ഇത് ശ്യാം, എന്റെ സുഹൃത്താണ് അതിൽ കൂടുതലായി നിങ്ങളെ ഇപ്പോൾ ഞെട്ടിക്കാൻ പോകുന്ന ആളുമാണ്.
ആശാൻ പഠനം കഴിഞ്ഞ ഉടനെ ഒരു കംപ്യൂട്ടർ ഷോപ്പ് തുടങ്ങിയിരുന്നു, 2016 ലെ നോട്ട് നിരോധനം വരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന അവന്റെ കടയിൽ പതിയെ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടാൻ തുടങ്ങി.
2018 ലെ വെള്ളപ്പൊക്കം കൂടെ ആയപ്പോൾ പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയായി. കാശ് കൊടുക്കാൻ ഉള്ളവർ മാത്രം തേടി വരുന്ന ദിവസങ്ങൾ, കാശ് ഇല്ലെങ്കിൽ പകരം സ്റ്റോക് കൊടുക്കണം.
സാധനങ്ങൾ വാങ്ങാൻ ആളുണ്ട് പക്ഷെ പണം തരണേൽ പിറകെ നടക്കണം, എന്നാൽ കൊടുക്കാൻ ഉള്ളവർക്ക് ആപ്പോൾ തന്നെ കൊടുക്കുകയും വേണം.
ഭക്ഷണം കഴിക്കാൻ പോലും തോന്നാതെ ഡിപ്രെഷന്റെ അവസ്ഥയിൽ എത്തി. എന്നാൽ അങ്ങനെ കരഞ്ഞു കൊണ്ടിരിക്കാൻ അവൻ ഒരുക്കമല്ലായിരുന്നു. എങ്ങനെയും കര കയറണം എന്ന രീതിയിൽ അവൻ മറ്റ് വഴികൾ തിരയാൻ തുടങ്ങി.
ഫീൽഡ് ഒന്ന് മാറ്റി പിടിക്കുക എന്നതായിരുന്നു അവൻ കണ്ടെത്തിയ വഴി. ഭക്ഷണം കഴിക്കാതെ നടന്ന അവന്റെ മുന്നിൽ ഭക്ഷണം തന്നെ നല്ല വഴി എന്ന് തെളിഞ്ഞു വന്നു. എന്ത് വെള്ളപ്പൊക്കം ഉണ്ടായാലും ഭക്ഷണം ഇല്ലാതെ മനുഷ്യന് പറ്റില്ലല്ലോ.
അവിടെ എന്തായാലും ഇതുപോലെ മാന്ദ്യം ഉണ്ടാകില്ല എന്ന കണക്ക് കൂട്ടലിൽ അവൻ ടൗണിൽ ഒരു റെസ്റ്റോറന്റിൽ മാനേജർ ആയി ജോലി കൂടെ ആരംഭിച്ചു. ഉച്ചവരെ കമ്പ്യൂട്ടർ ഷോപ്പിൽ ഇരിക്കും, ഉച്ചക്ക് ശേഷം സ്റ്റാഫ് തന്നെ നോക്കിക്കോളും.
12 ആകുമ്പോൾ ആണ് റെസ്റ്റോറന്റ് തുറക്കുന്നത്. അടക്കുന്നത് 10 മണി കഴിഞ്ഞും അവിടെ നിന്നങ്ങോട്ട് ഹാർഡ്‌വർക് ആരംഭിച്ചു.
എന്നാൽ അവിടെയും വെറുതെ സീറ്റിൽ ഇരിക്കാൻ അല്ലായിരുന്നു അവന്റെ ഉദ്ദേശം. ആശാൻ പതിയെ അവിടത്തെ ക്രയ വിക്രയങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ കുറച്ചു കാര്യങ്ങൾ അവിടെ അവൻ കണ്ടെത്തി.
കൈ തുടയ്ക്കുന്ന ടിഷു പേപ്പർ മുതൽ പാർസൽ പാക്ക് ചെയ്യന്ന അലുമിനിയം ഫോയിൽ ബോക്സ് വരെ അവിടെ ദിവസവും ധാരാളം ആവശ്യം ഉണ്ടായിരുന്നു. തീരെ നിസാര വസ്തുക്കൾ ആണെങ്കിലും അത് വച്ചു അവൻ ഒരു പദ്ധതി ഉണ്ടാക്കി.
