കുറച്ചു നാൾ മുൻപ് എന്നേ ഒരു സുഹൃത്ത് വിളിച്ചു, വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ പുതിയ കമ്പനിയിൽ ജോലിക്ക് കയറിയ കാര്യവും പറഞ്ഞു.
അതോടൊപ്പം പഴയ കമ്പനിയിൽ റിസൈൻ ചെയ്യാൻ നേരം അവർ ചോദിച്ച ഒരു കാര്യവും പറഞ്ഞു. സാലറി സർട്ടിഫിക്കറ്റിൽ സാലറി കുറച്ചു കൂടുതൽ ഉണ്ടായിരുന്നു എന്ന് വയ്ക്കട്ടെ എന്നാണ് അവർ ചോദിച്ചത്.
എന്നാൽ എന്റെ സുഹൃത്തിനു അത് ഒട്ടും ഇഷ്ടപ്പെട്ടില്ല, അങ്ങനെ ചെയ്യേണ്ട എന്ന് അല്പം നീരസത്തോടെ പറഞ്ഞു. തുടർന്നു എന്നോടും പറഞ്ഞു അവർ എന്തിനാണ് ഇങ്ങനെ കൃത്രിമം കാണിക്കുന്നത്, നമ്മൾക്ക് ഉള്ളത് തന്നാൽ പോരേ, ഇങ്ങോട്ട് ചോദിക്കുവാ കൂടുതൽ എന്തെങ്കിലും വേണോ എന്ന്..
എന്നാൽ എനിക്ക് ഈ കഥ കേട്ടപ്പോൾ അത് മറ്റൊരു രീതിയിൽ ആണ് തോന്നിയത്. ഞാൻ തിരിച്ചു ചോദിച്ചു, നീ റിസൈൻ ചെയ്തത് അവർക്ക് ക്ഷീണം ഉണ്ടാക്കും. എന്നിട്ടും നിന്നോട് അങ്ങനെ ചോദിക്കണം എങ്കിൽ അവർക്ക് നിന്റെ ജോലി ഇഷ്ടം ആയിരുന്നത് കൊണ്ട് ആയിരിക്കില്ലേ..
അവർ ഒരു startup ആണല്ലോ, നീ ചെയ്യുന്ന ജോലിക്ക് നിനക്ക് അർഹിക്കുന്ന സാലറി തരാൻ ഒരുപക്ഷെ അവർക്ക് നിലവിൽ സാഹചര്യം ഇല്ലായിരുന്നിരിക്കാം.
ആപ്പോൾ ആവശ്യത്തിന് സാലറിയോ തരാൻ കഴിഞ്ഞില്ല എങ്കിൽ മറ്റൊരു കമ്പനിയിൽ ചെല്ലുമ്പോൾ അവിടെ എങ്കിലും നല്ല സാലറി കിട്ടി കൊള്ളട്ടെ എന്ന് കരുതി ആയിരിക്കാം അവർ അങ്ങനെ ചോദിച്ചത്.
നിനക്ക് അത് വേണ്ട എന്നുള്ളത് നിന്റെ നല്ല മനസ്, അതുപോലെ അവർ ചോദിച്ചത് അവരുടെ നല്ല മനസ്.
ഇത് കേട്ടപ്പോൾ എനിക്ക് ഒരു സന്തോഷം ആണ് തോന്നിയെ.. There are good people, good people with good heart are out there.. We still have hope…
ഒരു പക്ഷെ നമ്മൾ മോശമാണെന്നു വിചാരിക്കുന്ന പല കാര്യങ്ങൾക്കും ഇങ്ങനെ ഒരു നല്ല വശം കൂടെ കാണില്ലേ.. ചിലപ്പോൾ നല്ല ഉദ്ദേശത്തോടെ നമ്മളെ സമീപിക്കുന്ന ആളുകളെ നമ്മൾ മോശമായി തെറ്റിദ്ധരിക്കില്ലേ..
എപ്പഴും നമ്മുടെ ഭാഗത്ത് മാത്രം നിന്ന് ചിന്തിക്കാതെ അപ്പുറത്തു നിന്ന് കൂടെ കാണാൻ ശ്രമിച്ചാൽ ഒരുപക്ഷെ ഈ ലോകം കുറച്ചു കൂടെ ഭംഗി ഉള്ളതായി തോന്നാം..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.