എന്നെപ്പോലെ തന്നെ പലർക്കും ഉള്ള ഒരു പ്രശ്നം ആണെന്ന് തോന്നുന്നു, മനസ്സിൽ വലിയ പദ്ധതികൾ ഒക്കെ ഉണ്ടാക്കി വയ്ക്കും പക്ഷെ ഒന്നും നടക്കത്തുമില്ല എന്നാൽ സമയം ഇങ്ങനെ പോയ്കൊണ്ടും ഇരിക്കും.
ഏതാണ്ട് വീട്ടിൽ ഇരുന്നിട്ട് ഹിമാലയത്തിൽ കൂടെ വണ്ടി ഓടിക്കുന്നത് സ്വപ്നം കാണുന്നത് പോലെയാണ് ഇതും.. മനസിന് നല്ല വേഗതയാണ് അത് എവിടെ വേണമെങ്കിലും നമ്മളെ കൊണ്ടുപോകും എന്നാൽ പ്രവർത്തികൾ ഒപ്പം കൊണ്ടുപോകാൻ കഴിയാതെ ഡിപ്രെഷൻ വരെ ഉണ്ടാകാം..
ഇതിന് ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞതാണ് ഇതുവരെ എന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ മാറ്റം..
എന്റെ അനുഭവത്തിൽ നിന്ന് തന്നെ ഉദാഹരണം പറയാം.. എന്റെ സ്റ്റാർട്ടപ്പ് ആയ makeyourcards ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു ബ്രാൻഡ് ആയി മാറണം എന്നതാണ് എന്റെ സ്വപ്നം.. ഓരോ ദിവസം കഴിയുമ്പോഴും മികച്ച ആശയങ്ങൾ കിട്ടുന്നുണ്ട്.. അങ്ങനെ ഓരോന്ന് കൂട്ടിച്ചേർത്തു പോകുന്നുണ്ട്..
എന്നാലും എവിടെയോ എന്തോ പന്തികേട് ഉണ്ടല്ലോന്ന് ഇടയ്ക്കിടെ തോന്നും.. പ്രിത്യേകിച്ചു ആരെങ്കിലും അതേപ്പറ്റി ചോദിക്കുമ്പോൾ പെട്ടന്ന് പറയാൻ ഉത്തരം കിട്ടില്ല.. ഒരു പത്തു മിനിറ്റ് കിട്ടിയാൽ മനസ്സിൽ ഉള്ള ആശയം വിശദമായി പറയാൻ പറ്റും.
എന്താണ് ഒറ്റവാക്കിൽ പറയാൻ പറ്റാത്തത് എന്നോട്ട് പിടിയും കിട്ടുന്നില്ല.. അങ്ങനെ ഒരു ദിവസം രാവിലെ നടക്കാൻ പോയപ്പോൾ വഴിയിൽ ഒരു കാഴ്ച്ച കണ്ടു.. ഒരു പുതിയ വർക്ക്‌ഷോപ്പ് തുടങ്ങിയിരിക്കുന്നു. വർക്ഷോപ്പ് ആണെന്ന് ഒന്നും തോന്നില്ല കാരണം ആകെ നാല് കാല് നാട്ടി മുകളിൽ ഷീറ്റ് ഇട്ടിട്ടുണ്ട്. രണ്ട് വണ്ടി ഇടാൻ മാത്രം ഉള്ളിൽ സ്ഥലമുണ്ട്.
കുറച്ചു ദിവസമായി ഇത് കാണുന്നുണ്ട് എങ്കിലും അതൊരു വർക്ക്‌ഷോപ്പ് ആണെന്ന് പിടികിട്ടിയത് അന്നാണ്.. കാരണം അകത്തു കിടക്കുന്ന 2 വണ്ടിയുടെയും കുറെ ഭാഗങ്ങൾ അഴിച്ചു വച്ചിട്ടുണ്ട്.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ പ്രദേശത്തു റോഡിന്റെ അരികിൽ മുഴുവൻ വണ്ടികൾ ഇട്ടിരിക്കുന്നതായി കണ്ടു.. ഏതാണ്ട് 8 പത്തെണ്ണം ഉണ്ട്. അന്നേരമാണ് എന്റെ മനസിലൂടെ ഒരു ചിന്ത പോയത് ഇയാൾ ഒരു ചെറിയ വർക്ക്‌ഷോപ്പ് തുടങ്ങി വച്ചു പിന്നെ വണ്ടികൾ ഓരോന്നായി വരാൻ തുടങ്ങി.. ഇനി അതിന്റെ എണ്ണം കൂടുന്നത് അനുസരിച്ച് സംഭവം വലുതാക്കി കൊണ്ടുവരുമായിരിക്കും..
ഞാനാണ് ഇയാളുടെ സ്ഥാനത്ത് എങ്കിലോ.. വലിയ ഒരു ഷോറൂം പോലെ ഒരു വർക്ക്‌ഷോപ്പ് നടത്തുന്നതായി സ്വപ്നം കണ്ട് അങ്ങ് നടക്കും..
