പണ്ട് ഞാൻ ഒരാളുടെ കഥ ഇവിടെ പറഞ്ഞിരുന്നു, മാസം 300 രൂപയ്ക്ക് ഒരു വീട്ടിലേക്ക് വേണ്ട സാമഗ്രികൾ ഒക്കെ എത്തിച്ചു കൊടുക്കുന്ന ഒരു startup ന്റെ കഥ ആയിരുന്നു.
അതിന് വേണ്ടി ടെക്നോളജി നിർമ്മിച്ചു കൊടുക്കുമ്പോഴും ഇവിടെ കഥ എഴുതി ഇടുമ്പോഴും എന്റെ ഉള്ളിൽ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. ഇത് നടപ്പാക്കുമോ എന്ന്.
പിന്നീട് പ്രവർത്തനം ആരംഭിച്ചപ്പോൾ ആ സംശയങ്ങൾ ഒക്കെ ശരിയായിരുന്നു എന്ന് തോന്നി. കാരണം ഒരു ഓർഡർ ടൗണിന്റെ ഇങ്ങേ അറ്റത്തു നിന്നാണ് വരുന്നത് എങ്കിൽ അടുത്തത് നേരെ എതിർ ഭാഗത്ത് നിന്നായിരിക്കും.
രണ്ടാമത്തെ സ്ഥലത്തു ചെല്ലുമ്പോൾ അടുത്തത് വരും മറ്റൊരു ഭാഗത്ത് നിന്ന്. എല്ലായിടത്തും സമയത്ത് ചെല്ലാൻ കഴിഞ്ഞില്ലെങ്കിൽ അത് വേറെ പ്രശ്നം.
ഇതിന് പ്രതിവിധി ഉണ്ടായിരുന്നു, next day ഡെലിവറി എന്നൊരു concept കൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞു. അതായത് നാളത്തേക്ക് വേണ്ടത് ഇന്ന് ബുക്ക് ചെയ്യണം. അപ്പോൾ ഓരോ റൂട്ടിലേക്ക് ഉള്ളതെല്ലാം ഒരുമിച്ചു ഡെലിവർ ചെയ്യാൻ കഴിയും.
ഇത് പ്രായോഗികമായി ചെയ്തു നോക്കിയപ്പോൾ മാത്രമാണ് മനസിലാകുന്നത്. ഇത്രയും പിന്നെയും പോട്ടെ എന്ന് വയ്ക്കാം. അദ്ദേഹത്തിന്റെ അടുത്ത പ്ലാൻ ആയിരുന്നു ഉച്ച സമയത്ത് സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് അവരുടെ വീട്ടിൽ നിന്ന് ചൂട് ചോറ് കൊണ്ടുപോയി കൊടുക്കുക.
വീടെന്ന് പറയുമ്പോൾ ഒരു വീട്ടിൽ നിന്ന് ഒന്നുമല്ല, ഓരോ കുട്ടിക്കും അവരുടെ സ്വന്തം വീട്ടിൽ നിന്ന് ചോറ് വാങ്ങി ഉച്ച സമയത്ത് സ്കൂളിൽ കൊണ്ടുപോയി കൊടുക്കുക.
ഇത് കേട്ട പാടെ ഞാൻ പറഞ്ഞു നടക്കാൻ സാധ്യത ഇല്ലാന്ന്. പക്ഷെ പുള്ളിക്ക് ഭയങ്കര ആത്മവിശ്വാസം ആയിരുന്നു. വീടൊക്കെ എല്ലാം അടുത്തടുത്തല്ലേ ഒരു ബൈക്കിൽ എളുപ്പത്തിൽ എല്ലാം പോയി വാങ്ങിക്കാം എന്നെല്ലാം.
എനിക്ക് അത് ഒട്ടും പ്രായോഗികം ആയി തോന്നിയില്ല കാരണം എന്റെ makeyourcards ൽ കുറച്ചു ഓർഡർ വരുമ്പോൾ ഉള്ള മെനക്കേട് നന്നായിട്ട് അറിയാവുന്നത് കൊണ്ടായിരുന്നു.
