നമ്മുടെ നാട്ടിലെ പാസ്സീവ് ഇൻകം സോഴ്സുകളെ പറ്റി ഒരു പോസ്റ്റ് ഇടാമെന്ന് ഞാൻ പറഞ്ഞിരുന്നു.. പാസ്സീവ് ഇൻകം എന്നാൽ നമ്മൾ ഒരിക്കൽ അധ്വാനിച്ചാൽ പിന്നെ സ്ഥിരമായി ഇൻകം കിട്ടുന്ന സോഴ്സ്സ് ആണ്..
സായിപ്പ് കണ്ടുപിടിച്ച ഒരുപാട് കാര്യങ്ങൾ പല യൂട്യൂബ് വിഡിയോയിലും കാണാൻ കഴിഞ്ഞു.
Rental property, youtube channel, dividend stocks, investments in business etc
ഇങ്ങനെ പലതും ആണ് അവർ പറയുന്നത്. എന്നാൽ ഇതെല്ലാം കണ്ട് കഴിഞ്ഞു ഞാൻ നമ്മുടെ നാട്ടിലേക്കു ഒന്ന് നോക്കിയപ്പോൾ വേറെ പലതും കാണാൻ കഴിഞ്ഞു.. എല്ലാം പാസ്സീവ് എന്ന് പറയാൻ കഴിയില്ലെങ്കിലും സെമി പാസ്സീവ് എന്ന് പറയാം. കാരണം ഒരിക്കൽ മാത്രം പോരാ ഇടക്കൊക്കെ കൂടി കുറച്ചു അധ്വാനിച്ചാൽ നല്ല ഒരു തുക എക്സ്ട്രാ ആയി ലഭിക്കുന്ന അനേകം കാര്യങ്ങൾ ഉണ്ട്.
നമ്മളുടെ സമയം അടിസ്ഥാനത്തിൽ ചെയ്യുന്ന ജോലിക്ക് പുറമെ ഇത്തരം സോഴ്സ് കൂടി ഉണ്ടെകിൽ തീർച്ചയായും നല്ല ഒരു വരുമാനം ഉണ്ടാക്കുവാൻ സാധിക്കും. പണ്ട് ഉണ്ടാരുന്ന കാര്ന്നോന്മാർ എല്ലാം തന്നെ ഈ രീതിയിൽ ആയിരുന്നു സമ്പത്തു കൂട്ടിയിരുന്നത്..
അവയിൽ ചിലത് ആണ്
തെങ്ങ്, ജാതി, ചിലയിനം വാഴ, പ്ലാവ്, മീൻ കൃഷി, കോഴി വളർത്തൽ, കപ്പ, കാപ്പി, മുയൽ, പോത്ത് വളർത്തൽ, പോത പുല്ലു, കുരുമുളക് അങ്ങനെ ഒരുപാട് ഉണ്ട്.
ഇതിൽ തെങ്ങും ജാതിയും വളരെ കുറച്ചു പരിചരണം മാത്രം മതിയാകും. പുറത്ത് പറഞ്ഞില്ലെങ്കിലും പഴയ പല തറവാടുകളുടെയും പ്രധാന വരുമാനം ആയിരുന്നു ജാതി.
ഇനി ഇവയെ ഒക്കെ ചെയുന്ന വീഡിയോ ഇട്ട് ഒരു യൂട്യൂബ് ചാനൽ കൂടി ആരംഭിച്ചാൽ അതും ഒരു പാസീവ് ഇൻകം ആകുമല്ലോ.
ഇവയെല്ലാം ചെയുവാൻ കുറച്ചു സ്ഥല സൗകര്യം അത്യാവശ്യം ആണ്,
Comments are closed.