Finance

Multiple Income Sources

Pinterest LinkedIn Tumblr

ജോലി കളഞ്ഞിട്ട് സംരംഭം തുടങ്ങാൻ ഇറങ്ങുന്നവരിൽ ഞാൻ ഇതുവരെ കണ്ട ഏറ്റവും ബുദ്ധിപരമായ നീക്കങ്ങളും പിന്നെ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളും പറയട്ടെ.

ചില ആളുകൾ ഉണ്ട് അവരുടെ പ്ലാനുകൾ നമ്മൾക്കു പിടി കിട്ടുന്നത് കുറെ വർഷങ്ങൾ കഴിഞ്ഞ് ആയിരിക്കും. അവർ അപ്പോൾ അതൊക്കെ പ്ലാൻ ചെയ്തത് എത്ര വർഷത്തെ കാര്യങ്ങൾ മുൻകൂട്ടി കണ്ടിട്ട് ആയിരിക്കണം.

ഒരു ഉദാഹരണം പറയാം. ജോലിയുള്ള ഒരു സുഹൃത്ത് ആ ജോലിയിൽ പരമാവധി വരുമാനം കിട്ടുന്നത് എവിടെ എന്ന്‌ നോക്കി, എഞ്ചിനീയർ ആണ്, എന്തുകൊണ്ടും ഗൾഫ് തന്നെ നല്ലത് എന്ന് കണ്ട് അവൻ അങ്ങോട്ട് നീങ്ങി.

പെട്ടന്ന് ജോലി കിട്ടാൻ എളുപ്പം, അത്യാവശ്യം നാട്ടിൽ ഇടയ്ക്ക് വരാനും കഴിയും പിന്നെ നല്ല ശമ്പളവും. അവന്റെ ഭാഷയിൽ പറഞ്ഞാൽ ഇവിടെ ആയാലും അവിടെ ആയാലും ചെയ്യുന്ന പണിയും സമയവും തുല്യമാണ്. പിന്നെ അതിന് കൂടുതൽ ശമ്പളം കിട്ടുന്ന സ്ഥലത്തു പോകുന്നത് അല്ലേ നല്ലത്.

അത് ആദ്യ ഘട്ടം. അടുത്തത് പരമാവധി പണം ചിലവാക്കാതെ സൂക്ഷിച്ചു വച്ചിട്ട് നാട്ടിൽ വരുമാനം വരുന്ന ഓരോ പദ്ധതികളിൽ നിക്ഷേപിക്കുക എന്നതായിരുന്നു. അത് തന്നെ ഒരെണ്ണം അല്ല.

സ്ഥലം വാങ്ങിക്കുക, വാടക കിട്ടുന്ന കടമുറിയോ വീടോ വാങ്ങുക, mutual fund, ഷെയർ മാർക്കറ്റ്, അടുത്ത് അറിയാവുന്ന ആളുകളുടെ ബിസിനസിൽ നിക്ഷേപിക്കുക എന്നിങ്ങനെ ആയിരുന്നു.

ഇതിൽ എല്ലാം risk ഉണ്ട് എന്നാലും ഒരു സുപ്രഭാതത്തിൽ നേരെ ഇങ്ങ് വന്നു ഒരു ബിസിനസ് തുടങ്ങുന്നതിന്റെ അത്രയും ഉണ്ടോ.

ഈ അടുത്ത് അറിയാവുന്ന ബിസിനസിന്റെ ഗുട്ടൻസ് എങ്ങനെ ആണെന്ന് വച്ചാൽ, full tactics ആണ്. സൗഹൃദ സംഭാഷണങ്ങളിൽ കൂടി അതിന്റെ അവസ്ഥയും വരുമാനവും ഭാവി പരിപാടികളും ഒക്കെ ചോദിച്ചു മനസിലാക്കിയിട്ടു ആയിരിക്കും എന്തെങ്കിലും തീരുമാനങ്ങൾ എടുക്കുന്നത്.

അത് മാത്രമല്ല ആ ബിസിനസ് ചെയ്യുന്ന ആളുടെ സ്വഭാവം വരെ നോക്കും. ഈ ഒരു രീതിയിൽ ചോദ്യം വരുമ്പോൾ നല്ല sharp ആയ ആളാണെങ്കിൽ ചോദിക്കുന്ന സുഹൃത്തിന്റെ ഉദ്ദേശം നിക്ഷേപം ആണെന്ന് മനസിലാക്കുകയും അത് അനുസരിച്ചു സംസാരിക്കുകയും ചെയ്യും.

വേറെ level ബുദ്ധിപരമായ നീക്കങ്ങൾ ആണ്. ഇങ്ങനെ നല്ല ബിസിനസ് ഒക്കെ കണ്ടെത്തി അവിടെയും നിക്ഷേപിച്ചു അതിന്റെ വരുമാനം ഒക്കെ വന്നു തുടങ്ങുമ്പോൾ ഈ സുഹൃത്ത് പതിയെ നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പ് തുടങ്ങും.

