അടുത്ത മാസം മുതൽ നിങ്ങൾ ഒരു 2000 രൂപ വച്ചു എല്ലാ മാസവും എവിടെയെങ്കിലും ഇൻവെസ്റ്റ് ചെയ്യുക ആണെങ്കിൽ 40 വർഷം കഴിയുമ്പോൾ അത് എത്രയാകും എന്നറിയാമോ.. പരസ്യം ഒന്നുമല്ല ചില അറിവുകൾ മാത്രമാണ്.
15% റിട്ടേൺ കിട്ടുന്ന mutual ഫണ്ടിൽ ആണെങ്കിൽ 40 വർഷം കഴിയുമ്പോൾ അത് 46093341 രൂപ ആയിട്ടുണ്ടാകും.. ഏതാണ്ട് 4 കോടി 60 ലക്ഷത്തി ചില്വാനം..
10% റിട്ടേൺ കിട്ടി 20 വർഷം ആണെങ്കിൽ ആ തുക 1447973 രൂപ അതായത് 14 ലക്ഷം ആയിട്ടുണ്ടാകും..
ഇനി 2000 ഒന്നും ഇല്ല, മാസം 100 രൂപ വെച്ച് 60 കൊല്ലത്തേക്ക് നിക്ഷേപിക്കുക ആണെങ്കിൽ അതിന്റെ മൂല്യം (15% റിട്ടേൺ കിട്ടുക യാണെങ്കിൽ )37852126 രൂപ ആകും എന്ന് വച്ചാൽ ഏതാണ്ട് 3 കോടി 78 ലക്ഷത്തിനു മുകളിൽ.
ഇത് പറയാൻ കാര്യം ഇൻവെസ്റ്റ്മെന്റ് എന്നൊക്കെ കേൾക്കുമ്പോൾ മിക്കവാറും ആളുകൾ ചിന്തിക്കുന്നത് കയ്യിൽ ലക്ഷങ്ങൾ ഉള്ളവർക്കു പറഞ്ഞിട്ടുള്ള പണി ആണെന്ന് ആയിരിക്കും. അടുത്ത പിന്തിരിപ്പൻ ചിന്ത ഇപ്പോൾ കാശ് ഇട്ടിട്ട് 40 കൊല്ലം അല്ലെങ്കിൽ 60 കൊല്ലം കഴിഞ്ഞിട്ട് എന്തിനാണ് അന്നേരം ജീവനോടെ ഉണ്ടാകുമോ എന്ന് പോലും അറിയില്ല എന്നൊക്കെ ആയിരിക്കും.
എന്നാൽ അങ്ങനെ ഒന്നുമല്ല, ചെറിയ ചെറിയ ഇൻവെസ്റ്റ്മെന്റ് ആർക്കും ചെയ്യാവുന്നതേ ഉള്ളു, മുകളിൽ പറഞ്ഞ തുകകൾ ഒക്കെ ഒന്ന് മനസ് വച്ചാൽ കണ്ടെത്താൻ കഴിയുന്നതേ ഉള്ളു. നിഖേഷേപിക്കുക പിന്നെ അതിനെക്കുറിച്ചു കൂടുതൽ ഒന്നും കാട് കയറി ചിന്തിക്കാതെ ഇരിക്കുക, ഇന്നത്തെ മൂല്യം അന്ന് കാണുമോ അങ്ങനെ ഒന്നും വിചാരിക്കേണ്ട..
പല രീതിയിൽ പാഴായി പോകുന്ന പണത്തിന്റെ ഒരു അംശം വെറുതെ മാറ്റി വയ്ക്കുന്നു, നമ്മൾക്ക് ഉപകരിച്ചില്ലെങ്കിലും അടുത്ത തലമുറയ്ക്ക് ഏതെങ്കിലും രീതിയിൽ ഗുണം ചെയ്യും. അതിൽ കൂടുതൽ ചിന്തിക്കാൻ പോയാൽ ശരിയാകില്ല..
പിന്നെ കേട്ട മറ്റൊരു കാര്യം, നോർത്ത് ഇന്ത്യയിൽ ഒക്കെ പിള്ളേരുടെ ജന്മദിനത്തിൽ സമ്മാനം നൽകുന്നത് ഏതെങ്കിലും കമ്പനിയുടെ ഷെയർ വാങ്ങി നൽകി ആണെന്ന് കേട്ടിട്ടുണ്ട്, അവർ വളർന്നു വലുതാകുമ്പോൾ അത് നല്ല ഒരു തുക ആയിട്ടുണ്ടാകും.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.