്യം ഉണ്ടാകും.

ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ ഉള്ള കഷ്ടപ്പാടിനെ കുറിച്ച് മറ്റൊരു സുഹൃത്ത് പറഞ്ഞപ്പോഴും എനിക്ക് ഇത് തന്നെയാണ് തോന്നിയത്.

ഒരു subject അവതരിപ്പിക്കാൻ വേണ്ടി അവൻ ചിന്തിച്ചു കാട് കയറി ഒടുവിൽ ഭൂമിയുടെ ഉത്ഭവം വരെ എത്തിയെന്നു, എന്നിട്ടും തീർന്നിട്ടില്ല. ഒരു വിഷയം അവതരിപ്പിക്കുമ്പോൾ അതിനു പൂർണത കിട്ടാൻ വേണ്ടിയുള്ള ആത്മാർത്ഥമായ പരിശ്രമമാണ്.

ഞാൻ പറഞ്ഞു എന്റെ പൊന്നണ്ണാ ഇതൊന്നും കേട്ടിരിക്കാൻ ആരും മെനക്കേടില്ല, പുതിയ ആളാകുമ്പോൾ കിട്ടുന്ന ഏതാനും മിനിറ്റ് ആയിരിക്കും അതിന്റെ ഉള്ളിൽ കേൾക്കാൻ ഇരിക്കുന്നവനെ ഇമ്പ്രെസ്സ് ചെയ്യാൻ മാത്രം നോക്കുക. അതിന്റെ പിന്നാമ്പുറം ഒക്കെ വിശദീകരിക്കാൻ പോയാൽ ആള് പിന്നെ ആ വഴിക്ക് വരില്ല.

അതുകൊണ്ട് പരമാവധി ചുരുക്കി ഒരു ഒറ്റ കാര്യം അവതരിപ്പിക്കുക, ബാക്കി ഡീറ്റെയിൽസ് ഒക്കെ ഭാവിയിൽ ഒരുപാട് subscribers ഒക്കെയായി കഴിയുമ്പോൾ പറയാമല്ലോ.

ഇത് ഇവിടെ മാത്രമല്ല ഏത് കാര്യത്തിലും apt ആണെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ ഉള്ളിൽ ഉള്ളത് മുഴുവൻ എപ്പഴും പുറത്ത് കാണിക്കണം എന്നില്ല. സ്ഥലവും സാഹചര്യവും നോക്കി ഓരോന്ന് പുറത്ത് എടുത്താൽ അതിന്റെ ഫലം ഏറെയാണ്.

Fake ആയിട്ട് എന്തെങ്കിലും ചെയ്യണമെന്നോ ഇല്ലാത്തത് ഉള്ളതായി ഭാവിക്കണമെന്നോ ഒന്നും ഈ പറഞ്ഞതിന് അർഥമില്ല. 

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.