എനിക്കും ഒരു തുടക്കം വേണം.. ഇയാളെപ്പോലെ ഏറ്റവും ചെറുതായി എങ്കിലും പ്രവർത്തനം തുടങ്ങി വയ്ക്കണം.. പിന്നെ ഓരോന്നായി കൂട്ടിച്ചേർത്തു വളർത്താം.
അങ്ങനെ പിന്നെ എന്റെ ആശയം ഏറ്റവും ലളിതമായി എങ്ങനെ പ്രവർത്തനം ആരംഭിക്കാം എന്നതായി എന്റെ ചിന്ത.. അതിനു മറ്റൊരു കാരണം കൂടിയുണ്ട്.. അതിലെ ചില കാര്യങ്ങൾ പുറത്തിറക്കുമ്പോൾ പരമാവധി മാർക്കറ്റിങ് ചെയ്യണം അല്ലെങ്കിൽ ആരെങ്കിലും കോപ്പി അടിച്ചോണ്ട് പോകും. അതിനു നല്ല ഫണ്ട് വേണം..
അങ്ങനെ ഏറ്റവും ലളിതം എന്ന് പറഞ്ഞാൽ അതിൽ കുറഞ്ഞതായി ഒന്നും ഇല്ലാത്ത രീതിയിൽ ഒരു പ്ലാൻ ഇട്ടു. അപ്പോൾ എന്റെ മുന്നിൽ ചില കാര്യങ്ങൾ തെളിഞ്ഞു വന്നു. അതായത് പ്രവർത്തനം ആരംഭിക്കും മുൻപ് എന്തെല്ലാം ചെയ്യണം. അതിൽ തന്നെ എനിക്ക് ചെയ്യാൻ പറ്റുന്നവയും മറ്റുള്ളവരെ കൊണ്ട് പറ്റുന്നതുമായി തരം തിരിച്ചു എഴുതി വച്ചു.
അതുപോലെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞാൽ പടിപടിയായി ചെയ്യേണ്ട കാര്യങ്ങളും…
ഇത്രയും ആയപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായി.. ഏകദേശം എത്ര നാൾ വേണ്ടിവരും പ്രവർത്തനം ആരംഭിക്കാനും തുടർന്ന് ഓരോ പദ്ധതികൾ നടപ്പാക്കാനും എന്നതിനെ കുറിച്ചെല്ലാം ഒരു ധാരണ കൈവന്നു.
ഒരു കാര്യം ഓർമ്മിപ്പിക്കുന്നു, ഇതിന് മുൻപ് വേണ്ട ഏറ്റവും പ്രധാന കാര്യം ഈ പ്രൊഡക്ടുകൾ ആരെങ്കിലും വാങ്ങുമോ എന്ന് ടെസ്റ്റ് ചെയ്ത് നോക്കുക എന്നതാണ്.. എന്റെ കാര്യത്തിൽ ഇതൊരു മൂന്നാം വരവ് ആയതുകൊണ്ടാണ് ആ സ്റ്റെപ്പ് ഒഴിവാക്കിയത് .
ഇതുവരെ ഉള്ളതെല്ലാം എളുപ്പമാണ്.. ഇനി ഈ ലിസ്റ്റിൽ ഉള്ള കാര്യങ്ങൾ നടപ്പാക്കി എടുക്കുക എന്നുള്ളതാണ് പ്രയാസം ഏറിയ പണി.. മിക്ക കാര്യങ്ങളും ഉദ്ദേശിച്ചത് പോലെ നടന്നില്ല എന്ന് വരാം ചിലപ്പോൾ വഴികൾ മാറ്റി പരീക്ഷിക്കേണ്ടതായി വരാം.
എന്നാലും ഇവയെല്ലാം തരണം ചെയ്തു ഓരോ പദ്ധതികൾ നടപ്പാക്കി മുന്നേറുമ്പോൾ ഞാൻ കണ്ട സ്വപ്നം സത്യമാകും..
ഏതൊരു സംരംഭം വിജയിക്കണമെങ്കിലും നല്ല വിഷൻ ഉണ്ടായിരിക്കണം.. എന്നാലും വിഷൻ ഉള്ളവർക്ക് പറ്റുന്ന ഒരു അബദ്ധമാണ് സ്വപ്നം കണ്ട് ഒരു മായാലോകത്തു ആയിപ്പോകും.. നല്ല വിഷൻ ഉണ്ടാകുന്നതിനോടൊപ്പം വേണ്ട ഒന്നാണ് പ്രവർത്തികൾ.. അതുപോലെ ഒരു തുടക്കവും..
എങ്ങനെ എവിടെ തുടങ്ങണം എന്നത് അടുത്ത കഥയിൽ പറയാം…
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.