Articles

Some Moments are Precious

Pinterest LinkedIn Tumblr

ഇന്നെന്റെ സുഹൃത്തിന്റെ വിവാഹ ദിവസം ആയിരുന്നു. സ്റ്റേജിൽ ചെക്കനെ introduce ചെയ്യുന്ന ഒരു ചടങ്ങുണ്ട്.. Lijo Joseph,…. at Infusions Global..

ആ ഒരു പേര് അവിടെ അന്നൗൺസ് ചെയ്ത് കേട്ടപ്പോൾ ഞാൻ ഒരുപാട് ഇമോഷണൽ ആയിപ്പോയി. ഒരുപക്ഷെ ഒരു 3 വർഷം മുൻപാണ് അവന്റെ കല്യാണം നടന്നതെങ്കിൽ ഈ പേര് അവിടെ വിളിച്ചു പറയുവാൻ സാധ്യത കുറവായിരുന്നു.

ഒന്നും അല്ലാതിരുന്ന നാളുകളിൽ നിന്ന് ഇങ്ങനെ ഒരു വേദിയിൽ വിളിച്ചു പറയപ്പെടുന്ന അവസ്ഥയിൽ എത്തിയത് വരെയുള്ള കഷ്ടപ്പാടുകളും സഹനങ്ങളും എല്ലാം ഒരു നിമിഷം കൊണ്ട് എന്റെ മനസിലൂടെ കടന്നുപോയി..

കണ്ണ് നിറഞ്ഞു വേറെ ആരുടേയും കണ്ണിൽ പെടാതിരിക്കാൻ ഞാൻ നന്നേ കഷ്ടപ്പെട്ടു. കാരണം അവർക്കൊന്നും ആ വികാരം മനസിലാക്കണം എന്നില്ലല്ലോ..

നമ്മൾക്ക് മാത്രം മനസിലാകുന്ന ഒരു പ്രിത്യേക സുഖമാണ്, സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും കണ്ണ് നിറയുക എന്നത്.

ഒരു സംരംഭം ആയി ഇറങ്ങുമ്പോൾ, വർക്ക്‌ കിട്ടുന്നതോ ലാഭം ഉണ്ടാക്കുന്നതോ ഒന്നുമല്ല ഇത്തരം ചെറിയ ചെറിയ കാര്യങ്ങളാണ് നമ്മുടെ മനസ് നിറയ്ക്കുന്നത്..

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.