Beginners

Some Technology Start-Up Ideas

Pinterest LinkedIn Tumblr
ഇൻബോക്സിൽ വന്നു ആശയങ്ങൾ ചോദിക്കുന്ന കുറച്ചു പേരുണ്ട്.. അവരോടു പറഞ്ഞ ചില കാര്യങ്ങൾ ഇവിടെയും പറയാം.
ടെക്നോളജി അടിസ്ഥാനത്തിൽ ഒരു ബിസിനസ് ചെയ്യണം എങ്കിൽ എങ്ങനെ ആണ് അതിന്റെ ഒരു അപ്പ്രോച്.
ഏതെങ്കിലും ഒരു മേഖല തിരഞ്ഞെടുക്കുക, ഉദാഹരണം ഒരു റെസ്റ്റോറന്റ് നു ടെക്നോളജി സപ്പോർട്ട് കൊടുക്കുക.
അവിടെ ഒക്കെ ഇപ്പോൾ tab ഉപയോഗിച്ച് ഓർഡർ എടുക്കുന്ന സംവിധാനം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. എല്ലാവരും ഉപയോഗിക്കാൻ തുടങ്ങിയിട്ടില്ല, ഉപയോഗിക്കുന്നവർ ആകട്ടെ ഏതാണ്ട് ഒരു 1st വേർഷൻ ആണ് ഉപയോഗിക്കുന്നത്.
ഇവിടെ ഒരു സ്കോപ്പ് ഉണ്ട്. നിലവിൽ ഉള്ളതിനെ പഠിച്ച് അതിലും നല്ലത് ഉണ്ടാക്കാൻ കഴിഞ്ഞാൽ, ഉദാഹരണം ഇപ്പോ കിച്ചൻ efficiency എന്നൊരു സംഭവം നിലവിൽ ഉള്ളതിൽ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.
ഇത്തരത്തിൽ കുറെ അധികം features കണ്ടെത്തി അതെല്ലാം ഉൾപ്പെടുത്തി ഒരു പ്ലാൻ ഉണ്ടാക്കണം. അത് ഡെവലപ്പ് ചെയ്യാൻ എത്ര തുക വരും, മാർക്കറ്റിങ് ചെയ്യാൻ എത്ര.. ആരാണ് മാർക്കറ്റിംഗ് ചെയ്യാൻ പോകുന്നത് മുതലായ ചിലവുകൾ എല്ലാം കണക്ക് കൂട്ടുക.
തുടർന്ന് അതിന്റെ income model ഉണ്ടാക്കുക, റെസ്റ്റോറന്റ് വലിപ്പം അനുസരിച്ചും features അനുസരിച്ചും subscription മോഡലിൽ. അതായത് ഒരു വർഷത്തേക്ക് 10000 മുതൽ 25000 വരെ എന്നിങ്ങനെ (തുക ഉദാഹരണം മാത്രം).
ഇങ്ങനെ yearly subscription ആക്കുന്നത് കൊണ്ട് എന്താണ് ഗുണമെന്ന് ചോദിച്ചാൽ, ഒന്ന് വാങ്ങുന്നവർക്ക് ആദ്യമേ ഭീമമായ തുക തരേണ്ട ആവശ്യമില്ല, രണ്ടു നമ്മൾക്ക് സ്ഥിര വരുമാനം ആണ്.
ഇനിയാണ് ഏറ്റവും പ്രധാന കാര്യം. ചാടി കയറി ഏതെങ്കിലും കമ്പനിയെ ഏൽപ്പിക്കുക അല്ല വേണ്ടത്. നല്ല ഒരു പ്ലാൻ ഉണ്ടാക്കുക, ചിലവ് എത്ര, എത്ര നാൾ കൊണ്ട് മുടക്കിയ മുതൽ തിരിച്ചു കിട്ടും, അതിന് എത്ര കസ്റ്റമർ വേണ്ടിവരും മുതലായവ.
എന്നിട്ട് ഇതിന്റെ ഒരു മാതൃക ഉണ്ടാക്കി, brochure എന്നിവയുമായി മാർക്കെറ്റിംഗിന് നിങ്ങൾ തന്നെ ഇറങ്ങുക.
