“ടാ ഞാൻ നിനക്ക് ഉള്ള അപ്പോയ്ന്റ്മെന്റ് ശരിയാക്കിയിട്ടുണ്ട്. അടുത്ത വ്യാഴാഴ്ച ആണ് പിന്നെ നീ വരുമ്പോൾ നിന്റെ ഫുൾ സെറ്റപ്പിൽ വേണം, suit must ആണ്. പിന്നെ അസ്സിസ്റ്റ് ചെയ്യാനും ഒന്ന് രണ്ട് പേര് വേണം. ഈ ഒരു ലെവലിൽ വേണം പ്രസന്റേഷൻ കൊടുക്കാൻ. “
“Suit ഒക്കെ വേണോ! ആ ഞാൻ ഒന്ന് ആലോചിക്കട്ടെ.. നിന്നെ ഇപ്പോൾ തിരിച്ചു വിളിക്കാം. “
കഴിഞ്ഞ ആഴ്ച ഒരു സുഹൃത്ത് അവനു പരിചയം ഉള്ള ഒരു കമ്പനിയിൽ ഒരു ബിഗ് ഷോട്ട് ആളുടെ അടുത്ത് എനിക്ക് വേണ്ടി ഒരു അപ്പോയ്ന്റ്മെന്റ് എടുത്തിട്ട് വിളിച്ചു പറഞ്ഞതാണ്.
പണ്ട് തൊട്ടേ എന്റെ സ്വപ്നം ആണ് suit ഒക്കെ ഇട്ട് മുകളിൽ പറഞ്ഞപോലെ ഒരു പ്രസന്റേഷൻ. ഇവിടെ ആരും യൂറോപ്പ് പോലെ ദിവസം മുഴുവൻ suit ഇടുന്നില്ലല്ലോ എന്നതായിരുന്നു പണ്ടത്തെ എന്റെ വിഷമം.
എല്ലാരും ഉണ്ടേൽ അതൊരു രസമല്ലേ, അല്ലെങ്കിൽ ഞാൻ മാത്രം ഇട്ടാൽ അത് ബോറാകുമല്ലോ. ഇങ്ങനെ ഒക്കെ സ്വപ്നം കണ്ടു നടന്ന ഞാനാണ് ഇപ്പോൾ അങ്ങനെ ഒരു അവസരം ഇങ്ങോട്ട് വന്നപ്പോൾ രണ്ടാമത് ഒന്നാലോചിക്കട്ടെ എന്ന് പറഞ്ഞു നിൽക്കുന്നത്.
എവിടെയാണ് എനിക്ക് മാറ്റം വന്നത്, എങ്ങനെയാണ്, അത് നല്ലതിനാണോ ചീത്തയാണോ.. ഒരുപാട് ചോദ്യങ്ങൾ എന്റെ മുന്നിൽ കിടന്നു കറങ്ങി.
അങ്ങനെ ഞാൻ അവനെ തിരിച്ചു വിളിച്ചു..
” ടാ ഞാൻ വരാം പക്ഷെ suit ഒന്നും വേണ്ട ഞാൻ ഒരു T-Shirt ഒക്കെ ഇട്ട് ആയിരിക്കും വരിക. അതിന് ഒരു കാരണമുണ്ട്.
ഞാൻ 2 ടൈപ്പ് ബിസിനസ്കാരെ പറ്റി പറയാം. ഒന്ന് നമ്മൾ എന്തെങ്കിലും പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസ് കൊടുക്കുന്നു എന്ന് കരുതുക.
ആ സംഭവം നമ്മളുടെ അടുത്ത് മാത്രമേ ഉള്ളു എങ്കിലോ, അതല്ല നമ്മൾ കൊടുക്കുന്നതിൽ എന്തെങ്കിലും പ്രിത്യേകത ഉൾപ്പെടുത്താൻ കഴിഞ്ഞാലോ പിന്നെ നമ്മൾക്ക് ഓഫീസ് എവിടെ ആണെന്നോ നമ്മളുടെ ഡ്രസ്സ് എന്താണെന്നോ എന്നതിനൊന്നും പ്രസക്തി ഇല്ല.
