Articles

എന്തൊക്കെ നഷ്ടപ്പെട്ടാലും ഇത് നമ്മോട് ഒപ്പം ഉണ്ടാവും

Pinterest LinkedIn Tumblr

ഒരു മനുഷ്യൻ തന്റെ ബുദ്ധി ഉപയോഗിച്ച് ഒരു സൂപ്പർ ഹീറോ ആയാൽ എങ്ങനെ ഉണ്ടായിരിക്കും, Marvel Cinematic Universe ൽ ഉള്ള ഏറ്റവും പ്രസിദ്ധനായ ഒരു കഥാപാത്രമാണ് Tony Stark അഥവാ Iron Man.

ചെറുപ്പം മുതലേ ധാരാളം കണ്ടുപിടിത്തങ്ങൾ നടത്തുന്ന ഇദ്ദേഹം Stark Industries എന്ന Multimillion business ചെയ്യുന്ന കമ്പനിയുടെ ഉടമ കൂടിയാണ്. പ്രധാനമായും മിലിട്ടറിക്ക് വേണ്ടിയുള്ള ആയുധങ്ങൾ നിർമ്മിക്കുകയാണ് ഈ കമ്പനിയുടെ ബിസിനസ്.

അങ്ങനെ ഒരിക്കൽ മറ്റൊരു രാജ്യത്ത് ശത്രുക്കളുടെ പിടിയിൽ അകപ്പെടുന്ന ഇദ്ദേഹം ഒരു കാര്യം കണ്ടു ഞെട്ടി തന്റെ കമ്പനി നിർമ്മിച്ച ആയുധങ്ങൾ തന്നെയാണ് അവർ എല്ലാവരും ഉപയോഗിക്കുന്നത്, അനധികൃതമായി അവർ അതെല്ലാം എങ്ങനെയോ സംഘടിപ്പിക്കുന്നുണ്ട്.

അവർ അദ്ദേഹത്തെ തടവിൽ പാർപ്പിച്ചു ഒരു മിസൈൽ അവർക്ക് വേണ്ടി നിർമ്മിക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ അതി ബുദ്ധിമാൻ ആയ അദ്ദേഹം മിസൈൽ നിർമ്മിക്കാൻ കിട്ടിയ ഉപകരണങ്ങൾ എല്ലാം ഉപയോഗിച്ച് ലോഹം കൊണ്ടുള്ള ഒരു suit നിർമ്മിച്ചു അത് ഉപയോഗിച്ച് അവിടെ നിന്ന് രക്ഷപ്പെടുന്നു.

തുടർന്ന് തന്റെ വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ആ ആശയത്തെ വികസിപ്പിച്ചു കുറേകൂടി മെച്ചപ്പെട്ട suit നിർമ്മിക്കുകയും ശത്രുക്കളെ കണ്ടെത്തി നശിപ്പിക്കുകയും ഒക്കെ ചെയ്യുന്നു. ആ കഥയും വളരെ മനോഹരമാണ്.

സിനിമയുടെ അവസാനമാണ് സാധാരണ സൂപ്പർഹീറോ സിനിമകളിൽ കാണാത്ത ഒരു ട്വിസ്റ്റ്‌ ഉള്ളത്. മുഖം മറക്കുന്ന മറ്റെല്ലാ സൂപ്പർ ഹീറോകളും തങ്ങളുടെ ഐഡന്റിറ്റി എപ്പഴും ഒളിപ്പിച്ചു വക്കും, എന്നാൽ ഇദ്ദേഹം അത് താൻ തന്നെയാണ് എന്ന് ലോകത്തോട് വിളിച്ചു പറയുന്നിടത്താണ് ആദ്യത്തെ ഭാഗം അവസാനിക്കുന്നത്.

