കേരള സ്റ്റാർട്ട്പ്പ് മിഷൻ എന്ന് കേട്ടിട്ടല്ലാത്തവർ ചുരുക്കമാണ്, എന്നാൽ എന്താണ് കേരള സ്റ്റാർട്ട്പ്പ് മിഷൻ അഥവാ KSUM എന്നും അവർ നൽകുന്ന സേവനങ്ങൾ എന്താണ് എന്നുമൊക്കെ അറിയുന്നവർ വളരെ കുറവാണ്.
നമ്മൾ കണ്ടു ശീലിച്ച പരമ്പരാഗതമായ ബിസിനസ്സിൽ നിന്നും വ്യത്യസ്തമായി വളരെ പെട്ടന്ന് വളർന്നു വലുതാകുന്ന ഒരു ബിസിനസ് മോഡലാണ് സ്റ്റാർട്ട്പ്പ്. സാധാരണ ബിസിനസ് പോലെയല്ല സ്റ്റാർട്ടപ്പുകൾ ആരംഭിക്കേണ്ടതും വളർത്തി വലുത് ആക്കേണ്ടതും.
ഇതിന് വേണ്ടി സഹായങ്ങൾ നൽകുന്ന ഗവണ്മെന്റ് ഏജൻസിയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ. സപ്പോർട്ട് എന്നാൽ എന്തെങ്കിലും ഒരു ആശയവുമായി അവിടേക്ക് ചെന്നാൽ പിന്നെ എല്ലാ കാര്യങ്ങളും അവർ നോക്കിക്കോളും എന്ന് വിചാരിക്കരുത്. സ്റ്റാർട്ടപ്പ് ആശയവുമായി നമ്മൾ മുന്നോട്ടു പോകുമ്പോൾ നമ്മൾക്ക് ആവശ്യമായി വരുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അവയെല്ലാം ഏറ്റവും എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് സ്റ്റാർട്ടപ്പ് മിഷന്റെ ഉദ്ദേശം. അതിനു വേണ്ടിയുള്ള വേദികളും അവസരങ്ങളും സ്റ്റാർട്ടപ്പ് മിഷൻ വഴി കണ്ടെത്താൻ നമ്മൾക്ക് കഴിയും.
അത്തരത്തിൽ നമ്മൾക്ക് ആവശ്യമായി വരുന്ന ചില സേവനങ്ങളാണ്, ആശയം ഡെവലപ്പ് ചെയ്യാനുള്ള ഫണ്ട്, ഓഫീസ് സ്പേസ്, മാർഗ്ഗ നിർദ്ദേശങ്ങൾ.
ഒരു സ്റ്റാർട്ടപ്പ് എന്നാൽ കോർപ്പറേറ്റ് ലോകത്തിലേക്ക് ഉള്ള വാതിൽ കൂടിയാണ്. നിലവിൽ ഉള്ള കോർപ്പറേറ്റ് കമ്പനികളുമായി സംവദിക്കാനുള്ള അവസരങ്ങളും സ്റ്റാർട്ടപ്പ് മിഷൻ നൽകി വരുന്നു. സ്റ്റാർട്ടപ്പുകൾ പ്രവർത്തനം ആരംഭിക്കുമ്പോൾ മുടക്കുമുതൽ ചുരുക്കുന്നതിനായി ചെറിയ ഓഫീസുകൾ ആയിരിക്കും തിരഞ്ഞെടുക്കുക. മാർക്കറ്റ് പിടിച്ചു വരുന്നത് വരെ ഒരുപാട് ജീവനക്കാരുടെ ആവശ്യം ഇല്ലാത്തതിനാൽ കൂടിയാണ് ഇങ്ങനെ ഒരു മാർഗ്ഗം സ്വീകരിക്കുന്നത്.
പ്രോഡക്റ്റ് മാർക്കറ്റിൽ ഇറങ്ങി കഴിയുമ്പോൾ കൂടുതൽ ആളുകളെ കൂടെ കൂട്ടേണ്ടതായി വരും. ചിലപ്പോൾ തുടങ്ങുന്ന സമയത്ത് ഒരാൾ മാത്രമായിരിക്കും അതിൽ പ്രവർത്തിക്കുന്നത്. ഇത്തരം അവസരങ്ങളിൽ ഒരാൾക്ക് വേണ്ടിയോ അല്ലെങ്കിൽ ചെറിയ ഒരു ടീമിന് വേണ്ടിയോ ഓഫീസ് സ്പേസ് എടുക്കുക എന്നത് ഒരു സ്റ്റാർട്ടപ്പിനെ സംബന്ധിച്ച് പാഴ്‌ചിലവാണ്.
അങ്ങനെ ഉള്ളവർക്ക് വേണ്ടി സ്റ്റാർട്ടപ്പ് മിഷനിൽ ഒരു കസേരയും മേശയും മാത്രം ഉൾപ്പെടുന്ന കോ- വർക്കിംഗ് സ്പേസ് മുതൽ 4-5 പേർക്ക് ഇരിക്കാൻ കഴിയുന്ന ചെറിയ ക്യാബിൻ റൂമുകൾ മുതൽ 30-50 പേർക്ക് ഇരുന്ന് ജോലി ചെയ്യാൻ പാകത്തിനുള്ള വലിയ ഓഫീസ് സ്പേസ് വരെ ലഭ്യമാണ്.