എന്താണ് നമ്മൾ കൊടുക്കുന്നത് എന്നതിൽ മാത്രമായിരിക്കും മുഴുവൻ focus. നീ ചില ചെറിയ തട്ടുകട പോലത്തെ ഹോട്ടൽ ഒക്കെ കണ്ടിട്ടില്ലേ, അവിടത്തെ ഭക്ഷണം നല്ലതാണെന്നു പേര് ഉണ്ടെങ്കിൽ ആളുകൾ എത്ര ദൂരത്തു നിന്ന് വേണമെങ്കിലും വരും.
വൃത്തി ഉണ്ടാവണം എന്ന് മാത്രമേ എല്ലാവർക്കും നിർബന്ധം ഉണ്ടാകു, ബിൽ അടിക്കാൻ കംപ്യൂട്ടർ ഉണ്ടോ, ac ഉണ്ടോ, ആഡംബര ഇരിപ്പിടം ഉണ്ടോ എന്നൊന്നും ആരും നോക്കില്ല. എങ്ങനെ എങ്കിലും ഒക്കെ അഡ്ജസ്റ്റ് ചെയ്തു കഴിക്കും.
ഏതാണ്ട് ഇതേ പോലെയാണ് സാക്ഷാൽ സ്റ്റീവ് ജോബ്സ് ഓരോ പ്രോഡക്റ്റ് അവതരിപ്പിച്ചിരുന്നത്. ഞാൻ അങ്ങനെ ആയെന്ന് പറയുവല്ല പക്ഷെ ആ പോളിസി എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.
ഇനി മറ്റൊരു കൂട്ടരുണ്ട്, അതായത് നിന്നെ പോലെ മറ്റുള്ളവർ കൊടുക്കുന്ന സർവീസ് ഒക്കെ ആയിരിക്കും കൊടുക്കുക, അവിടെ ഒരുപാട് പേരോട് കോമ്പറ്റിഷൻ ഉണ്ട് അതിനാൽ നീ പറഞ്ഞ എല്ലാ കാര്യങ്ങളും അവിടെ അത്യാവശ്യം ആണ്.
എനിക്ക് ആദ്യം പറഞ്ഞ പോലെ വരാൻ ആണ് കൂടുതൽ കോൺഫിഡൻസ് തോന്നുന്നത്. മറ്റേ പോലെ വന്നാൽ എന്തോ എല്ലാവരും ചെയ്യുന്ന പോലെ ഞാനും ചെയ്യാൻ ശ്രമിക്കുന്നു എന്നൊരു തോന്നലാണ് അതെന്റെ കോൺഫിഡൻസ് കുറയ്ക്കും.
അതുകൊണ്ട് ഞാൻ ഇങ്ങനെ വരാം. പ്രൊജക്റ്റ് കിട്ടുമോ ഇല്ലയോ എന്നൊന്നും അറിയില്ല പക്ഷെ എന്റെ കോൺഫിഡൻസിന്റെ ഏറ്റവും അറ്റത്തു നിന്നു കൊണ്ട് എന്റെ മാക്സിമം ഞാൻ അവിടെ അവതരിപ്പിക്കാം.”
അവൻ എതിർത്തു ഒന്നും പറഞ്ഞില്ല. അങ്ങനെ ആണ് ഇഷ്ടമെങ്കിൽ അങ്ങനെ ചെയ്യാൻ പറഞ്ഞു.
ഇത് ഇവിടെ എഴുതാൻ കാരണം പലരും വലിയ ഓഫീസ് വേണം, അങ്ങനെ പല ആർഭാടങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ആദ്യത്തെ ചുവട് വയ്ക്കു എന്ന് പറഞ്ഞു ഇരിക്കാറുണ്ട്.