തീർന്നില്ല സ്വന്തം വീടും അഡ്രസ്സും എല്ലാം പറഞ്ഞു കൊടുത്താൽ പിന്നെ പുറത്ത് ഉള്ള ശത്രുക്കൾ വെറുതെ ഇരിക്കുമോ, രണ്ടാം ഭാഗത്തിലും മൂന്നാം ഭാഗത്തിലും ഒരുപാട് പ്രതിസന്ധികൾ അദ്ദേഹത്തെ തേടി വരുന്നുണ്ട്.

അതിൽ തന്നെ മൂന്നാം ഭാഗത്തിൽ തുടക്കത്തിൽ തന്നെ ശത്രുക്കൾ അദ്ദേഹത്തിന്റെ വീടും എല്ലാം ആക്രമിച്ചു നശിപ്പിക്കുന്നു. കേടായ ഒരു suit ഉപയോഗിച്ച് രക്ഷപെടുന്ന ടോണി സ്റ്റാർക് ആകെ നിരാശയിൽ ആയിപ്പോകുന്നു, തന്റെ എല്ലാവിധ സംവിധാനങ്ങളും നശിച്ചു, ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ ഇരിക്കുന്ന ടോണി,

പിന്നീട് കണ്ടു മുട്ടുന്ന ഒരു സ്കൂൾ കുട്ടിയുടെ സഹായത്താൽ കേടായ തന്റെ suit ഒരുവിധം നന്നാക്കുകയും അതിന്റെ സഹായം ഇല്ലാതെ തന്നെ ശത്രുക്കളുടെ നീക്കങ്ങൾ കണ്ടെത്തുകയും തുടർന്ന് അവർക്ക് എതിരെ പൊരുതി വിജയിക്കുകയും ചെയ്യുന്നതാണ് മൂന്നാം ഭാഗത്തിന്റെ കഥ.

അതിന്റെ ക്ലൈമാക്സ്‌ ഒക്കെ എത്തുമ്പോൾ നമ്മളെ കോരി തരിപ്പിക്കുന്ന ഒരുപാട് ആക്ഷൻ രംഗങ്ങൾ ഉണ്ട്.

തന്റെ സ്യുട്ടും ടെക്നോളജി ഒന്നും ഇല്ലാതെ താൻ ഒന്നുമല്ല എന്ന് ചിന്തിച്ചു തളർന്നു കിടന്ന അദ്ദേഹം യഥാർത്ഥത്തിൽ തന്റെ ശക്തി എന്താണെന്ന് സ്വയം തിരിച്ചറിയുകയാണ് ഈ സംഭവങ്ങളിലൂടെ.

നമ്മളും പലപ്പോഴും പരാജയങ്ങളിൽ അബദ്ധങ്ങളിൽ ഒക്കെ ചെന്ന് ചാടുമ്പോൾ എല്ലാം നഷ്ടപ്പെട്ടു എന്ന് വിലപിക്കാറില്ലേ, എന്നാൽ സത്യത്തിൽ നമ്മൾക്കു എന്താണ് നഷ്ടം വന്നിട്ടുള്ളത്..

Iron man മൂന്നാം ഭാഗം അവസാനിക്കുമ്പോൾ തകർന്ന് പോയ തന്റെ വീടിന്റെ മുന്നിൽ നിന്ന് Tony Stark പറയുന്ന ഒരു ഡയലോഗ് ഉണ്ട്…

You can take away my house, all my tricks
and toys. One thing you can’t take away… am Iron Man..

നമ്മുടെ പണം, അധ്വാനം ഒക്കെ പാഴായി പോയേക്കാം, പക്ഷേ ആർക്കും എടുത്തുകൊണ്ടു പോകാൻ കഴിയാത്ത ഒന്നുണ്ട്, അത് നമ്മളുടെ കഴിവുകൾ, അനുഭവങ്ങൾ, പഠിച്ച പാഠങ്ങൾ, അറിവുകൾ എല്ലാമാണ്. ഓരോ പരാജയങ്ങളും ഓരോ പാഠങ്ങളാണ്, അവ നമ്മളെ കൂടുതൽ കരുത്തർ ആക്കുകയാണ് ഓരോ പ്രാവിശ്യവും. 

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.