എന്റെ ആദ്യ സംരംഭം ആയ makeyourcards ഉണ്ടാക്കുമ്പോൾ അതിന്റെ website domain എടുക്കാൻ ഒരു 1000 രൂപ ചിലവാക്കാൻ എനിക്ക് മടി ആയിരുന്നു.
ആ ഞാൻ തന്നെ എന്റെ രണ്ടാമത്തെ സംരംഭം 8 സ്റ്റാഫിനെ വച്ചാണ് ആരംഭിച്ചതു. അതും വരുന്നിടത്തു വച്ചു കാണാം എന്നും പറഞ്ഞു. അത് മാത്രമല്ല ഒരു 10 പേരെക്കൂടി ജോലിക്ക് എടുക്കാനും തയ്യാറായിരുന്നു.
രണ്ടും flop ആയെന്ന് പ്രിത്യേകിച്ചു പറയേണ്ടല്ലോ. അത് കഴിഞ്ഞു ഒരാളെ ജോലിക്ക് വയ്ക്കുന്നത് ഓർത്താൽ പോലും മുട്ട് കൂട്ടി ഇടിക്കുമായിരുന്നു.
ആദ്യത്തെ തവണ എന്തെങ്കിലും കിട്ടുമോന്ന് കൈ നനയാതെ നോക്കാം. വല്ലതും കിട്ടിയാൽ കുറച്ചു കൂടെ സീരിയസ് ആയിട്ട് നോക്കാം എന്നായിരുന്നു.
രണ്ടാമത്തെ പ്രാവശ്യം തോന്നിയത് റിസ്ക് ഉണ്ടെങ്കിലേ വളർച്ച ഉണ്ടാകു, റിസ്ക് എടുക്കണം എല്ലാം ഭംഗിയായി ചെയ്യാൻ ആളുകൾ കൂടെ വേണം എന്നാണ്. പക്ഷെ അവിടെ ഒരു പ്ലാനും ഉണ്ടായിരുന്നില്ല.
രണ്ട് പ്രാവിശ്യം മണ്ടത്തരം കാണിച്ച ഇതേ ഞാൻ തന്നെ എന്റെ മൂന്നാമത്തെ സംരംഭം ആരംഭിച്ചത് കയ്യിൽ നിന്ന് ഒരു രൂപ പോലും ഇൻവെസ്റ്റ് ചെയ്യാതെ എന്നാൽ അത്യാവശ്യം വേണ്ട സ്റ്റാഫിനെയും ഉൾപ്പെടുത്തി തന്നെയാണ്.
അതെങ്ങനെ സാധിച്ചു എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു..
“എക്സ്പീരിയൻസ് “
ഇതിന് മുന്നേ കാണിച്ച അബദ്ധങ്ങൾ കൃത്യമായി പഠിച്ചു പ്ലാൻ ഉണ്ടാക്കി. കൂടാതെ അതുവരെ ഉള്ള എക്സ്പീരിയൻസ് ഉപയോഗിച്ച് ആദ്യമെ ക്ലയന്റിനെ കണ്ടെത്തി അഡ്വാൻസ് വാങ്ങിയ ശേഷമാണ് ഞാൻ ഓഫീസ് പോലും എടുക്കുന്നത്.
ആ പ്രോജക്ടിന്റെ ഫണ്ട് കൊണ്ട് സാലറിയും റെന്റ് ഉൾപ്പെടെ ഉള്ള ചിലവുകൾ നടന്ന് പോകുന്ന വിധത്തിൽ ഒരു ഓഫീസും സ്റ്റാഫിനെയും എടുത്തു. ആ പ്രൊജക്റ്റ് തീരുന്ന വരെ പിന്നെ പേടിക്കാൻ ഇല്ലല്ലോ. എനിക്ക് ലാഭം ഒന്നും കിട്ടിയില്ലെങ്കിലും കയ്യിൽ നിന്ന് ഒന്നും പോകില്ല.
അതൊരു കോൺഫിഡൻസ് ആയി മാറി. ദൈവം സഹായിച്ചു അത് തീരാറായപ്പോൾ അത്ഭുതം പോലെ അടുത്ത വർക്ക് കിട്ടി. ആദ്യത്തെ വർക്കിന്റെ ഫുൾ amount ആണ് പുതിയ വർക്കിന്റെ അഡ്വാൻസ്.
