ഒരുപാട് ആശയങ്ങൾ ഒരുമിച്ചു നടപ്പാക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് പറ്റിയ അബദ്ധങ്ങളും പാഠങ്ങളും.
റോബർട്ട് കിയോസാക്കിയുടെ rich dad poor dad വായിക്കുന്നതിനു മുന്നേ തന്നെ പല കാര്യങ്ങൾ ചെയ്യുന്ന സ്വഭാവം എനിക്ക് ഉണ്ടായിരുന്നു, ഒരെണ്ണം ചെയ്യുക മുഴുവൻ ആക്കുന്നതിനു മുന്നേ തന്നെ അത് ഉപേക്ഷിച്ചു അടുത്തതിന്റെ പിറകെ പോകുക, അതൊരു മോശം ശീലമാണ് എന്നാലും ഹോബി കൂടി ആണല്ലോ.
ഇതേ കാര്യം തന്നെയാണ് സംരംഭങ്ങൾ ആരംഭിച്ചപ്പോഴും ഏറ്റവും തലവേദന സൃഷ്ടിച്ചത്. ഓരോ ആശയങ്ങൾ തുടങ്ങി വയ്ക്കും, അതിന്റെ ഒരു ത്രില്ലിംഗ് എലമെന്റ് തീരുമ്പോൾ അടുത്തത് പിടിക്കും. ആദ്യത്തെ സോഫ്റ്റ്‌വെയർ കമ്പനിയിൽ നിന്ന് ലഭിച്ച വരുമാനം മുഴുവൻ തന്നെ ഇങ്ങനെ ഓരോ പരീക്ഷണങ്ങൾക്ക് വേണ്ടിയാണ് ഞാൻ ഉപയോഗിച്ചത്. അതിൽ തന്നെ ആവശ്യം ഉള്ളതും ഇല്ലാത്തതും എല്ലാം ഉണ്ടായിരുന്നു.
റോബർട്ട് കിയോസാക്കിയുടെ വീഡിയോ ഒക്കെ കണ്ടതിനു ശേഷമാണ് ആശയങ്ങളെ സംരംഭം ആക്കി മാറ്റുന്നതിനെ പറ്റി ചിന്തിച്ചത്. എന്നിട്ടും അവിടെയും എന്റെ ഈ സ്വഭാവം ഒരുപാട് പ്രശനങ്ങൾ സൃഷ്ടിച്ചു.
എല്ലാംകൂടി ആകെ കുഴഞ്ഞു മറിഞ്ഞ അവസ്ഥ, അതിൽ നിന്ന് രക്ഷപെട്ടത് ഒരു ടെക്‌നിക് ഉപയോഗിച്ചാണ്. ഓരോ ആശയങ്ങളെയും ഓരോ സംരംഭം എന്ന രീതിയിൽ ചാർട്ട് ഉണ്ടാക്കി. ഓരോന്നിനും വരുമാനം ഉണ്ടാക്കാൻ വീണ്ടും മുടക്കേണ്ടി വരുന്ന തുക എത്രയെന്നും, ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണെന്നും, ഇങ്ങനെ ചെയ്താൽ എത്ര നാൾ കൊണ്ട് ഓരോന്നിൽ നിന്നും വരുമാനം ലഭിക്കാൻ തുടങ്ങുമെന്നും അതിൽ ഉൾപ്പെടുത്തി.
ആശയങ്ങൾ എന്ന് പറയുമ്പോൾ എല്ലാം ഓരോ ബിസിനസ് സ്ഥാപനം ആണെന്ന് കരുതരുത്. Makeyourcards എന്നാൽ എന്റെ സോഫ്റ്റ്‌വെയർ കമ്പനിയുടെ തന്നെ ഒരു പ്ലാറ്റഫോം ആണ്, കമ്പനിയുടെ തന്നെ മറ്റ് രണ്ട് പ്രോഡക്റ്റുകളെയും ഇതിൽ പെടുത്താം.
