എന്റെ പ്രൊഫൈലിലും മറ്റും social entrepreneur എന്ന വാക്ക് കണ്ടിട്ട് ഇത് എന്താണ് സംഭവം ചാരിറ്റി വല്ലതും ആണോ എന്നൊക്കെ ചോദിച്ചു വരുന്നവരുണ്ടു.
ഈ വാക്ക് ഞാൻ ആദ്യമായി കാണുന്നത് club ഹൗസിൽ ലക്ഷ്മി മേനോൻ എന്നൊരാളുടെ പ്രൊഫൈലിൽ ആണ്. മുഴുവനായി വായിച്ചു നോക്കിയപ്പോൾ ആളെ ഞാൻ അന്ന് ആദ്യമായിട്ടാണ് കാണുന്നത് പക്ഷെ ആളുടെ പ്രവർത്തികൾ അതിന് മുന്നേ കേട്ടിട്ടുണ്ടായിരുന്നു.
2018 പ്രളയം വന്നു ചേന്ദമംഗലം കൈത്തറിയിൽ നഷ്ടം സംഭവിച്ചപ്പോൾ അവിടെ ഉള്ളവരെ സഹായിക്കാൻ വേണ്ടി ലക്ഷ്മി മേനോൻ ഒരു ആശയം നടപ്പാക്കി. ചേറിൽ മുങ്ങി ഉപയോഗശൂന്യമായ തുണികൾ ഉപയോഗിച്ച് പാവകളെ ഉണ്ടാക്കി വില്പനയ്ക്ക് വച്ചു.
സംഭവം ബിസിനസ് എന്ന് തോന്നാം പക്ഷെ അതിനെ സാധാരണ ബിസിനസുമായി വേർതിരിക്കുന്നത് അതിന്റെ ഉദ്ദേശം കൊണ്ടാണ്.
പ്രതിഫലം വാങ്ങി ചെയ്യുന്ന എന്ത് കാര്യവും ബിസിനസ് എന്ന ലേബലിന്റെ കീഴിൽ വരുന്നത് കൊണ്ടാണ് എല്ലാം അത് തന്നെയാണ് എന്ന് തോന്നുന്നത്.
ഇപ്പോൾ അവർ പുതിയ ഒരു ആശയം നടപ്പാക്കുന്നുണ്ട്. നല്ല വൃത്തിയും വെടിപ്പും ഉള്ള toilet എവിടെ ഉണ്ടെന്നു കാണിച്ചു തരുന്ന ഒരു ആപ്പ് ആണ് അത്. പേര് toiless, പ്രധാന ഉപഭോക്താക്കൾ യാത്ര ചെയ്യുന്ന സ്ത്രീകളും. Fees ഒക്കെ ഉണ്ട്, എന്നാലും മുകളിൽ പറഞ്ഞപോലെ അതിന്റെ ഉദ്ദേശം ആണ് ബിസിനസ് എന്നിവയിൽ നിന്നും വേർതിരിച്ചു നിർത്തുന്നത്.
സത്യം പറഞ്ഞാൽ അത് കണ്ടപ്പോഴാണ് ടെക്നോളജി ഉപയോഗിച്ച് ഇങ്ങനെ സമൂഹത്തിനു ഗുണമുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന് എനിക്ക് ബോധം വന്നത്. അല്ലെങ്കിൽ ചില ആശയങ്ങളെ ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയും എന്നും.
ആ ഒരു കാര്യത്തിൽ ഞാൻ ലക്ഷ്മി മേനോന്റെ ഏകലവ്യനാണ്. ഇത്തരം ആശയങ്ങൾ കയ്യിൽ ഉണ്ട് എന്നുകരുതി നമ്മൾക്ക് പെട്ടന്ന് അങ്ങ് ചെന്ന് നടപ്പാക്കാൻ കഴിയുന്നത് അല്ല.
