നമ്മളിൽ പലരുടെയും സാമ്പത്തിക അടിത്തറ ഇളക്കുന്ന രണ്ട് കാര്യങ്ങൾ ഉണ്ട്. കടം കേറി മുങ്ങും എന്ന് മനസിലായാലും അതിൽ നിന്ന് പിന്മാറാൻ ആരും ഒരുക്കമല്ല.
എന്താണെന്നു ചോദിച്ചാൽ ആദ്യത്തേത് ആർഭാടമായ വിവാഹങ്ങൾ, അടുത്തത് സ്വന്തം കപ്പാസിറ്റിക്ക് താങ്ങാവുന്നതിലും അപ്പുറമായ വീടുകൾ.
പണ്ട് എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണ്, 10 ലക്ഷം മുടക്കി ഗ്രാൻഡ് ആയിട്ട് കല്യാണം നടത്തി. അങ്ങനെ നടത്തി ഇല്ലെങ്കിൽ കുടുംബത്തിന് ചീത്തപ്പേരാണ്.
എന്നിട്ടോ, അതിന്റെ കടം വീട്ടാൻ ഇനി എത്ര വർഷം പണി എടുക്കണം. വല്ല അമേരിക്കയിൽ വല്ലതും ആയിരുന്നേൽ അത്യാവശ്യം കൂട്ടുകാരെയും അടുത്ത ബന്ധുക്കളെയും മാത്രം വിളിച്ചു ചെറിയ ഒരു ചടങ്ങ് ആയിട്ട് നടത്തിയാൽ മതിയായിരുന്നു.
യാതൊരു രീതിയിൽ ഉള്ള ബാധ്യതയും ഉണ്ടാവില്ലായിരുന്നു. ഇതിപ്പോൾ ഇവിടെ കാശ് ഉള്ളവർ ഓരോ ദിവസവും പുതിയത് എന്തെങ്കിലും കണ്ടുപിടിക്കും, അത് കണ്ട് ബാക്കി ഉള്ളവർ അനുകരിക്കാൻ നോക്കും.
ലളിതമായാൽ നാണക്കേടാണ് എന്ന് അഭിമാനപ്രശനം ആകുമ്പോൾ കടം മേടിച്ചിട്ട് ആണെങ്കിലും വലിയ ചടങ്ങ് നടത്തും. എല്ലാം അടിപൊളി ആയിരിക്കും പക്ഷെ ചടങ്ങ് കഴിഞ്ഞു ബില്ല് വരാൻ തുടങ്ങുമ്പോഴാണ് അവസ്ഥ മാറുന്നത്.
ഇത് തന്നെ വീടിന്റെ കാര്യത്തിലും, ഒരു വീടിന്റെ ചിലവിന്റെ പകുതി പണവും മറ്റുള്ളവർക്ക് കണ്ടു കണ്ണ് തള്ളാൻ വേണ്ടിയാണ് ചിലവഴിക്കുന്നത്.
പ്രതീക്ഷിച്ചത് പോലെ മറ്റുള്ളവരുടെ കണ്ണ് തള്ളുകയും ചെയ്യുന്നു, അതോടു കൂടി അവന്റെ കട ബാധ്യതയും പെരുകുന്നു. പിന്നെ അതിന്റെ പിറകെ ഉള്ള നെട്ടോട്ടമാണ്.
ഇതൊക്കെ പലരോടും പറയുമ്പോൾ നെഗറ്റീവ് അഭിപ്രായങ്ങൾ ആണ് കേൾക്കുന്നത്. ചിലർ പറയും കാര്യമൊക്കെ ശരിയാണ് പക്ഷെ നടക്കില്ല ഇവിടെ ഇങ്ങനാണ്..
ഇവിടെ എന്താണ് ഇങ്ങനെ ആയത്.. പുറം രാജ്യങ്ങളിൽ പോയാൽ മലയാളി എന്ത് ജോലിയും ചെയ്യുമെന്ന് കേട്ടിട്ടുണ്ട്.. പിള്ളേരൊക്കെ part time ആയിട്ട് ജോലിക്ക് പോയി പണം ഉണ്ടാക്കി പഠിക്കുകയും ചെയ്യും.
പക്ഷെ ഇവിടെ അതൊന്നും പറ്റില്ല, ഇവിടെ ജീവിക്കാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഇല്ലാതെ പറ്റില്ല..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.