ചില ആളുകളെ പണി ഏൽപ്പിക്കുമ്പോൾ കണ്ടിട്ടുണ്ടാകുമല്ലോ, അവർ പഠിച്ച് വച്ചിരിക്കുന്നത് അല്ലാതെ വേറെ എന്തെങ്കിലും പുതിയായി ചേർക്കാൻ നമ്മൾ പറഞ്ഞു കൊടുത്താൽ പോലും അവർക്ക് ചെയ്യാൻ കഴിയില്ല.
അതേസമയം വേറെ ചിലർക്ക് എപ്പഴും പുതിയത് ചെയ്യാൻ ആയിരിക്കും ഇഷ്ടം. ജോലിയിൽ മാത്രമല്ല ബിസിനസിൽ നോക്കിയാലും ഇങ്ങനെ കാണാം. ഇതിന്റെ എല്ലാം പിന്നിൽ ഉള്ള സംഭവമാണ് ലോജിക്.
അത് ഇല്ലാത്തവനോട് അങ്ങനെ ഒരു സംഭവം ഉണ്ടെന്ന് പറഞ്ഞാൽ അതെന്താണെന്ന് മനസിലാകില്ല, അതുപോലെ ഇല്ലാത്ത ഒരുവന് ലോജിക് കിട്ടി എന്ന് വിചാരിക്കുക, അത് ഇല്ലാത്ത അവസ്ഥ എന്താണെന്നു അവനും മറന്നുപോകും.
ഒരു പുതിയ നാട്ടിൽ ഒറ്റയ്ക്കു ചെന്ന് താമസിച്ചാൽ ഉള്ള അവസ്ഥ എന്താണെന്നു ഏകദേശം അറിയാമല്ലോ. അവിടത്തെ വഴികൾ ഒന്നും പരിചയം ഉണ്ടാകില്ല. കഷ്ടിച്ച് ജോലിക്ക് പോകാനും തിരിച്ചു വീട്ടിൽ വരാനും മാത്രം അറിയാവുന്ന അവസ്ഥയെ നമ്മൾക്ക് ലോജിക് ഇല്ലാത്ത അവസ്ഥയോട് ഉപമിക്കാം. സ്ഥിരം പോകുന്ന ബസ് കിട്ടിയില്ലെങ്കിലോ അല്ലെങ്കിൽ മറ്റു എന്തെങ്കിലും മാറ്റം ഉണ്ടായാൽ ആകെ കുളമാകും.
എന്നാൽ ലോജിക് ഉള്ളവൻ ആ നാട്ടിലെ വഴികൾ എല്ലാം പഠിച്ചവനെ പോലെയാണ്. എതിലെ വേണേലും എങ്ങനെ വേണേലും പോകും. ബസ് വേണോന്നില്ല, നടന്നോ ലിഫ്റ്റ് വാങ്ങിയോ സ്വന്തം വണ്ടി ഓടിച്ചോ എങ്ങനെ വേണേലും സഞ്ചരിക്കാൻ അവനു കഴിയും.
ആദ്യത്തെ ആൾക്ക് എല്ലാം കൃത്യമായി നടക്കുമോ എന്നെല്ലാം ഭയം ഉണ്ടായിരിക്കും എന്നാൽ രണ്ടാമന് നല്ല ധൈര്യം ഉണ്ടായിരിക്കും കാരണം അവനു വഴി തെറ്റില്ലല്ലോ, എന്ത് സംഭവിച്ചാലും എന്ത് ചെയ്യണമെന്ന് അന്നേരം അവനു അറിയാം. ആ അറിവിലുള്ള വിശ്വസമാണ് അവന്റെ ധൈര്യം.
ബിസിനസ് ചെയുമ്പോൾ ഇങ്ങനെ ലോജിക് ഉണ്ടെങ്കിൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ, നല്ല ധൈര്യം ഉണ്ടായിരിക്കും. ഇനി ജോലിയിൽ ആണെങ്കിലും ഏത് മേഖലയിൽ ആണെങ്കിലും ലോജിക് ഉണ്ടെങ്കിൽ അതൊരു മുതൽക്കൂട്ടാണ്. ജോലിയുടെ ടെൻഷൻ സ്ട്രെസ് ഭാരം ഒന്നും നമ്മൾക്കു അനുഭവപ്പെടില്ല.
ഇനി എങ്ങനെ ലോജിക് ഉണ്ടാക്കി എടുക്കാൻ പറ്റുമെന്ന് ചോദിച്ചാൽ, അതിനു ആദ്യം കുറച്ചു ക്ഷമയും പിന്നെ കുറച്ചു കൗതുകവും വേണം. ഒരു നാട്ടിലെ വഴി പഠിക്കാൻ എങ്ങനെയാണ് പറ്റുന്നത്. സ്ഥിരമായി പോകുന്ന സേഫ് ആയ വഴി ഉപേക്ഷിച്ചു മറ്റ് വഴികളിലൂടെ പോയി നോക്കണം.
ചുരുക്കി പറഞ്ഞാൽ പരീക്ഷിക്കാൻ ഉള്ള ഒരു മനസ്സ് വേണം, പിന്നെ കൂടുതൽ effort ഇടാനും തയ്യാറായിരിക്കണം. വഴി തെറ്റിയാൽ ഇരട്ടി ദൂരം സഞ്ചരിക്കേണ്ടി വന്നേക്കാം, അബദ്ധങ്ങളിൽ ചെന്ന് ചാടിയേക്കാം. അതൊക്കെ നേരിടേണ്ടി വരും, എന്നാലും ലോജിക് കിട്ടിയാൽ ഉള്ള ഗുണങ്ങളുടെ മുന്നിൽ ഈ അബദ്ധങ്ങൾക്ക് ഒന്നും ഒരു സ്ഥാനവുമില്ല.
ഏതെങ്കിലും ഒരു മേഖലയിൽ പ്രവർത്തിച്ചപ്പോൾ ലോജിക് കിട്ടിയവർ ആണ് ഒരു ആശയം രൂപപ്പെടുത്തിയതും അതിനെ പിന്നെ ഒരു ബിസിനസ് മോഡൽ ആക്കി മാറ്റി startup ആയി വളർത്തി വലുതാക്കിയത്. വളരണം എങ്കിൽ ലോജിക്ക് കൂടിയേ തീരു.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.