Norse മിത്തോളജി പ്രകാരം ഇടിമിന്നലിന്റെ ദേവനാണ് തോർ. Marvel Cinematic Universe (MCU) ൽ പെടുന്ന സിനിമകളിലും തോർ ഒരു കഥാപാത്രമായി വരുന്നുണ്ട്.
തോറിന്റെ കയ്യിൽ ഒരു ചുറ്റിക ഉണ്ട്, അത് ഉപയോഗിച്ചാണ് അദ്ദേഹം ഇടിമിന്നലിനെ നിയന്ത്രിക്കുന്നതും പറക്കുന്നതും എല്ലാം.
തോറിന്റെ അച്ഛനാണ് ഓഡിൻ, അദ്ദേഹം MCU ന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തനായ ഒരു കഥാപാത്രം കൂടിയാണ്. അസ്ഗാർഡ് എന്ന അന്യ ഗ്രഹത്തിന്റെ രാജാവും പ്രപഞ്ചത്തിന്റെ കാവൽക്കാരനും ഒക്കെയാണ് അദ്ദേഹം.
തോർ സിനിമകളിൽ ഏറ്റവും ജനപ്രീതി നേടിയത് അതിന്റെ മൂന്നാം ഭാഗത്തിലാണ്. അതിന്റെ തുടക്കത്തിൽ തന്നെ തോറിന്റെ അച്ഛനായ ഓഡിൻ മരണപ്പെടുകയാണ്. അദ്ദേഹം പ്രകൃതിയിൽ ലയിച്ചു ഇല്ലാതെയായ നിമിഷം തന്നെ സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രം രംഗപ്രവേശം ചെയ്യുന്നു. മാറ്റാരുമല്ല ഓഡിന്റെ പുത്രിയും തോറിന്റെ സഹോദരിയുമായ ഹെല ആയിരുന്നു അത്.
ലോകം മുഴുവൻ പിടിച്ചടക്കാൻ വെമ്പുന്ന ദുഷ്ട കഥാപാത്രമായ ഹെലയെ ഓഡിൻ അതുവരെ തന്റെ മന്ത്രശക്തി കൊണ്ട് തടവിൽ പാർപ്പിച്ചിരിക്കുക ആയിരുന്നു.
തോറിനെ സംബന്ധിച്ച് തനിക്ക് ചുറ്റും എന്താണ് നടക്കുന്നത് എന്ന് ചിന്തിക്കാൻ പോലും സമയം കിട്ടുന്നില്ല, അച്ഛൻ പോയതും അതുവരെ താൻ കേട്ടിട്ട് ഇല്ലാത്ത ഒരു സഹോദരി തനിക്ക് ഉണ്ടെന്ന് അറിയുന്നതും.
അവരെ ആദ്യമായി കാണുന്ന നിമിഷം തന്നെ കീഴടങ്ങു അല്ലെങ്കിൽ മരിക്കൂ എന്ന് പറഞ്ഞു തോറിനെ ആക്രമിക്കാൻ വരികയാണ്. തോറിന്റെ ഏറ്റവും ശക്തമായ ആയുധമായ ചുറ്റിക നിഷ്പ്രയാസം ഹെല തന്റെ കൈകൊണ്ട് ഞെരിച്ചു പൊട്ടിച്ചു കളയുമ്പോൾ തോറിനു ഒപ്പം നമ്മളും ഞെട്ടുന്നു.
എതിരെ നിൽക്കുന്ന പ്രതിയോഗിയുടെ ശക്തി എത്രത്തോളം ഉണ്ടെന്ന് കാണിക്കാൻ ആ ഒരു ചെറിയ പ്രവർത്തി മാത്രം മതിയാരുന്നു. തുടർന്ന് ദുർബലനായ തോർ അവിടെ നിന്ന് രക്ഷപെട്ടു ഓടാൻ ശ്രമിക്കുന്നു. അതിനിടയിൽ അബദ്ധത്തിൽ മറ്റൊരു ഗ്രഹത്തിൽ എത്തിചേരുന്നു.
ഹെല ആകട്ടെ അസ്ഗാർഡിലേക്ക് പോയി ലോകം പിടിച്ചടക്കാനും തന്റെ സൈന്യത്തെ പുനർസൃഷ്ടിക്കാനും ആരംഭിക്കുന്നു.
ഇവിടെ മുതൽ ശ്രദ്ധിച്ചാൽ ഒരു കാര്യം നമ്മൾക്കു കാണാൻ കഴിയും, തോറിന്റെ ഈ അവസ്ഥയിൽ കൂടി നമ്മളും അല്ലെങ്കിൽ നമ്മുടെ ചുറ്റും ഉള്ള പലരും കടന്ന് പോകുന്നത് നമ്മൾ കണ്ടിട്ടുണ്ട് അല്ലെങ്കിൽ കണ്ടുകൊണ്ട് ഇരിക്കുന്നു.
പ്രപഞ്ചത്തിലെ തന്നെ ഏറ്റവും ശക്തിമാൻ ആയിരുന്ന അവസ്ഥയിൽ നിന്ന് ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് ഒരു നിമിഷം കൊണ്ട് വീണു പോകുകയാണ്, അത് മാത്രമല്ല ഏത് ആപത്തിൽ പെട്ടാലും സംരക്ഷിക്കാൻ ഓടിയെത്തുന്ന തന്റെ അച്ഛനെയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നു.
ഇങ്ങനെ തന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ, ചെന്ന് പെടുന്ന ഗ്രഹത്തിൽ ഉള്ളവർ ചേർന്ന് അദ്ദേഹത്തെ അടിമയാക്കി വിനോദത്തിനായി പ്രദർശനയുദ്ധങ്ങളിൽ പങ്കെടുപ്പിക്കുന്നു.