പലപ്പോഴും ഇത്തരത്തിൽ ചെറിയ രീതിയിൽ സ്റ്റാർട്ടപ്പ് ആരംഭിക്കുന്ന കണ്ടിട്ട് പലരും ചെറുതായി തുടങ്ങുന്ന ഒരു ബിസിനസ് ആണ് സ്റ്റാർട്ടപ്പ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്. തുടക്കം ചെറുതാണെങ്കിലും കൃത്യമായി ഇടവേളകളിൽ വളർച്ചക്കുള്ള പ്ലാനുകൾ ഉൾപ്പെടെ ആയിരിക്കും യഥാർത്ഥ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നത്.
സ്റ്റാർട്ട്പ്പ് മിഷൻ നൽകുന്ന പ്രധാന മൂന്ന് സേവനങ്ങൾ, കോ വർക്കിംഗ് സ്പേസ്, ഇന്ക്യൂബേഷൻ, ഇൻവെസ്റ്റ്മെന്റ്, ഗ്രാൻഡ് ഫണ്ടിങ് എന്നിവയാണ്.
ഇവ ഓരോന്നിനെയും ഓരോ ഡിപ്പാർട്മെന്റ് ആയി തരം തിരിച്ചു ഓരോ ടീമുകൾ ആയിട്ടാണ് നേതൃത്വം നൽകുന്നത്. കേരള സ്റ്റാർട്ട്പ്പ് മിഷന്റെ കോ വർക്കിംഗ് സ്പേസിന്റെ ബ്രാൻഡ് പേരാണ് “LEAP”.
അത് നിലവിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കാസറഗോഡ് എന്നിവിടങ്ങളിൽ എല്ലാം സേവനങ്ങൾ നൽകുന്നുണ്ട്. ഇത് കൂടാതെ ഒരുപാട് മേഖലകളിലേക്കും പ്രവർത്തനം ഉടനെ വ്യാപിപ്പിക്കുന്നുണ്ട്.
സ്റ്റാർട്ടപ്പ് മിഷൻ മൂന്ന് തരത്തിലുള്ള ഫണ്ടുകൾ നൽകുന്നുണ്ട്.
- ഇന്നോവേഷൻ ഗ്രാന്റ്
- സീഡ് ഫണ്ട്
- ഇൻവെസ്റ്റർ കണക്റ്റ്
ഓരോ ഡിപ്പാർട്മെന്റ് നൽകുന്ന സേവനങ്ങളെ പറ്റി കൂടുതൽ അറിയാനും മറ്റുമായി സ്റ്റാർട്ട്പ്പ് മിഷന്റെ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അവർ അതാത് ഡിപ്പാർട്മെന്റിൽ ഉള്ളവരിലേക്ക് കാൾ കണക്റ്റ് ചെയ്ത് തരുന്നത് ആയിരിക്കും.
+918047180470 എന്നതാണ് ടോൾ ഫ്രീ നമ്പർ.
ഇതെല്ലാം കൂടാതെ കൊച്ചി കളമശ്ശേരി സെന്ററിൽ ഫാബ് ലാബ് എന്നൊരു ഡിപ്പാർട്മെന്റ് കൂടിയുണ്ട്. ഹാർഡ്‌വെയർ അധിഷ്ഠിതമായ സ്റ്റാർട്ട്പ്പുകൾക്ക് വേണ്ടിയുള്ള സംവിധാനമാണിത്.
ഒരു പുതിയ പ്രോഡക്റ്റ് നിർമ്മിക്കാൻ ആദ്യമായ് വേണ്ടി വരുന്ന പരീക്ഷണങ്ങൾക്ക് വേണ്ടിവരുന്ന എല്ലാവിധ യന്ത്രസാമഗ്രഹികളും ഇവിടെ ലഭ്യമാണ്. മരം മുതൽ മെറ്റൽ വരെ കമ്പ്യൂട്ടറിൽ ഡിസൈൻ ചെയ്ത് മുറിക്കാനും കൂട്ടി ചേർക്കാനും ഉള്ള എല്ലാവിധ സൗകര്യങ്ങളും ഉള്ള ലാബ് ആണ് ഇത്.
CNC കട്ടിങ് മുതൽ ലേസർ കട്ടിങ് വരെ ഇവിടെ നമ്മൾക്ക് വേണ്ടി വളരെ കുറഞ്ഞ ചിലവിൽ ഇവർ ചെയ്ത് തരുന്നതാണ്.
ഉദാഹരണം പറഞ്ഞാൽ ഒരു റോബോട്ടിന്റെ ബോഡി ഉണ്ടാക്കാൻ അല്ലെങ്കിൽ ഒരു ഡ്രോണിന്റെ ഫ്രെയിം, അല്ലെങ്കിൽ ഒരു പ്രോഡക്റ്റിന്റെ കേസ് ഒക്കെ ഡിസൈൻ ചെയ്ത് നിർമ്മിക്കാൻ ഇവരെ സമീപിച്ചാൽ വളരെ എളുപ്പമാണ്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ സന്ദർശനം അനുവദിച്ചിട്ടുള്ളു എന്നുകൂടി പ്രത്യേകം ശ്രദ്ധിക്കണം.
അതുപോലെ ഈ ലാബ് സ്ഥിരമായി നമ്മുടെ പ്രോഡക്റ്റ് നിർമ്മിക്കാൻ ലഭിക്കുകയില്ല, MVP നിർമ്മിക്കാൻ വേണ്ടി മാത്രമുള്ള സൗകര്യമാണ്.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.