ഈ നമ്മൾ ആദ്യമായിട്ട് എന്തെങ്കിലും കാര്യമൊക്കെ plan ചെയ്ത് വളരെ പ്രതീക്ഷയോടെ മറ്റു ആരുടെ എങ്കിലും അടുത്ത് എന്തെങ്കിലും സഹായത്തിനു ചെല്ലുന്ന ഒരു അവസ്ഥ ഉണ്ടല്ലോ..
എന്നിട്ട് അവരുടെ അടുത്ത് നിന്ന് ഒരു no ഒക്കെ കേൾക്കേണ്ടി വരുന്ന അവസ്ഥയുണ്ട്, ശരിക്കും ചങ്ക് തുളച്ചു എന്തോ ഒന്ന് പോയപോലെ ഒരു അവസ്ഥ..
ഒന്ന് കരയാൻ പോലും പറ്റാതെ മരവിച്ചു നിൽക്കുന്ന അവസ്ഥ എന്നൊക്കെ പറഞ്ഞാൽ അതാണ്. ആയിരിക്കുന്ന അവസ്ഥയിൽ നല്ല നിരാശയുണ്ട് എന്നാൽ നാളെ രക്ഷപെടും എന്ന് പ്രത്യാശയുമുണ്ട്.
ഇത് രണ്ടും കൂടി ചേർന്ന ഒരു വികാരവും ഇല്ലാത്ത മുഖഭാവം, എന്ത് ചെയ്യണം എന്നറിയാത്ത മനസും. അതേപോലെ വേറെ കുറച്ചു മുഖങ്ങളെയും അന്നേരം കാണാൻ കഴിയും. നമ്മുടെ അതേ വഴിയിൽ സഞ്ചരിക്കുന്നവർ.
അതിൽ നമ്മുടെ മുന്നിൽ നിൽക്കുന്നവരുണ്ട്, നമ്മളെക്കാൾ ഒന്നോ രണ്ടോ ചുവടുകൾ കൂടുതലായി വച്ചവർ.
എന്നാൽ നമ്മളെ കൂടെ രക്ഷിക്കാൻ ഉള്ള അവസ്ഥയിൽ ആയിട്ടില്ല താനും. അവരോടു ഒക്കെ സംസാരിക്കുമ്പോൾ ഒരു ആശ്വാസം ആയിരിക്കും.
പിന്നെ വേറെ ഒരു കൂട്ടരുണ്ട് നമ്മൾ ഒന്ന് രക്ഷപെട്ടു കഴിഞ്ഞു സഹിക്കാൻ ചെല്ലും എന്ന് പ്രതീക്ഷിച്ചു നമ്മുടെ പിന്നിൽ നിൽക്കുന്നവർ. അവരെ കാണുമ്പോഴും എങ്ങനെ എങ്കിലും മുന്നോട്ട് പോകാൻ തോന്നും.
ഇന്നലെ കരിക്ക് പ്ലാറ്റഫോം വഴി ഒരു പുതിയ വെബ്സീരീസ് ഇറങ്ങിയിട്ടുണ്ട്, ഞാൻ മുകളിൽ പറഞ്ഞ അവസ്ഥകൾ അതിൽ വളരെ മനോഹരമായി എടുത്ത് വച്ചിട്ടുണ്ട്.
“സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച”
അതിൽ സിനിമ പിടിക്കാൻ നടക്കുന്ന നായകൻ ആണെങ്കിൽ, ആ സിനിമ മാറ്റി startup ആക്കിയാൽ പലതും എന്റെ അനുഭവങ്ങൾ ആയി മാറും. ആ emotions ഒക്കെ നന്നായിട്ട് ചെയ്തിട്ടുണ്ട്. പലതും ഓർമ്മ വരും.
എന്നാൽ ഇതൊക്കെ അതിന്റെ ഒരു ഘട്ടം മാത്രമാണ്. വീണ്ടും ക്ഷമയോടെ കാത്തു നിന്ന് പരിശ്രമിക്കുമ്പോൾ മറ്റു ചില കാഴ്ചകൾ കാണാം.
അതുവരെ കിട്ടില്ല എന്ന് കരുതിയ പലതും കിട്ടാൻ തുടങ്ങുന്ന ദിവസം, തുറക്കില്ല എന്ന് കരുതിയ വാതിലൊക്കെ തുറന്നു വരുന്ന ആ ദിവസം. അന്ന് തോന്നും ഇത്രയും നാൾ ഓടിയതൊന്നും വെറുതെ ആയില്ലല്ലോ. ഇട്ടിട്ട് പോയിരുന്നെങ്കിൽ ഈ കാഴ്ച്ച കാണാൻ കഴിയില്ലല്ലോ എന്നൊക്കെ.
പണ്ട് മരവിച്ചു നിന്ന സ്ഥാനത്ത് മറ്റൊരു മരവിപ്പ് വരും, ചുറ്റും നടക്കുന്നത് ഒക്കെ സത്യമാണോ സ്വപ്‌നങ്ങളാണോ എന്ന സംശയം കൊണ്ടുള്ള മരവിപ്പ്. എന്തോ തുളഞ്ഞു കയറിയ ഹൃദയത്തിനു പകരം കുളിര് കോരിയിടുന്ന ഒരു ഹൃദയം വരും.
ഒറ്റ വാക്കിൽ പറഞ്ഞാൽ ഭയങ്കര രസമാണ്. പറഞ്ഞറിയിക്കാൻ പറ്റില്ല. അന്നേരവും കരയാൻ തന്നെ തോന്നും പക്ഷെ സന്തോഷം കൊണ്ടായിരിക്കും എന്ന് മാത്രം.
നോക്കിക്കോ ഇനി വരുന്ന എപ്പിസോഡുകളിൽ തീർച്ചയായും ഇതും കാണാൻ കഴിയും. അത് ഞാൻ അതിന്റെ കഥ നേരത്തെ വായിച്ചിട്ട് പറയുന്നത് ഒന്നുമല്ല. പ്രകൃതി നിയമമാണ്. അല്ലെങ്കിൽ ലൈഫിലെ 2 ഘട്ടങ്ങളാണ്.
ഈ രണ്ട് ഘട്ടങ്ങൾ കഴിഞ്ഞാൽ പിന്നെ വേറെ ഒരു മൈൻഡ് ആണ്…
ഒന്നല്ല ഒരു 100 no കേട്ടാലും ഒരു കുഴപ്പവും തോന്നില്ല, ഈ വഴി അല്ലെങ്കിൽ മറ്റൊരു വഴി അത്രേ ഉള്ളു എന്ന ഒരു മനോഭാവം വരും.
പിന്നെ പണ്ട് എന്തുകൊണ്ട് ആയിരുന്നു no കേൾക്കേണ്ടി വന്നത് എന്നെല്ലാം കൃത്യമായി മനസിലാക്കാനും പറ്റും. അന്നത്തെ ചെറിയ ചെറിയ പ്രശ്നങ്ങൾ ഒക്കെ കൊണ്ടായിരുന്നു.
അതൊക്കെ പരിഹരിച്ചു നല്ല രീതിയിൽ മുന്നോട്ട് പോകാൻ പറ്റും..
ഈ സ്റ്റേജിൽ കൂടി എല്ലാം കടന്നു പോയ ഒരാളുടെ വാക്കുകളാണ്..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.