വ്യവസായ വകുപ്പ് സംരംഭകർക്കായി ക്ലാസ്സുകളും ഏതാനും സബ്‌സിഡി ഫണ്ടുകളും നൽകുന്നുണ്ട്.
മോട്ടിവേഷന്‍ ക്ലാസൊക്കെ ആവശ്യം തന്നെയാണ്. പലർക്കും പല രീതിയിലായിരിക്കും ഇതൊക്കെ പ്രയോജനപ്പെടുന്നത്. എന്നാല്‍ 4 ലക്ഷം മുടക്കിയുള്ള 2 മണിക്കൂർ ക്ലാസിന് പോകുന്നതൊക്കെ പോകുന്നവരുടെ കാര്യം. പൈസയുള്ളവർക്ക് എന്തും ആകാമല്ലോ. എന്നാല്‍ കഴിഞ്ഞ 10 വർഷമായി വ്യവസായ വകുപ്പിന്‍റെ ഭാഗ്യമായി നില്‍ക്കുന്നത് കൊണ്ട് നിരവധി സംരംഭക ക്ലാസുകൾ എടുക്കുന്നത് കൊണ്ടും അനവധി ക്ലാസുകൾ arrange ചെയ്തിട്ടുള്ളത് കൊണ്ടും ചില കാര്യങ്ങൾ പറയട്ടെ.
വ്യവസായ വകുപ്പ് സൌജന്യമായി പല സംരംഭകത്വ പരിപാടികൾ നടത്തുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടയൊന്നാണ് 20 ദിവസത്തെ ടെക്നോളജി മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് പ്രോഗ്രാം (TMDP). അതില്‍ 8 ദിവസം ഇന്‍റർ നാഷണല്‍ ലേബർ ഓർഗനൈസേഷന്‍റെ Start and Improve Your Business (SIYB) എന്ന പരിപാടിയാണ്. സംരംഭകാശയ രൂപവല്‍ക്കരണം മുതല്‍ മാർക്കറ്റിങ്ങ്, കോസ്റ്റിങ്ങ്, ബൈയിങ്ങ്, സ്റ്റോക്ക് കണ്‍ട്രോൾ, ബിസിനസ് പ്ലാന്‍ പ്രിപ്പറേഷന്‍, ബിനിനസ്സ് അക്കൌണ്ടിങ്ങ്, ഇന്‍വെന്‍ററി മാനേജ്മെന്‍റ് തുടങ്ങി ഒരു സംരംഭകന്‍ അറിഞ്ഞിരിക്കേണ്ടുന്ന വിവിധ വിഷയങ്ങൾ എല്ലാം തന്നെ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു പാക്കേജ് ആണിത്. എല്ലാറ്റിനും വർക്ക് ബുക്കുമുണ്ട്. അതായത് വെറും തള്ളല്‍ മാത്രമല്ല എന്നർത്ഥം.
മറ്റൊന്ന് 15 ദിവസത്തെ Entrepreneurship Development Program (EDP) ആണ്. ഒരു സംരംഭകന്‍ അറിഞ്ഞിരിക്കേണ്ടുന്ന വിവിധ ഡിപ്പാർട്ട്മെന്‍റുകളുടെ ക്ലാസുകൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ.
ഒരു കാര്യം ഇതൊക്കെ സൌജന്യമാണ്. ഭക്ഷണം സഹിതമാണ്. പക്ഷേ 4 ലക്ഷത്തിന്‍റെ സ്റ്റാർ ഹോട്ടല്‍ ഫുഡ് ആവില്ല. പക്ഷേ ക്ലാസുകൾ വെറും തള്ളല്‍ മാത്രമല്ല സംരംഭക ജീവിതത്തില്‍ പ്രയോജനമുള്ളത് ആവും. വിവിധ ഡിപ്പാർട്ട്മെന്‍റുകളില്‍ നിന്നും ക്ലാസ് എടുക്കുവാന്‍ വരുന്ന ഉദ്യോഗസ്ഥരെ വീണ്ടും ഫോണില്‍ ലഭിക്കുവാനുള്ള സൌകര്യമുണ്ട്.