ഇവിടെയെല്ലാം തോറിനു ഒറ്റ ലക്ഷ്യമേ ഉള്ളു, തന്റെ ഗ്രഹത്തിൽ തിരിച്ചെത്തണം, സഹോദരിയെ കീഴടക്കി തന്റെ ജനങ്ങളെ രക്ഷിക്കണം.
ഓർക്കുക, ചിന്തിക്കാൻ പോലും ആകാത്ത അത്രയും ശക്തയായ എതിരാളി ഒരു ഭാഗത്തു, താൻ ആണെങ്കിൽ ഏറ്റവും മോശപ്പെട്ട അവസ്ഥയിലും, എന്നിട്ടും തന്റെ ലക്ഷ്യം അല്ലാതെ മറ്റൊന്നും തോറിന്റെ ചിന്തയിൽ പോലുമില്ല.
ഒടുവിൽ അവിടെ നിന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ രക്ഷപെട്ടു തന്റെ നാട്ടിൽ എത്തുന്ന തോർ വീണ്ടും ഹെല ആയിട്ട് പോരാടാൻ ശ്രമിക്കുന്നു. അതിനിടയിൽ തോറിന്റെ ഒരു കണ്ണ് കൂടി നഷ്ടപ്പെടുന്നു. തന്റെ സഹോദരിയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ മരണത്തിന്റെ വക്കിൽ എത്തുമ്പോൾ തോറിനു ഒരു ദർശനം ലഭിക്കുകയാണ്.
അവിടെ അദ്ദേഹം കാണുന്നത് മാറ്റാരെയുമല്ല തന്റെ പിതാവിനെ തന്നെയാണ്. തോർ സങ്കടം കൊണ്ട് പിതാവിനോട് പറയുന്നു..
താൻ തോറ്റുപോയി, പിതാവിന്റെ അത്രയും ശക്തൻ അല്ല താനെന്നു. അപ്പോൾ ഓഡിൻ തോറിനോട് പറയുന്ന മറുപടിയുണ്ട്.
No you are more stronger..
നീ ഇടിമിന്നലിന്റെ ദേവനാണോ അതോ ചുറ്റികയുടെയോ, നിന്റെ ഉള്ളിൽ ഉള്ള ശക്തിയെ നിയന്ത്രിക്കാൻ മാത്രമാണ് ചുറ്റികയുടെ ആവശ്യം, നിന്റെ ഉള്ളിലെ ശക്തിയെ പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുക.
തുടർന്ന് കണ്ണ് തുറക്കുന്ന തോർ സർവ്വ ശക്തിയുമെടുത്തു ഇടിമിന്നലിനെ വിളിക്കുന്നു, പ്രപഞ്ചത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിമിന്നലിനെ ആണ് അദ്ദേഹം അവിടെ തന്റെ ഉള്ളിൽ ഉറങ്ങി കിടന്ന ശക്തി കൊണ്ട് വിളിച്ചു വരുത്തുന്നത്.
പിന്നീട് അങ്ങോട്ട് ചുറ്റിക ഇല്ലാതെ തന്നെ ഇടിമിന്നലും തന്റെ ശക്തിയും എല്ലാം ഉപയോഗിച്ച് തന്റെ സഹോദരിയെ കീഴടക്കുന്നതാണ് സിനിമയുടെ കഥ. എങ്കിലും ഇതിലെ തോറിന്റെ ദർശനവും അതിന്റെ ഉള്ളിലെ അർഥവും എപ്പോഴും രോമാഞ്ചം നൽകുന്ന ഒന്നാണ്.
നമ്മുടെ എല്ലാം ഉള്ളിൽ ഒരു inner potential ഉണ്ട്, നമ്മൾ ആരും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഉപയോഗിച്ചിട്ടില്ലാത്ത ഒരു ശക്തി. സംശയം ഉണ്ടെങ്കിൽ ലോകത്തിലെ ഏറ്റവും പ്രബലരായ ആളുകളെ നോക്കുക, അവരെ നമ്മളുമായി താരതമ്യം ചെയ്യുമ്പോ അവരൊക്കെ മനുഷ്യർ തന്നെയാണോ എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും.
അത്തരം ആളുകൾ അവരുടെ ഈ inner potential ന്റെ ഒരു ഭാഗം എങ്കിലും കണ്ടെത്തി ഉപയോഗിച്ചവരാണ്.
പരിശ്രമിച്ചാൽ, ഒരു ലക്ഷ്യം ഉണ്ടെങ്കിൽ, കൂടെ നിൽക്കാൻ ആളുകൾ ഉണ്ടെങ്കിൽ കൃത്യമായ പരിശീലനവും ചിട്ടയായ പ്രവർത്തനങ്ങളും ഉണ്ടെങ്കിൽ നമ്മൾക്കും ഈ inner potential പുറത്തെടുക്കാൻ പറ്റും.
ചിലപ്പോൾ ഇതെല്ലാം ചെയ്തിട്ടും നമ്മുടെ മുന്നിൽ ഉള്ള പ്രതിബന്ധങ്ങളെ നേരിടാൻ കഴിയാതെ നിൽകുമ്പോൾ നമ്മുടെ അച്ഛൻ അല്ലെങ്കിൽ അമ്മ അല്ലെങ്കിൽ പ്രിയപ്പെട്ട ആരുടെയെങ്കിലും ഒരു വാക്ക് കൂടി മതിയാകും… ഇത് വെറുതെ സിനിമയിലെ ഭാവന അല്ല…
Yes we are stronger than we think…..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.