ചിലപ്പോൾ വരുന്നതിനു മുന്നേ തന്നെ മറ്റു ആരെയെങ്കിലും വച്ച് ചെയ്യാൻ കഴിയുന്ന ചെറിയ ബിസിനസ് എന്തെങ്കിലും ഇവിടെ തുടങ്ങിയിട്ടും ഉണ്ടാകാം.

അങ്ങനെ അവൻ ഇവിടെ വരുമ്പോൾ തന്നെ ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ ഇവിടെ ഉണ്ടാകും. പിന്നെ അവന്റെ final action ആണ് സ്വന്തമായി ചെയ്യുന്ന ബിസിനസ്. കാരണം മറ്റു വരുമാനം എല്ലാം passive income ആണല്ലോ. വല്ലപ്പോഴും ഒന്ന് നോക്കി പോയാൽ മതിയാകുന്നത്.

.

ഇതൊക്കെ സാങ്കൽപ്പികം അല്ല എന്റെ പരിചയത്തിൽ ഉള്ള ഒന്നിലധികം ആളുകളുടെ കാര്യങ്ങൾ കൂട്ടി അവതരിപ്പിച്ചതാണ്. അതിൽ പ്രധാനമായും എന്റെ ഒരു സുഹൃത്തിന്റെ കാര്യങ്ങൾ തന്നെയാണ് പറഞ്ഞിരിക്കുന്നത്.

ഇതൊന്നും അവൻ പറഞ്ഞു തന്നതല്ല, കുറച്ചൊക്കെ അവൻ പറഞ്ഞതും ബാക്കി എന്റെ നിരീക്ഷണവും ആണ്.

ജോലി ഉപേക്ഷിച്ചു എങ്ങനെ വേണം ഇറങ്ങാൻ എന്ന് ഒരു ധാരണ ഉണ്ടക്കാൻ കഴിഞ്ഞെന്നു വിശ്വസിക്കുന്നു.

Multiple income sources

ഈ വാക്യം തന്നെ ഞാൻ കേൾക്കുന്നത് 2018 ൽ ആണ്. എന്റെ സംരംഭം ഒക്കെ പൊളിഞ്ഞു ഒരു വഴിയും കാണാതെ ഇരിക്കുമ്പോൾ പഠിക്കണം എന്ന് തോന്നി യൂട്യൂബിൽ നോക്കിയപ്പോൾ ആയിരുന്നു അത്.

സത്യത്തിൽ ആ ഒരു അറിവാണ് എന്നെ തിരികെ കൊണ്ടുവന്നത്. Robert kiozaki എന്ന ഭീകരന്റെ വീഡിയോ ആണ് അന്ന് ഞാൻ കണ്ടത്.

അതിൽ നിന്ന് inspired ആയി ഞാനും 2-3 source കണ്ടത്തി, അതിന് ശേഷമാണ് വീണ്ടും എന്റെ കമ്പനി ആരംഭിക്കുന്നത്. പഴയ വീടിന്റെ വാടക ആയിരുന്നു എന്റെ 1st source.

Makeyourcards സൈറ്റ് എല്ലാം പോയെങ്കിലും എനിക്ക് പിന്നെയും ഓർഡറുകൾ വരുന്നുണ്ടായിരുന്നു. ആദ്യം ഒക്കെ അങ്ങനെ വന്നത് ഞാൻ ഒഴിവാക്കി വിടുമായിരുന്നു. സ്റ്റാഫ്‌ ഇല്ല ഫയൽ ഇല്ല എന്നൊക്കെ പറഞ്ഞു. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ മനസിലായി ഇത് എന്റെ രണ്ടാമത്തെ source ആണെന്ന്.

അങ്ങനെ എന്റെ പഴയ ഓഫീസിലെ ഡിസൈൻ ചെയ്യുന്ന പയ്യനുമായി ധാരണയിൽ എത്തി, വർക്ക്‌ ഉണ്ടെങ്കിൽ ചെയ്തു കിട്ടും അതിന്റെ വീതം അവനു കൊടുത്താൽ മതി. അപ്പോൾ 2nd source ആയി.

അങ്ങനെ ഇരിക്കുമ്പോൾ ഈ makeyourcards ബന്ധങ്ങൾ വഴി എനിക്ക് ഒരാളെ പരിചയം കിട്ടി. അദ്ദേഹം വഴി വിദേശത്തു നിന്ന് ഡിസൈൻ വർക്കുകൾ കിട്ടാൻ തുടങ്ങി. അതിനും makeyourcards ന്റെ പോലെ തന്നെ വഴി ഉണ്ടാക്കി വച്ചു. അപ്പോൾ 3 എണ്ണമായി.