ഇവിടെ സംരംഭകൻ ഗ്രൂപ്പിൽ പോസ്റ്റ് ഇട്ട് ഇതിന്റെ ഒക്കെ wholesale ഡീലർമാരെ അവൻ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിലവിൽ അവിടെ supply ചെയ്യുന്നവർ നൽകുന്നതിലും വില കുറച്ചു മുകളിൽ പറഞ്ഞ സാധനങ്ങൾ അവനു തന്നെ കൊടുക്കാൻ കഴിയും എന്ന് മനസിലാക്കി.
അങ്ങനെ കുറച്ചു കൊടുത്താലും അവനു ലാഭം ഉണ്ട്. ഓണറോട് ചോദിച്ചപ്പോൾ പുള്ളിക്ക് സമ്മതം. അങ്ങനെ അവൻ ഈ വക സാധനങ്ങളുടെ എല്ലാം supply കൂടെ ഏറ്റെടുത്തു. ഏതാണ്ട് 5000 രൂപ ആ ഇനത്തിൽ ലാഭം ഉണ്ട്.
ഇനിയാണ് ട്വിസ്റ്റ്. ഈ റെസ്റ്റോറന്റിന് മൊത്തം 9 ബ്രാഞ്ച് ഉണ്ട്. എല്ലായിടത്തേക്കും സപ്ലൈ അവൻ വ്യാപിപ്പിച്ചു. ഈ ഡിസ്ട്രിബൂഷൻ ബിസിനസിന് ഒരു ഗുണമുണ്ട് ഒരിക്കൽ കണക്ഷൻ കൊടുത്താൽ പിന്നെ അതിങ്ങനെ സ്ഥിരമായി വന്നുകൊണ്ടേ ഇരിക്കും.
പക്ഷെ അവൻ വെറുതെ ചെയ്തത് അല്ലല്ലോ, 4 വർഷം മാനേജർ ആയി പ്രവർത്തിച്ചു അതിന്റെ മുക്കും മൂലയും എല്ലാം കണ്ടു ആ ബിസിനസ് നന്നായി പഠിച്ച് നടത്തിയ നീക്കമാണ്.
അവനു അറിയാം അവിടെ എത്ര രൂപയുടെ കച്ചവടം ഉണ്ട്, മോശം അവസ്ഥകൾ എപ്പഴാണ്, അതിനെ എങ്ങനെ മറികടക്കാൻ കഴിയും അങ്ങനെ എല്ലാം നാല് വർഷങ്ങൾ കൊണ്ട് ചെയ്ത് പഠിച്ചാണ് ഇങ്ങനെ ഒരു നീക്കം നടത്തിയത്.
അവിടെയും തീർന്നില്ല, അവനെ കണ്ടാൽ തന്നെ അറിയാം അടുത്ത പദ്ധതി മനസ്സിൽ ഇട്ട് പുകച്ചു കൊണ്ടിരിക്കുക ആണെന്ന്.
പിന്നെ അടുത്തത് ഒരു പുതിയ മേഖലയിലേക്ക് എടുത്ത് ചാടി ഒന്നും ചെയ്തില്ല. ക്ഷമയോടെ സമയം എടുത്ത് പഠിച്ച് ഒരു അവസരം വന്നപ്പോൾ അത് കൃത്യമായി ഉപയോഗിച്ചു.
എല്ലാം അവന്റെ പ്ലാനിങ് പോലെ നടന്നു. ഇത് നാലാൾ അറിയേണ്ട കഥ അല്ലേ.. ബിസിനസ് തകർന്നു ഇരിക്കുന്നവർക്കും പുതിയ മേഖലയിൽ ഇറങ്ങുന്നവർക്കും ഇവന്റെ കഥ വില മതിക്കാൻ ആകാത്ത ഒരു പാഠമല്ലേ..
അവർക്ക് ഇവിടെ പല ഭാഗത്തായി 9 ബ്രാഞ്ചുകൾ നിലവിൽ ഉണ്ട്. അതിൽ ഏറ്റുമാനൂർ ഇരിക്കുന്ന ബ്രാഞ്ചിന്റെ ഉടമയാണ് എന്റെ സുഹൃത്ത്. ആ വഴി പോകുമ്പോൾ അവിടെ കയറിയാൽ നല്ല ഭക്ഷണവും കഴിക്കാം ബിസിനസും പഠിക്കാം..
ഞാൻ ഇവിടെ സിമ്പിൾ ആയി എഴുതിയപ്പോൾ ഇതൊക്കെ നിസാരമായി തോന്നിയേക്കാം.
അവൻ ഒറ്റയ്ക്കാണ് വന്നത്… The real one man army..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.