ഞാൻ പറഞ്ഞു വന്നത് നമ്മൾക്കു ആലോചിക്കുമ്പോൾ ഒരു പരിധിയും കാണില്ല, ഒരു ദിവസം 100 ഓർഡർ വരട്ടെ easy ആയിട്ട് മാനേജ് ചെയ്യാം, വേണേൽ അതിന്റെ കൂടെ വേറെ ആർക്കേലും എന്തേലും സഹായവും ചെയ്യാം എന്നെല്ലാം തോന്നും കാരണം ഇതുവരെ ഒരു ഓർഡർ പോലും മാനേജ് ചെയ്തു നോക്കാതെ അതിന് എത്ര സമയം വേണ്ടിവരും എന്നൊന്നും ചിന്തിക്കാതെ ആയിരിക്കും പ്ലാനിങ് മുഴുവൻ.
ശരിക്കും ഓർഡർ വരുമ്പോൾ ആണ് വിവരം അറിയുന്നത്, ചിലപ്പോൾ 5 – 10 ഓർഡർ മാത്രമേ ഒരാൾക്ക് ഒരു ദിവസം ചെയ്യാൻ കഴിയു. അത് ചെയ്തു നോക്കുന്നത് വരെ 100 ഓർഡറും അതിന്റെ ലാഭവും മറ്റും ആയിരിക്കും മനസ്സിൽ.
അങ്ങനെ കിട്ടുന്ന ലാഭം വരെ കണക്ക് കൂട്ടിയിട്ട് ആയിരിക്കും കാശ് ഇൻവെസ്റ്റ് ചെയ്തിട്ട് ഉണ്ടായിരിക്കുക.
അതിലും രസം ചിലപ്പോൾ 100 ഓർഡർ വന്നിട്ട് ഉണ്ടായിരിക്കും, തല കുത്തി നിന്നാൽ ചെയ്യാൻ പറ്റുന്നത് 15 എണ്ണം. ബാക്കി പെന്റിങ്, അടുത്ത ദിവസം വീണ്ടും. ഫലമോ മോശം സർവിസ് എന്ന ചീത്തപ്പേരും.
എന്നുകരുതി 10 സ്റ്റാഫിനെ വച്ചു തുടങ്ങാനും കഴിയില്ല, 100 ഓർഡർ വന്നില്ലെങ്കിൽ അതും പ്രശ്നം ആണ്.
എന്നാൽ റിയാലിറ്റി മനസിലാക്കി ചെറിയ രീതിയിൽ മാർക്കറ്റിംഗ് ചെയ്ത് പല തവണ trial നോക്കി build ചെയ്ത് വരികയാണെങ്കിൽ ഈ പ്രശ്നങ്ങൾ ഒക്കെ മറികടക്കാൻ പറ്റും.
ഇത് പറയാൻ കാരണം റിയാലിറ്റി എന്തെന്ന് ടെസ്റ്റ് ചെയ്തു നോക്കാതെ 100-200 സ്റ്റാഫിനെ ഒക്കെ വച്ചു ബിസിനസ് ആരംഭിക്കാൻ പ്ലാൻ ഇട്ടു നടക്കുന്നവരെ കണ്ടിട്ടുണ്ട്.
അങ്ങനെ ചെയ്യാൻ പറ്റില്ലേ എന്ന് ചോദിച്ചാൽ അത്തരത്തിൽ പ്രവർത്തിച്ചു വിജയിച്ച ഒരു ബിസിനസിന്റെ ഭാഗമായി പ്രവർത്തിച്ച എക്സ്പീരിയൻസ് ഉണ്ടെങ്കിൽ ഒരുപക്ഷെ സാധിക്കും എന്നിരുന്നാലും അവിടെ പോലും risk ഉണ്ട്.
അതേസമയം ഇതുവരെ ചെയ്തിട്ടില്ലാത്ത നിങ്ങളുടെ മനസിന്റെ ഉള്ളിൽ മാത്രം പ്രവർത്തിക്കുന്ന ഒരു ബിസിനസ് ഈ രീതിയിൽ പുറത്തേക്ക് എടുക്കാൻ നോക്കിയാൽ എന്തായിരിക്കും അവസ്ഥ എന്ന് പ്രിത്യേകിച്ചു പറയേണ്ടല്ലോ…
നമ്മൾ പ്ലാൻ ചെയ്തു വെക്കുന്നതും റിയാലിറ്റിയുമായിട്ട് ഒരുപാട് വ്യത്യാസം ഉണ്ടായിരിക്കും. ഇത് തിരിച്ചറിയുന്നത് വരെ നമ്മൾ പ്ലാനുകൾ ഉണ്ടാക്കും ഓരോന്ന് അങ്ങനെ നടക്കും ഇങ്ങനെ നടക്കും എന്നെല്ലാം വിചാരിക്കും.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.