ലോകത്തിൽ ഇതുവരെ ഒരു താഴിനും താക്കോൽ ഇല്ലാതെ ഉണ്ടാക്കപ്പെട്ടിട്ടില്ല.. അതുപോലെ തന്നെ പരിഹാരം ഇല്ലാത്ത പ്രശ്‌നങ്ങളും ഇല്ല..
തെറ്റായ താക്കോൽ കൊണ്ട് താഴ് തുറക്കാൻ നോക്കുന്നത് പോലെ ചില പ്രശനങ്ങളെ സമീപിക്കുന്നത് കൊണ്ടാണ് അവയെ പരിഹരിക്കാൻ കഴിയാത്തത്.
ശ്രമിക്കുന്ന വഴി തെറ്റാണെന്ന് എത്രയും പെട്ടന്ന് മനസിലാക്കുക അടുത്ത വഴി നോക്കുക. ചിലപ്പോൾ നമ്മുടെ മുന്നിൽ ഉണ്ടായിരുന്നത് ഒരു പ്രശനമേ അല്ലായിരുന്നു എന്ന് തോന്നിപ്പോകും. കാരണം വഴി മാറി നോക്കിയപ്പോൾ അത്ര എളുപ്പത്തിൽ അതിന് പരിഹാരം കാണാൻ നമ്മൾക്ക് കഴിയും.
നമ്മൾ ആഗ്രഹിക്കുന്ന വഴിയിലൂടെ തന്നെ പരിഹാരം വരണം എന്ന നമ്മൾക്ക് പോലും അറിയാത്ത പിടിവാശിയാണ് പലപ്പോഴും നമ്മുടെ പ്രശനങ്ങൾ തീരാത്തതിന്റെ കാരണം.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.