പക്ഷേ സൌജന്യമായി ലഭിക്കുന്നതിനൊന്നും വില നല്‍കുന്ന പാരമ്പര്യം നമുക്കില്ലാത്തതിനാല്‍ പലപ്പോഴും ഞങ്ങൾക്ക് ആളെ കിട്ടാറില്ല, അല്ലായെങ്കില്‍ ഇതൊക്കെ പ്രയോജനപ്പെടുത്തി ബിസിനസ്സ് ചെയ്യുവാന്‍ സന്നദ്ധരായവരെ കിട്ടാറില്ല എന്നതാണ് സങ്കടകരമായ വസ്തുത.
പിന്നെ പൈസ മുടക്കിയേ പങ്കെടുക്കു എന്ന് നിർബന്ധമാണെങ്കില്‍ വ്യവസായ വകുപ്പിന്‍റെ ഒരു സ്ഥാപനം കളമശ്ശേരിയില്‍ ഉണ്ട്. കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍റപ്രണർഷിപ്പ് ഡെവലപ്മെന്‍റ് (KIED). ഇവിടെയും പല ട്രെയിനിങ്ങ് പരിപാടികളുണ്ട്. ILO യുടെ Improve Your Business എന്ന പരിപാടിയുമുണ്ട്. റെസിഡന്‍ഷ്യല്‍ ആണ്. പലപ്പോഴും അതിനൊക്കെ ക്ലാസ് എടുക്കുവാന്‍ പോകുമ്പോൾ രാത്രി വൈകിയും സംരംഭകരോടൊപ്പം ആണ് ഞങ്ങളൊക്കെ.
ആളില്ലായെന്ന് പറഞ്ഞ് റൂമില്‍ ഇരിക്കാറില്ലയെന്നർത്ഥം. സമയം നോക്കി വ്യവസായ വകുപ്പ് വില പറയാറില്ലല്ലോ. ILO Master Trainer ശ്രി. ഐസക് സിങ്ങ് സാറൊക്കെ മണിക്കൂറുകൾ ഒരേ എനർജിയോടെ സംരംഭകരോടൊപ്പം നില്‍ക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. പക്ഷേ ഈ പരിശീലന പരിപാടിക്ക് ഒരു 6000 ല്‍ താഴെയേ ചിലവ് ആകു.
KIED ന്‍റെ പരിപാടിക്കേ പൈസയുള്ളു. ജില്ലാ വ്യവസായ കേന്ദ്രങ്ങളിലെ എല്ലാ പരിപാടിയും തികച്ചും സൌജന്യമാണ്. ലക്ഷങ്ങൾ കൊടുത്തേ പങ്കെടുക്കു എന്നൊക്കെ വാശിയുള്ളവർ നിരാശപ്പെടേണ്ടി വരും എന്നർത്ഥം.
സത്യത്തില്‍ ഇത്രയും അറിവ് നല്‍കുന്ന ഈ ക്ലാസുകളൊക്കെത്തന്നെയല്ലേ ഏറ്റവും വലിയ മോട്ടിവേഷന്‍.
വ്യവസായ വകുപ്പ് നൽകുന്ന ഫണ്ടുകൾ
MARGIN MONEY GRANT TO NANO UNITS
EMPLOYMENT EXCHANGE SELF EMPLOYMENT SCHEMES
Prime Minister’s Employment Generation Program (PMEGP)
മുകളിൽ നൽകിയിരിക്കുന്ന സ്കീമുകളുടെ പേരിൽ ക്ലിക്ക് ചെയ്താൽ കൂടുതൽ വിവരങ്ങൾ കാണാൻ സാധിക്കുന്നതാണ്.
ഒരു തിരുത്തുണ്ട്, PMEGP സ്കീമിൽ ലഭ്യമായ തുക യഥാക്രമം, പ്രൊഡക്ഷൻ യൂണിറ്റിന് ലഭിക്കുന്ന പരമാവധി തുക 25 ലക്ഷത്തിൽ നിന്നും 50 ലക്ഷമായും, സർവീസ് പ്രോജെക്ടിനു ലഭിക്കുന്ന തുക 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായും ഉയർത്തിയിട്ടുണ്ട്.
വിവരങ്ങൾക്ക് കടപ്പാട്
ലോറന്‍സ് മാത്യു,
ഉപജില്ലാ വ്യവസായ ഓഫീസർ, കോട്ടയം
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.