“സർ നൂറു കിലോമീറ്റർ സ്പീഡിൽ വണ്ടി ഓടിച്ചുകൊണ്ട് വന്ന് ചെക്ക്പോസ്റ്റ് ഇടിച്ചു തകർത്തു, വണ്ടിക്ക് RC ബുക്കുമില്ല ഇവന് ലൈസൻസും ഇല്ല, ഡോക്യുമെന്റസ് ഒന്നും കാണിച്ചുമില്ല”
സ്യുട്ട് ഇട്ട ഒരാൾ സ്റ്റേഷനിൽ യാതൊന്നും ശ്രദ്ധിക്കാതെ ഇരിക്കുന്നു..
ഇൻസ്‌പെക്ടർ : “അങ്ങനെയാണോ.. “
കോൺസ്റ്റബിൾ : “ഇവന്റെ പേര് ചോദിച്ചിട്ട് അതും പറയുന്നില്ല”
അയാൾ തന്റെ പോക്കറ്റിൽ നിന്നൊരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചിട്ട്, യാതൊരു കൂസലുമില്ലാതെ..
“മാച്ച് ബോക്സ് ഉണ്ടോ..?”
ഇൻസ്‌പെക്ടർ സിഗര്റ്റ് വലിച്ചെറിഞ്ഞിട്ട് :” എന്റെ സ്റ്റേഷനിൽ വന്ന് എന്റെ മുന്നിൽ സിഗര്റ്റ് വലിക്കുന്നോ…. “
“എന്നോട് കളിച്ചവരെയൊക്കെ ഞാനിടിച്ചു ഗുലാം ആക്കിയിട്ടുണ്ട്, എന്റെ സ്വഭാവം നിനക്ക് ശെരിക്കറിയില്ല, നോക്കി പേടിപ്പിക്കുന്നോടാ”
എന്നലറിക്കൊണ്ട് തല്ലാൻ ഓങ്ങിയ ഇൻസ്‌പെക്ടർ പുറത്ത് എന്തോ ശബ്ദം കേട്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നു..
അതാ സ്റ്റേഷനിലേക്ക് എട്ട് പത്തു ജീപ്പ് നിറയെ ആയു*ധാരികൾ കൂടാതെ ആകാശത്തു നാല് ഹെലികോപ്റ്റർ, അതിന്റെ കാറ്റടിച്ചു പോലീസ് സ്റ്റേഷൻ ആകെ കുലുങ്ങുന്നു…
വന്ന ആളുകളുടെ ഇടയിൽ നിന്നും ഒരു ആജാനബാഹു സ്റ്റേഷനിലേക്ക് കയറിചെന്ന് ഇൻസ്‌പെക്ടറുടെ കയ്യിലേക്ക് ഡ്രൈവിങ് ലൈസൻസ് എന്നും പറഞ്ഞു കൊടുക്കുന്നു. ഇൻസ്‌പെക്ടർ അത് തുറന്ന് നോക്കുന്നു, ഞെട്ടുന്നു, അത് താഴേക്ക് ഇട്ടിട്ട് സിഗര്റ്റ് എവിടെയെന്നു അന്വേഷിച്ചു നിലത്തു തപ്പുന്നു.
വെപ്രാളത്തിൽ സിഗര്റ്റ് എടുത്ത് അയാളുടെ ചുണ്ടിൽ തിരികെ വച്ച് കൊടുക്കുന്നു, തീപ്പെട്ടി ഒരച്ചു സിഗര്റ്റ് കത്തിച്ചു കൊടുക്കുന്നു.
ഇത്രയും കണ്ട കോൺസ്റ്റബിൾ അവൻ ആരാണെന്നറിയാൻ നിലത്തു കിടന്ന ഡ്രൈവിംഗ് ലൈസൻസ് എടുത്ത് തുറന്ന് നോക്കുന്നു, ഭയന്ന കണ്ണുകളോടെ പറയുന്നു..
റോ,.. റോക്കി….
ഇത് കേട്ട ആ സ്റ്റേഷനിൽ ഉള്ള എല്ലാവരും ഞെട്ടി അയാളെ തന്നെ അത്ഭുതം കലർന്ന ഭയത്തോടെ നോക്കി നിൽക്കുമ്പോൾ..
റോക്കി : “Since 1951…..
കാലിലും കൈയിലും സ്വർണ്ണം ഇട്ടവർക്ക് ഷേക്ക്‌ഹാൻഡും കൊടുക്കും, സല്യൂട്ടും കൊടുക്കും”
“ഗുലാം നഹി, മാലിക്ക്……” ജയിലിൽ കിടക്കുന്ന ഒരാൾ വിളിച്ചു കൂവുന്നു.. അതേറ്റു പിടിച്ചു മറ്റുള്ള ജയിൽപ്പുള്ളികൾ എല്ലാം ഉച്ചത്തിൽ വിളിക്കുന്നു..
“മാലിക്ക്, മാലിക്ക്, മാലിക്ക് “
അതിന്റെ അകമ്പടിയോടെ, കത്തിച്ച സിഗററ്റ് പുകച്ചു കൊണ്ടു അയാൾ പുറത്തേക്ക് ഇറങ്ങി വരുന്നു, ഹെലികോപ്റ്ററിന്റെ കാറ്റിൽ അയാളുടെ മുടി പാറിപറക്കുന്നു, ഒപ്പം കിടിലൻ ബിജിഎം…
സിനിമ കാണുന്നതിന് മുൻപ് തന്നെ ഈ ഒരു സീനാണ് ഞാൻ കണ്ടത്, അതുവരെ മാസ് മസാല സിനിമകളും നായകന്മാരെ പൊക്കിയടിക്കുന്ന സീനുകളും ഒന്നും ഇഷ്ടം അല്ലാതിരുന്ന ആളായിരുന്നു ഞാൻ.
ഈ സീൻ കണ്ട് തുടങ്ങിയപ്പോ എന്തോ ഒരു മാറ്റം, ചെറുതായ് രോമാഞ്ചം വരുന്നത് കണ്ടു ഞാൻ എന്നോട് തന്നെ ഉള്ളിൽ പറഞ്ഞു, അങ്ങനെ ഒന്നും വേണ്ട വേണ്ടായെന്ന്..
പക്ഷേ എവിടെ കേൾക്കാൻ, അവസാനത്തെ ആ നടത്തം കൂടി കണ്ടു കഴിഞ്ഞപ്പോ അതുവരെയുള്ള എല്ലാ അനിഷ്ടങ്ങളെയും എടുത്ത് തോട്ടിൽ കളയേണ്ടി വന്നു, സിനിമ കണ്ടു, വീണ്ടും വീണ്ടും കണ്ടു..
എജ്ജാതി പടം, എജ്ജാതി അവതരണം… മാസ്സ് കാ ബാപ്പ്…
Comments are closed.