ഈ പറയുന്ന ഞാനും അങ്ങനെ തന്നെ ആയിരുന്നു. കമ്പനി എന്ന് പറഞ്ഞാൽ ഇൻഫോപാർക്കിൽ കുറഞ്ഞ ഒരെണ്ണം എനിക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയുമായിരുന്നില്ല.
ഒടുവിൽ അതൊന്നും നടക്കാതെ വന്നപ്പോൾ ഉള്ളിൽ തേങ്ങിക്കൊണ്ടാണ് എറണാകുളത്തു ഇൻഫോപാർക്കിന് പുറത്ത് ഒരു ഓഫീസ് എടുക്കുന്നത്. അവിടെ ആർഭാടം എന്നൊന്ന് അല്ലാതെ എന്ത് കൊടുക്കാൻ കഴിയും എന്ന കാര്യത്തിൽ എനിക്ക് ശ്രദ്ധ ഇല്ലായിരുന്നു.
എന്നാൽ അവിടെ നിന്ന് ഞാൻ പുറത്തായ ശേഷം വീണ്ടും ഒരെണ്ണം ആരംഭിക്കാൻ നോക്കിയപ്പോൾ എറണാകുളം ഒന്നും പോയില്ല എന്റെ അടുത്ത് എവിടെ ഏറ്റവും ചിലവ് കുറഞ്ഞ ഓഫീസ് സ്പേസ് കിട്ടും എന്ന് മാത്രമായിരുന്നു ചിന്ത.
അങ്ങനെ കുറെ അന്വേഷിച്ചു അടുത്തുള്ള ടൗണിൽ ഏറ്റവും വാടക കുറഞ്ഞ സ്ഥലം നോക്കി എടുത്തു. അവിടെ എന്റെ ശ്രദ്ധ മുഴുവൻ എന്ത് ചെയ്യാൻ കഴിയും, അഥവാ പ്രവർത്തിയിൽ ആയിരുന്നു. അവിടെ നിന്നാണ് ഈ ബോധോദയം ഉണ്ടായത്.
എന്ന് കരുതി എന്നും അവിടെ ഇരിക്കണം എന്നല്ല, സാഹചര്യം മെച്ചപ്പെടുന്ന അനുസരിച്ചു നമ്മൾ മാറിക്കൊണ്ട് ഇരിക്കണം. തുടർന്ന് വീണ്ടും ഇൻഫോപാർക്കിൽ ശ്രമിച്ചു, പക്ഷെ ഇപ്രാവശ്യം അതിന്റെ ഗ്ലാമർ കണ്ടിട്ടല്ല അതിന്റെ പിന്നിലെ ഉപയോഗം കണ്ടിട്ടാണ്.
അങ്ങനെ അവിടെ സ്പേസ് ലഭിക്കുകയും ചെയ്തു. അതുപോലെ ഇനി ജീവിതത്തിൽ ഒരിക്കലും suit ഇടില്ല എന്നോ അതൊരു മോശം കാര്യമാണെന്നോ എന്റെ വാക്കുകൾക്ക് അർഥമില്ല.
ഇപ്പോഴും എനിക്ക് ഇഷ്ടമാണ് suit ഇട്ട് നടക്കാൻ. പക്ഷെ അത് അത്യാവശ്യം ആണെങ്കിൽ മാത്രം മതി suit ഇല്ലെങ്കിൽ ആളുകൾ എന്ത് വിചാരിക്കും എന്നൊന്നും വിചാരിക്കേണ്ട ആവശ്യമേ ഇല്ല..
പ്രവർത്തികളിൽ മാത്രം ആ ശ്രദ്ധ ഉണ്ടായാൽ മതി. വലിയ തുടക്കങ്ങൾ ഇല്ലാത്തത് കൊണ്ട് മാത്രം തുടങ്ങാൻ കഴിയാതെ ഇരിക്കുന്ന ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട്.. അവർക്ക് വേണ്ടി എന്റെ അനുഭവത്തിൽ നിന്ന്…
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.