Horror

ഓജോ ബോർഡ്

Pinterest LinkedIn Tumblr

എന്റെ അനുജത്തിയുടെ കൂട്ടുകാരിയും അവളുടെ കസിൻസ് എല്ലാംകൂടി കുറെ ഏറെ വർഷങ്ങൾക്ക് മുൻപ് ഓജോ ബോർഡ് കളിച്ചിട്ടുണ്ട്.

അന്ന് അവർ ചോദിച്ച ചോദ്യങ്ങൾക്ക് ഒക്കെ ഉത്തരം ലഭിച്ചു എന്നാലും പേടി കാരണം പിന്നെ അവർ അത് ഉപേക്ഷിച്ചു, ആരോടും പറഞ്ഞുമില്ല, പിന്നീട് അവർ തന്നെ ഈ കാര്യങ്ങൾ ഒക്കെ മറന്നുപോയി.

വർഷങ്ങൾക്ക് ശേഷം, അതിൽ ഒരു കസിന്റെ കല്യാണം ഉറപ്പിച്ചു, കല്യാണത്തിന് വീണ്ടും കസിൻസ് എല്ലാം ഒത്തു ചേർന്നപ്പോഴാണ് അതിൽ ഒരാൾക്ക് പഴയ കാര്യങ്ങൾ ചെറുതായിട്ട് ഓർമ്മ വന്നു. അങ്ങനെ അവർ എല്ലാവരും കൂടി അതിനെ പറ്റി വീണ്ടും സംസാരിച്ചു പഴയ കാര്യങ്ങൾ എല്ലാം ഒരിക്കൽ കൂടി ഓർത്തെടുത്തു.

അതിൽ ഒരു കാര്യം ഓർത്തപ്പോൾ അവർ എല്ലാവരും അക്ഷരാർത്ഥത്തിൽ ഷോക്ക് ആയിപ്പോയി, പരസ്പരം മിണ്ടാൻ പോലും പറ്റാത്ത അത്രയും വലിയ ഷോക്ക്..

കാരണം..

ഇപ്പോൾ കല്യാണം ഉറപ്പിച്ച ആ കസിൻ അന്ന് ഓജോ ബോർഡ്‌ കളിച്ചപ്പോൾ ചോദിച്ച ഒരു ചോദ്യമായിരുന്നു, തന്നെ ഭാവിയിൽ കെട്ടാൻ പോകുന്ന ആളുടെ പേരെന്താണ് എന്ന്.

ഇന്ന് അതേ പേരുള്ള ആളുമായിട്ടാണ് തന്റെ കല്യാണം ഉറപ്പിച്ചത് എന്ന് കേൾക്കുമ്പോൾ ഉള്ള ഒരു തരിപ്പ് ആലോചിച്ചു നോക്കിക്കേ….

വർഷങ്ങൾക്ക് മുൻപ് ഓജോ കളിച്ചപ്പോൾ ലഭിച്ച ഉത്തരം യഥാർഥ്യമായി… ഈ സംഭവവും നടന്നിട്ട് ഇപ്പോൾ കുറച്ചു വർഷങ്ങൾ കഴിഞ്ഞു…

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.