ഉദാഹരണം പറഞ്ഞാൽ കുറച്ചു നാളുകൾക്കു മുൻപ് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഒരു അപകടം സംഭവിച്ചു, മകളെ ട്രെയ്നിൽ കയറ്റാൻ വന്ന പിതാവ് ട്രെയിൻ പെട്ടന്ന് പുറപ്പെടുന്നത് കണ്ട് പുറത്തേക്ക് ചാടിയപ്പോൾ മരണപ്പെട്ടു.
ഇതിന് ഒരു പരിഹാരമായി ട്രെയിൻ പുറപ്പെടാൻ തുടങ്ങുന്നതിനു മുന്നേ എല്ലാ ബോഗിയിലും അറിയിപ്പ് ലഭിക്കുന്ന ഒരു സിസ്റ്റം ഉണ്ടാക്കി വയ്ക്കാൻ കഴിഞ്ഞാൽ ഉപകരിക്കും.
ഈ ആശയം കയ്യിൽ ഉണ്ടായിട്ട് കാര്യമില്ല, ഇത് അവതരിപ്പിക്കേണ്ട സ്ഥലത്തു ചെല്ലണം. അതിന് മുന്നേ പ്രായോഗിക വശങ്ങൾ പഠിക്കണം, ഒരെണ്ണം ഉണ്ടാക്കി നോക്കി ടെസ്റ്റ് ചെയ്യണം. അങ്ങനെ ഒരുപാട് കടമ്പകൾ ഉണ്ട്. അതിനെല്ലാം ചിലവും വേണ്ടിവരും.
പിന്നെ ഇങ്ങനെ ഒരു സംഭവം റെയിൽവേ സ്വീകരിച്ചു എന്ന് കരുതുക, അവർക്ക് വേണ്ട അത്രയും device ഉണ്ടാക്കി കൊടുക്കുക എന്നത് വലിയ ഒരു പ്രസ്ഥാനത്തിന്റെ ഉദയമായിരിക്കും.
ഇത് ഉദാഹരണമായി പറഞ്ഞു എന്ന് മാത്രം. ഒരു കുടുംബത്തിലെ 3 പേര് ബൈക്കിൽ മഴ നനഞ്ഞു പോകുന്നത് കണ്ട് ഏറ്റവും വില കുറഞ്ഞ കാർ പുറത്തിറക്കിയ ടാറ്റാ ഒക്കെ വലിയ ഉദാഹരണമാണ്. പക്ഷെ അതൊന്നും നമ്മളെകൊണ്ട് കഴിയുന്ന കാര്യങ്ങൾ അല്ലല്ലോ.
Socialpreneur എന്നാൽ ഇത്തരം കാര്യങ്ങൾ ഒരു സേവനമായി മാത്രം ചെയ്യുന്നവരാണ് എന്നർത്ഥമില്ല. അങ്ങനെ ചെയ്യുന്നവരും ഉണ്ട്, മറ്റു ബിസിനസ് ഒക്കെ ചെയ്തു ലാഭം ഉണ്ടാക്കി അതിന്റെ ഒരു വിഹിതം കൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യുന്നവരും ഉണ്ട്.
You can do something good and become rich എന്നും വേണമെങ്കിൽ ഇതിന് നിർവചനം കൊടുക്കാം. പക്ഷെ rich ആകാൻവേണ്ടി ഉള്ള ഒരു മാർഗ്ഗമായി മാത്രം കണ്ടാൽ ഒരു കാര്യവുമില്ല.
ലക്ഷ്മി മേനോന്റെ പുതിയ പ്രൊജക്റ്റ് ആയ toiless ഉപയോഗിക്കുവാൻ toiless.in എന്ന website ഫോണിൽ നിന്ന് സന്ദർശിക്കുക. പ്രിത്യേകിച്ചു ഒന്നും ഡൌൺലോഡ് ചെയ്യേണ്ട ആവശ്യം വരുന്നില്ല.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.