മലയാള ഭാഷയിൽ സ്റ്റീവ് ജോബ്സിനെ പറ്റി എഴുതപ്പെട്ട ഏറ്റവും നല്ല പുസ്തകം ഇതാണ്. സ്റ്റീവ് ജോബ്സ് ആരാണെന്ന് നമ്മൾക്ക് എല്ലാവർക്കും അറിയാം. എന്നാൽ അദ്ദേഹം സഞ്ചരിച്ച വഴികളിൽ കൂടെ നമ്മളെ കൂട്ടിക്കൊണ്ട് പോയി പല മായ കാഴ്ചകളും കാണിച്ചു തരുന്നതാണ് ഈ പുസ്തകം.
പേർസണൽ കമ്പ്യൂട്ടറിന്റെ പിറവി മുതൽ ആദ്യത്തെ ടച്ച് സ്ക്രീൻ ഫോൺ വരെ നീണ്ടു നിൽക്കുന്ന അനേകം കണ്ടുപിടിത്തങ്ങളുടെ അറിയാ കഥകളും അതിന്റെ പിന്നിൽ ഭ്രാന്തമായ ആവേശത്തിൽ നടന്ന യുവവായ സ്റ്റീവിനെയും എല്ലാം വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
ലോക ഒന്നാം നമ്പർ കോടീശ്വരൻ ആയിരുന്ന മൈക്രോസോഫ്റ്റ് ന്റെ സ്ഥാപകൻ ബിൽ ഗേറ്റ്സ് സ്റ്റീവ് ജോബ്‌സിന് മുന്നിൽ ഒന്നുമല്ലാതിരുന്ന ഒരു കാലത്തെ കുറിച്ച് നമ്മൾക്ക് ചിന്തിക്കാൻ കഴിയുമോ..
അമേരിക്കൻ ഓഹരി വിപണിയേ പിടിച്ചു കുലുക്കിയ ഒരു ഇരുപത്തിമൂന്നുകാരന്റെ ഹീറോയിസം മുന്നിൽ തെളിഞ്ഞു വരുമ്പോൾ എങ്ങനെ രോമാഞ്ചം വരാതിരിക്കും.
തീർച്ചയായും സംരംഭകർ എല്ലാം തന്നെ വായിച്ചിരിക്കേണ്ട ഒരു നല്ല ജീവചരിത്രമാണ് സ്റ്റീവ് ജോബ്സ്.
സഫാരി ചാനലിലെ ശ്രദ്ധേയമായ പ്രോഗ്രാമിൽ അവതരിപ്പിക്കപ്പെട്ട ജീവചരിത്രകഥയുടെ പുസ്തക രൂപമാണിത്. ഓൺലൈൻ ആയി സഫാരിയുടെ വെബ്സൈറ്റിൽ നിന്ന് വാങ്ങിക്കാവുന്നതാണ്. വില 150 രൂപ.
Comments are closed.