അപ്പോൾ കുറെ കാര്യങ്ങൾ ശ്രദ്ധയിൽ പെടും, അവരുടെ സംശയങ്ങൾ, നിലവിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ന്റെ പോരായ്മകൾ, അവർക്ക് കൂടുതലായി വേണ്ട ആവശ്യങ്ങൾ അങ്ങനെ എത്ര പേരെ കാണുന്നോ അത്രയും ലഭിക്കും.
തുടർന്ന് ഇത് വച്ചു ആദ്യം ഉണ്ടാക്കിയ പ്ലാനിൽ മാറ്റങ്ങൾ വരുത്തുക, എന്നിട്ട് വീണ്ടും ഇറങ്ങുക. ഒരു 50 പേരെ കണ്ടിട്ട് 10 പേരെങ്കിലും വാങ്ങാൻ സമ്മതിച്ചാൽ അല്ലെങ്കിൽ എഗ്രിമെന്റ് വച്ചാൽ നമ്മൾക്കു ധൈര്യമായി മുന്നോട്ട് പോകാം.
പിന്നെ അവരോട് ഇത് പുറത്തിറങ്ങാൻ വേണ്ടി വരുന്ന കാലാവധി കൃത്യമായി പറയണം. ആ സമയത്ത് പുറത്ത് ഇറക്കുകയും വേണം. ഇതൊക്കെ അതിൽ ഉള്ള റിസ്ക് ആണ്.
റിസ്ക് ഇല്ലാതെ പറ്റില്ലാലോ പക്ഷെ ഇങ്ങനെ ആണ് calculated risk എടുക്കുന്നത്. നേരെ മറിച് ഒരു സോഫ്റ്റ്‌വെയർ ഉണ്ടാക്കി അത് കഴിഞ്ഞു മാർക്കറ്റ് ചെയ്യാൻ ഇറങ്ങുവാണെങ്കിൽ അതുവരെ ഇൻവെസ്റ്റ്‌ ചെയ്ത തുകയുടെ ബാധ്യത നൽകുന്ന പ്രഷർ താങ്ങാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല.
ചെറിയ തിരിച്ചടികൾ പോലും നമ്മളെ തകർത്തു കളയും.
ഈ പറഞ്ഞത് ഒരു ഉദാഹരണം മാത്രം, ഈ റെസ്റ്റോറന്റ് മാറ്റി ജിം ആകാം, ചെറിയ ട്യൂഷൻ അല്ലെങ്കിൽ കോച്ചിംഗ് സെന്റർ ആകാം.. കോളേജ് സ്കൂൾ അങ്ങനെ ഇഷ്ടം പോലെ മേഖല ഉണ്ട്.
Wait wait.. അവിടെ എല്ലാം നിലവിൽ പലതും ഉണ്ട് പലരും ഉണ്ട്. ശരിയാണ്, പണ്ട് camera finder ആപ്പിന്റെ കാര്യം പറഞ്ഞപോലെ നിലവിൽ ഉള്ളതിനെ പഠിച്ച് അതിനേക്കാൾ മികച്ചത് ഉണ്ടാക്കാൻ കഴിഞ്ഞാൽ അവിടെ എല്ലാം സ്കോപ് ഉണ്ട്.
ഇത് ഒരുപക്ഷെ നിങ്ങൾക്ക് ഉപകാരപ്പെടില്ല എന്നുണ്ടാകാം പക്ഷെ ഇത്രയും കിട്ടിയാൽ രക്ഷപ്പെടുന്ന മറ്റ് ഒരുപാട് പേരുണ്ട്, എനിക്ക് അനുഭവം ഉണ്ട്. 3-4 വർഷം കൊണ്ട് 2 തവണ ഇതേ രീതിയിൽ ശ്രമിച്ചു അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ച പാഠമാണ് ഇത്.
തീർച്ചയായും ഇത് ഒരുപാട് പേർക്ക് ഉപകരിക്കും, അങ്ങനെ ഉള്ളവരിലേക്ക് ഇത് എത്തിക്കാൻ നിങ്ങൾക്ക് കഴിയും.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.