ഒരു yes കേൾക്കുന്നതിലും നല്ലത് no കേൾക്കുന്നത് ആണെന്നാണ് ഇപ്പോൾ തോന്നുന്നത്.
എന്തെങ്കിലും ഒരു കാര്യത്തിന് ആരുടെയെങ്കിലും സഹായം വേണ്ടിവരുമ്പോൾ ഒരു no കേട്ടാൽ അവിടെ ഒരു തീരുമാനം ഉണ്ടായി. പിന്നെ എന്ത് ചെയ്യണം എന്ന് നമ്മൾക്ക് തീരുമാനിക്കാം.
ഒന്നെങ്കിൽ പോരായ്മകൾ പരിഹരിച്ചു വീണ്ടും നന്നായി ശ്രമിക്കാം, അല്ലെങ്കിൽ മറ്റൊരു വഴി നോക്കാം.
എന്നാൽ ഈ yes എന്നതിന് ഒരുപാട് അർഥങ്ങൾ ഉണ്ട്. നമ്മളെ പിണക്കാൻ കഴിയാത്തത് കൊണ്ട് മാത്രം നിവർത്തി ഇല്ലാതെ yes പറയുന്നവരുണ്ട്. പലപ്പോഴും നമ്മളും അങ്ങനെ തന്നെ മറ്റുള്ളവരോട് പറയാറുണ്ട്.
പക്ഷെ അതാണ് അവരോട് ചെയുന്ന ഏറ്റവും വലിയ ക്രൂരത. ഒരു കാര്യം ചെയ്യാൻ പറ്റുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ yes എന്ന് പറയാവു. ഭൂരിഭാഗം ആളുകൾക്കും no പറയാനും അത് കേൾക്കാനും ഇഷ്ടം ഉണ്ടാവില്ല.
എങ്കിലും അത് പറയാനും കേൾക്കാനും ശീലിക്കേണ്ടത് തന്നെയാണ്. കാര്യങ്ങൾക്ക് നീക്ക് പോക്ക് ഉണ്ടാകും. ഒരുപക്ഷെ നമ്മൾ yes പറഞ്ഞത് കൊണ്ട് മാത്രം മറ്റ് വഴികൾ നോക്കാതെ നമ്മളെ മാത്രം നോക്കി ഇരുന്ന് സമയം കളയുന്ന ആളുകൾ ഉണ്ടാകാം.
അവരെ നമ്മുടെ ബലഹീനത മൂലം നമ്മുടെ ചുറ്റും കെട്ടി ഇടുകയാണ്. എന്നാലും ഒരു no പറയുമ്പോഴും ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. വെട്ടി തുറന്നു no പറയുന്നത് ചിലപ്പോൾ സൗഹൃദങ്ങളെയും ബന്ധങ്ങളെയും തന്നെ ഇല്ലാതെ ആക്കിയേക്കാം.
പക്ഷെ പ്രൊഫഷണൽ കാര്യങ്ങളിൽ എപ്പഴും നേരെ പറയുന്നത് തന്നെയാണ് നല്ലത്. അല്ലാതെ ഉള്ളവരുടെ അടുത്ത് ഒരു no പറയുന്നത് തന്നെ ഒരു കലയാണ്.
ആദ്യമേ തന്നെ അതിന്റെ പ്രശനങ്ങൾ ഒക്കെ ചൂണ്ടി കാണിച്ചിട്ട് ശ്രമിച്ചു നോക്കാം എന്ന് പറയുകയും, അധികം താമസിക്കാതെ തന്നെ സൗമ്യമായി കഴിയില്ല എന്ന് പറയുന്നതാണ് ശരിയായ വഴി.
അപ്പോൾ പറഞ്ഞു വന്നത് എവിടെ നിന്നെങ്കിലും no കേട്ടാൽ, അവിടെ കൂടുതൽ പരിശ്രമിക്കാൻ വക ഉണ്ടെങ്കിൽ, അത് തന്നെ നോക്കുക കാരണം അവിടെ നിന്ന് ഒരു yes കിട്ടിയാൽ ആ കാര്യം ഉറപ്പായും നടക്കും. അതുകൊണ്ട് ഇപ്പോൾ ഒരു no കേൾക്കുന്നതാണ് കൂടുതൽ ഇഷ്ടം
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.