Stories

സാംസണിന്റെയും എന്റെയും കഥ

Pinterest LinkedIn Tumblr

ഞാൻ ഏറ്റവും നന്നായി എഴുതിയിരുന്ന കാലഘട്ടം 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയാണ്. 2022 നവംബറിൽ ksg ആരംഭിച്ചതും അപ്രതീക്ഷിതമായി അത് വളരുന്നതും കണ്ട് ആസ്വദിച്ചു ഇരുന്നപ്പോൾ ഞാൻ എന്നേ തന്നെ മറന്നു പോയിരുന്നു.

പിന്നീട് എന്നിലേക്ക് തിരികെ എത്തിയപ്പോൾ എന്റെ പേജ് ആകെ നാശമായിരുന്നു. എന്ത് എഴുതിയാലും റീച് കിട്ടാത്ത അവസ്ഥ. പണ്ട് എന്നേ സഹായിച്ചിരുന്ന സംരംഭകൻ പേജ് പോലും ഡൌൺ ആയി പോയിരുന്നു.

ഇനി ഒരിക്കലും പഴയപോലെ എഴുതാൻ കഴിയില്ലേ എന്നുള്ള ചിന്തയിൽ നിന്നും ഞാൻ ബൈബിൾ പഴയ നിയമത്തിലെ സാംസണിന്റെ കഥ ഓർത്തു, ആർക്കും തോൽപ്പിക്കാൻ പറ്റാത്ത വിധത്തിൽ ശക്തൻ ആയിരുന്നു സാംസൺ. എന്നാൽ വീഞ്ഞോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിക്കരുതെന്നും ഒരിക്കലും മുടി മുറിക്കരുതെന്നും സാംസൺ ജനിക്കുന്നതിനു മുന്നേ തന്നെ സാംസണിന്റെ അമ്മയോട് ദൈവം അരുൾ ചെയ്തിട്ടുണ്ടായിരുന്നു.

സാംസൺ വളരെ കരുത്തൻ ആയിരുന്നു, ഒറ്റക്ക് ഒരു സിംഹത്തെ കീഴക്കാനും, കഴുതയുടെ താടിയെല്ല് ആയുധമാക്കി ആയിരം പേരുള്ള സൈന്യത്തെ തോൽപ്പിക്കാനും അവന് ശക്തിയുണ്ടായിരുന്നു..

പക്ഷേ കൂടെ നിന്നിരുന്ന ചിലരുടെ ചതിയുടെ മുന്നിൽ സാംസൺ വീണുപോയി, അവന്റെ ശക്തി മുഴുവൻ ക്ഷയിച്ചു, ശത്രുക്കൾ അവനെ തടവിലാക്കി. അവന്റെ കണ്ണുകൾ അവർ കുത്തിപ്പൊട്ടിച്ചു, അവനെ തടവിൽ പാർപ്പിച്ചു അവനെ ദ്രോഹിക്കാവുന്നതിന്റെ അങ്ങേ അറ്റം ദ്രോഹിച്ചു.

തുടർന്ന് അവർ അവന്റെ മേലുള്ള വിജയം ആഘോഷിക്കാൻ വലിയ വിരുന്ന് സംഘടിപ്പിച്ചു.

വിരുന്ന് സൽക്കാരം നടക്കുന്ന ഹാളിൽ അവനെ രണ്ട് തൂണുകളുടെ മദ്ധ്യേ ചങ്ങലകൊണ്ട് ബന്ധിച്ചു. തുടർന്ന് അവന്റെ മുന്നിൽ അവർ ആഹ്ലാദിക്കാനും അവനെയും അവന്റെ ദൈവത്തെയും അവഹേളിക്കാനും തുടങ്ങി.

ഇതെല്ലാം കേട്ട് അവൻ ദൈവത്തോട് പ്രാർഥിച്ചു, ശത്രുക്കളുടെ മേൽ പ്രതികാരം ചെയ്യാൻ ഒരിക്കൽ കൂടി ആ ശക്തി എന്റെ മേൽ ചൊരിയണമേ എന്ന്..

ദൈവം അവന്റെ പ്രാർത്ഥന കേട്ടു, ഒരിക്കൽ കൂടി അവന്റെ ഉള്ളിലേക്ക് ശക്തി അയച്ചു, തന്റെ ശക്തി തിരിച്ചു വന്നതറിഞ്ഞ അവൻ ആ കെട്ടിടത്തിന്റെ പ്രധാന തൂണുകളിൽ അവന്റെ കൈകൾ അമർത്തി തള്ളി.

ആ തൂണുകൾ നിലമ്പൊത്തി, കൂടെ ആ ഭീമകരമായ കെട്ടിടവും, അങ്ങനെ അതിനുള്ളിൽ ഉള്ള സകലരും അവനോടൊപ്പം ഇല്ലാതായി..

ഇതുപോലെ ഞാനും പ്രാർഥിച്ചു, ഒരിക്കൽക്കൂടി പഴയപോലെ എഴുതാൻ എനിക്ക് ശക്തി തരണമേ എന്ന്..

പണ്ട് എന്റെ ഏറ്റവും പീക്ക് ടൈം എന്ന് വിശ്വസിച്ചിരുന്ന കാലത്ത് എന്റെ പരമാവധി റീച് 3 ലക്ഷം ആയിരുന്നു.. അതിന് മുകളിലും വന്നിട്ടുണ്ട് പക്ഷേ സംരംഭകൻ എന്ന പേജിന്റെ സപ്പോർട്ട് കൊണ്ടുകൂടിയാണ്. ദാ ഇപ്പോൾ വെറും പത്തു ദിവസം കൊണ്ട് പേജ് 1.2 മില്യൺ റീച് നേടിയിരിക്കുന്നു. അതിൽ പല പോസ്റ്റിനും 6 ലക്ഷത്തിനു മുകളിൽ റീച്ചും ലഭിച്ചിരിക്കുന്നു, അത്ഭുതമാണ്.

പ്രതിസന്ധികൾ വരുമ്പോൾ പ്രാർത്ഥിച്ചാൽ തീർച്ചയായും അത്ഭുതങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കും… അത് ചിലപ്പോൾ നമ്മുടെ പ്രതീക്ഷകൾക്കും അപ്പുറമായിരിക്കും…

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.