അതേ അത്ഭുതം ഒരിക്കൽ കൂടി സംഭവിച്ചു. രണ്ടാമത് കിട്ടിയ പ്രോജക്ടിന്റെ ഫുൾ amount ആയിരുന്നു മൂന്നാമത്തേതിന്റെ അഡ്വാൻസിന്റെ ‘പകുതി’.
മുത്തശ്ശി കഥപോലെ പിന്നെ എല്ലാം 100% പെർഫെക്ട് ആയിരുന്നു എന്ന് കരുതല്ലേ. അബദ്ധങ്ങൾ പിന്നെയും ഉണ്ടായിട്ടുണ്ട്. പക്ഷെ അതിനെല്ലാം പരിഹാരവും കണ്ടെത്താൻ കഴിയുന്ന രീതിയിലേക്ക് ഞങ്ങളുടെ കോൺഫിഡൻസ് ഉയർത്താൻ കഴിഞ്ഞതാണ് ഏറ്റവും വലിയ നേട്ടമായി ഞങ്ങൾ കരുതുന്നത്.
അങ്ങനെ ആ യാത്ര മൂന്നര വർഷം പിന്നിട്ടു ഇപ്പോൾ. പക്ഷെ ഇതൊന്നും അല്ല ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത്.
നമ്മളുടെ എല്ലാം കയ്യിൽ എന്തെങ്കിലും ആശയങ്ങൾ ഉണ്ടാകും. പക്ഷെ അതൊക്കെ പ്രയോഗത്തിൽ വരുമ്പോൾ ഏത് രീതിയിൽ ആയിരിക്കും എന്ന് ഒരിക്കലും പ്രവചിക്കാൻ പറ്റില്ലല്ലോ. ഉദാഹരണം സിനിമ തന്നെ നോക്കിയാൽ മതി.
എല്ലാ സിനിമയും നന്നായി വരാൻ വേണ്ടി തന്നെയാണ് സംവിധായകൻ ശ്രമിക്കുന്നത് പക്ഷെ ഒരു ചെറിയ ശതമാനം മാത്രമായിരിക്കും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നത്.
അതുപോലെ നമ്മുടെ ഉള്ളിൽ ആശയങ്ങൾ ഉണ്ടെങ്കിൽ ചെറിയ രീതിയിൽ അവ പരീക്ഷിച്ചു നോക്കണം. ഉപഭോക്താവ് ഇല്ലാതെ ഒരു ആശയത്തിനും വിജയമില്ല. അതുകൊണ്ട് അവ പരീക്ഷിച്ചു നമ്മളുടെ ടേസ്റ്റ് അവർക്ക് ഇഷ്ടപ്പെടും എന്ന് ഉറപ്പ് വരുത്തിയിട്ട് ആരംഭിക്കുന്നത് അല്ലേ ഏറ്റവും സേഫ്.
ഉദാഹരണം പറഞ്ഞാൽ പുതിയ കുറച്ചു പാചക പരീക്ഷണം ആയി ആരംഭിക്കാൻ പോകുന്ന ഹോട്ടൽ, ഉത്ഘാടനം കഴിഞ്ഞ ശേഷം ഡിഷസ് പരീക്ഷിക്കാൻ നിന്നാൽ ആളുകൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്ത് ചെയ്യും.
ഹോട്ടലിന്റെ പണി തുടങ്ങുന്നേനു മുന്നേ ആ ഡിഷസ് ഉണ്ടാക്കി ഒരു 10 പേർക്ക് കൊടുത്തു നോക്കി അതിൽ 8 പേർക്ക് നന്നായി ഇഷ്ടപെട്ടാൽ മുന്നോട്ട് പോകുന്നതല്ലേ നല്ലത്. ഇനി ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെടുന്ന വരെ അതിന്റെ മേലെ പരീക്ഷണം നടത്താൻ അവസരം ഉണ്ടല്ലോ.
ഇത് പുതിയതായി എന്തെങ്കിലും പരീക്ഷിക്കുന്നവർക്ക് വേണ്ടി മാത്രം പറഞ്ഞതാണ്.
അപ്പോൾ പറഞ്ഞു വന്നത് കഴിഞ്ഞ മൂന്നര വർഷമായി ഇത്തരത്തിൽ ഞങ്ങൾ ഓരോ പരീക്ഷണം നടത്തി വരികയായിരുന്നു.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.