Articles

Rash Driving and Business

Pinterest LinkedIn Tumblr

എന്തുകൊണ്ടാണ് നമ്മുടെ യുവാക്കൾ റോഡിൽ അഭ്യാസങ്ങൾ കാണിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

കരാട്ടെ അല്ലെങ്കിൽ കളരി പഠിക്കാൻ പോയവർക്ക് അറിയാം, അവർ അത് എത്ര പഠിക്കുന്നുവോ അതിന് അനുസരിച്ച് അവരുടെ അച്ചടക്കവും കൂടും.

എത്ര ഭയങ്കര അഭ്യാസി ആയാലും അവർ വെറുതെ ആരുടേയും മുന്നിൽ തല്ലുണ്ടാക്കാനോ അഭ്യാസം കാണിക്കാനോ പോകില്ല. അവരെ അങ്ങനെ ആണ് പരീശീലിപ്പിച്ചു എടുക്കുന്നത്.

എന്നാൽ ഏത് മനുഷ്യർക്കും അഭിനന്ദനങ്ങളും പ്രശംസയും ഇഷ്ടമാണ്. അതിന് അവരുടെ കഴിവുകൾ പ്രചരിപ്പിക്കുക തന്നെ ചെയ്യണം. അതിന് വേദികളുണ്ട് മത്സരങ്ങൾ ഉണ്ട്. അവിടെ എല്ലാവിധ മുൻകരുതലോടെ അവർ മത്സരിക്കും. കാണുന്നവർ എല്ലാം കയ്യടിക്കും.

എന്നാൽ ഡ്രൈവിംഗ് പഠിച്ചു റോഡിലേക്ക് ഇറങ്ങുന്ന റേസിങ്ങ് കമ്പക്കാരായ യുവാക്കൾക്ക് ഇങ്ങനെ എന്തെങ്കിലും സാഹചര്യം ഉണ്ടോ. അവർക്ക് വ്യക്തമായ ട്രെയിനിങ് ഇല്ല, മിക്കവരും എങ്ങനെയേലും പഠിച്ചിട്ട് ഇറങ്ങുന്നവരാണ്.

അതിൽ നല്ല കഴിവ് ഉള്ളവരുണ്ട്, അഭിനന്ദനങ്ങളും പ്രശംസയും ആഗ്രഹിക്കുന്നവരും ഉണ്ട്. അവർ എന്ത് ചെയ്യും.. റോഡിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ നോക്കും. എന്നാൽ കണ്ടു നിൽക്കുന്നവരുടെ വായിൽ ഇരിക്കുന്നത് കേൾക്കാൻ ആയിരിക്കും അവർക്ക് യോഗം.

കരാട്ടെ കളരി പഠിച്ചവരോ, ഡാൻസ് പഠിച്ചവരോ ഒരു ജംഗ്ഷനിൽ വന്നു വെറുതെ അവരുടെ കഴിവുകൾ പുറത്തെടുത്താൽ എങ്ങനിരിക്കും. അവർക്ക് കിട്ടുന്നത് പോലെ വേദികളാണ് ഡ്രൈവിംഗ് ലഹരി ആയിട്ടുള്ളവർക്കും ആവശ്യം.

നിർഭാഗ്യവാശാൽ അത്തരത്തിൽ യാതൊരു സംവിധാനവും നമ്മുടെ നാട്ടിൽ നിലവിൽ ഇല്ല. Circuit racing ട്രാക്കും അഭ്യാസങ്ങൾ പ്രകടിപ്പിക്കാൻ ഉള്ള വേദികളും മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ട്, പക്ഷെ അത്രയും മെനക്കെട്ട് അവിടെ പോകാൻ എത്ര പേർക്ക് കഴിയും.

പിന്നെ ആകെയുള്ള ആശ്വാസം എന്തെങ്കിലും ഒക്കെ കാണിച്ചിട്ട് അത് വീഡിയോ എടുത്തു ടിക് ടോകിലും ഇൻസ്റ്റാഗ്രാമിലും മറ്റും ഇട്ട് സമപ്രായക്കാരുടെ മുന്നിൽ പ്രദർശിപ്പിച്ചു സായുജ്യം അടയുക എന്നതാണ്.

പറഞ്ഞു വരുന്നത് സംരംഭക ആശയങ്ങൾ തന്നെയാണ്. ഇത്തരത്തിൽ പരിശീലനവും മത്സരങ്ങളും നടത്തുവാൻ കഴിയുന്ന സ്ഥാപനങ്ങൾക്ക് നല്ല സാധ്യത ഉണ്ടെന്നാണ് എന്റെ ഒരു തോന്നൽ. അതിന്റെ നിയമ സാധ്യത എത്ര ഉണ്ടെന്ന് അറിയില്ല.

ആശയങ്ങൾ കിട്ടാൻ പ്രശ്നങ്ങൾ തേടുക എന്ന് പലരും പറഞ്ഞിട്ടുണ്ട്.. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങളെ പക്ഷെ ആരും ശ്രദ്ധിച്ചു കാണില്ല.. ചിലപ്പോൾ ആളുകൾക്ക് ഇതുപോലെ മറ്റ് മേഖലയിലേക്കും നോക്കാനും ചിന്തിക്കാനും ഈ പോസ്റ്റ്‌ ഉപകരിക്കും എന്ന് കരുതുന്നു..

നമ്മുടെ നാട്ടിൽ ഒരുപാട് സാദ്ധ്യതകൾ ഒളിഞ്ഞു കിടപ്പുണ്ട്..

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.