ഇതിൽ എല്ലാം എനിക്ക് വലിയ effort ഒന്നുമില്ല, ഫോണിൽ വരുന്ന മെസ്സേജ് ചുമ്മാ forward ചെയ്താൽ മതി. പക്ഷെ ഒരു കാര്യം ഓർക്കണം, എനിക്ക് ഡിസൈൻ പരിജ്ഞാനം ഉണ്ട്. എക്സ്പീരിയൻസ് ഉണ്ട്, പിന്നെ പ്രിത്യേക സാഹചര്യം മൂലം ആണ് ഇതൊക്കെ എന്റെ അരികിലേക്ക് വന്നത്.

ഇത്രയും ഒക്കെ ആയപ്പോൾ എനിക്ക് ധൈര്യമായി, അങ്ങനെ ആണ് വീണ്ടും ഞാൻ സംരംഭം ആരംഭിക്കുന്നത്. അത് startup ആയിട്ട് ഒന്നുമല്ല software development ആയിട്ടാണ്. അതും വർക്ക്‌ പിടിച്ചതിനു ശേഷമാണ് ഓഫീസ് എടുക്കുന്നതും സ്റ്റാഫിനെ വയ്ക്കുന്നതും.

പിന്നെ പതുക്കെ ഓരോന്ന് പരീക്ഷിച്ചു മാറ്റങ്ങൾ വരുത്തി. ഈ ഒരു രീതിയിൽ ആരംഭിച്ചത് ഒന്നുകൊണ്ടു മാത്രമാണ് എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞത്.

ഇനി എങ്ങനെ ഇങ്ങനെ source കൾ ഉണ്ടാക്കാൻ കഴിയും എന്ന് ചോദിച്ചാൽ ഉത്തരം.

അറിവുകൾ + ബന്ധങ്ങൾ അഥവാ networking.മുകളിൽ പറഞ്ഞ എന്റെ source എല്ലാം അതിനെ മാത്രം ആശ്രയിച്ചാണ് ഇരിക്കുന്നത്.

വീണ്ടും എനിക്ക് അവസരങ്ങൾ ഉണ്ടായിരുന്നു. ഈ പേജ് എനിക്ക് അടുത്ത source ആക്കാമായിരുന്നു. വീഡിയോ ഇടുക, അല്ലെങ്കിൽ paid consulting എന്ന രീതിയിൽ വേണമെങ്കിൽ എനിക്ക് ഇതിനെയും income source ആക്കാം.

But I have other plans..

തെറ്റിദ്ധരിക്കേണ്ട എന്റെ startup ഞാൻ ഉദ്ദേശിക്കുന്ന level എത്തിയാൽ ഇതൊന്നും ആവശ്യം വരില്ല, അതുകൊണ്ട് ഇപ്പോ ഇതിന്റെ ഒക്കെ പിറകെ പോയാൽ അല്ലെങ്കിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ ഒക്കെ പോകുന്നത് എനിക്ക് ശരിയാകില്ല.

പക്ഷെ കഴിഞ്ഞ ദിവസം ഒരു ബ്രാൻഡ്‌ ഞാനുമായി സഹകരിക്കാൻ തയ്യാറാണ് എന്ന് പറഞ്ഞപ്പോൾ അത് നോക്കാൻ ഞാൻ തയ്യാറായിരുന്നു. കാരണം എനിക്ക് കൂടുതൽ effort ഒന്നും വരുന്നില്ല, അതുകൊണ്ട് എന്റെ പ്രവർത്തികളെ അത് ഒരു രീതിയിലും ബാധിക്കില്ല..

പിന്നെ ശ്രമിക്കാൻ കഴിയുന്ന ഒന്നായിരുന്നു ഷെയർ മാർക്കറ്റ്. പക്ഷെ എനിക്ക് ഒട്ടും താല്പര്യം തോന്നിയിട്ടില്ല. അവിടെ പണം ഉണ്ടാക്കുക എന്നതല്ലാതെ മറ്റൊരു പണിയും ഇല്ല. അതുകൊണ്ടു എന്നെ സംബന്ധിച്ച് അത് വളരെ boring ആണ്.

ഇത് പറയാൻ കാരണം നമ്മൾ വെറുതെ income source ഉണ്ടാക്കാൻ നോക്കിയാൽ മാത്രം പോര, അത് നിങ്ങളുടെ longterm ലക്ഷ്യങ്ങളെ ബാധിക്കുന്നത് ആകരുത്.

ചുരുക്കി പറഞ്ഞാൽ കാണുന്ന എല്ലാ അവസരവും എത്തിപ്പിടിക്കാൻ നോക്കരുത്. വേണ്ടത് മാത്രം നോക്കി എടുക്കണം.

ഇനി networking, അതിനാണ് ശരിക്കും social media ഗ്രൂപ്പുകൾ ഉപയോഗിക്കേണ്ടത്. അതിലെ പോസ്റ്റുകൾ ശ്രദ്ധിക്കണം, ആളുകളുടെ ബിസിനസ് എന്താണ് എന്നിങ്ങനെ ഉള്ള കാര്യങ്ങൾ ശ്രദ്ധിച്ചു അതിനെ വേണ്ട രീതിയിൽ ഉപയോഗിക്കാം.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.