വെബ്സൈറ്റിൽ ഉള്ള എന്റെർപ്രൈസ്സ് എന്ന പേജ് നോക്കിയാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ കാണാൻ കഴിയും. അവിടെ ലിസ്റ്റ് ചെയ്യാത്ത കാര്യങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ടേ.
അപ്പോൾ ലിസ്റ്റ് ഉണ്ടാക്കി ക്രമത്തിൽ ആക്കിയപ്പോൾ ഏറ്റവും വേഗത്തിൽ വരുമാനം ലഭിക്കുന്നതിനെയും ഏറ്റവും കുറവ് മുടക്ക് മുതൽ വേണ്ടി വരുന്നതിനെയും മുൻഗണന നൽകി അതിന്റെ നടപടികൾ വേഗത്തിൽ ആരംഭിക്കാൻ പറ്റി.
നമ്മൾക്ക് എത്ര നല്ല ടീം കൂടെയുണ്ടെന്നു പറഞ്ഞാലും അവർക്ക് എന്ത് ചെയ്യണം എന്ന് പറഞ്ഞു കൊടുക്കാൻ നമ്മൾക്ക് കഴിയണം എന്നുണ്ടെങ്കിൽ ഇത്തരത്തിൽ ഒരു പ്ലാൻ അത്യാവശ്യമാണ്. ഈ രീതിയിൽ സ്ട്രക്ചർ കൃത്യമായി പാലിച്ചു ഓരോരുത്തർക്കും ഡ്യൂട്ടി കൃത്യമായി വീതിച്ചു നൽകിയപ്പോൾ കാര്യങ്ങൾ എളുപ്പത്തിൽ നടക്കുന്നതായി കാണാൻ കഴിഞ്ഞു.
എല്ലാവർക്കും വ്യക്തത ലഭിച്ചു എപ്പോൾ എന്ത് ചെയ്യണം ചെയ്താൽ എങ്ങനെയൊക്കെ വരുമാനം ലഭിക്കും എന്നും.
ഏതൊരു സംരംഭത്തിനു പിന്നിലും 5 കാര്യങ്ങൾ ഉണ്ടാവും പ്രധാനമായിട്ടും. ഒന്ന് അതിന്റെ മാർക്കറ്റിംഗ് തന്നെയാണ്, അതുവഴി കസ്റ്റമർ എങ്ക്വിറി ലഭിക്കും. അത്തരത്തിൽ വന്ന കസ്റ്റമർക്ക് വേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് പഠിച്ചതിനു ശേഷം അവർക്ക് വേണ്ടി പ്ലാനും ക്വട്ടെഷൻ എന്നിവ തയ്യാർ ആക്കുക, സെയിൽ നടത്തുക.
എന്താണോ അവർക്ക് ആവശ്യം അതിനെ നിർമ്മിച്ചോ എത്തിച്ചോ നൽകുക, ഡെലിവറി നടത്തി കസ്റ്റമർ മുടക്കിയ പണത്തിനു ലഭിച്ച സേവനത്തിൽ സന്തോഷവാൻ ആണെന്ന് ഉറപ്പ് വരുത്തുക.
അവസാനമായി അറ്റകുറ്റ പണികളും സർവീസും കൃത്യമായി നൽകുക. ഇത് ഓരോ ബിസിനസിലും വ്യത്യസ്ത രീതിയിൽ ആയിരിക്കും, എങ്കിലും അടിസ്ഥാനമായി എല്ലാം ഈ രീതിയിൽ ആയിരിക്കും.
ഉദാഹരണം പറഞ്ഞാൽ, makeyourcards ൽ മാർക്കറ്റിംഗ് മാത്രം ചെയ്താൽ മതി, സെയിൽസ് ഓട്ടോമാറ്റിക് ആയി നടക്കും, കാരണം വെബ്സൈറ്റ് ആ രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. വെബ്സൈറ്റിൽ കയറുന്ന ഒരാൾക്ക് വേണ്ടിവരുന്ന കാര്യങ്ങൾ എല്ലാം അവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്തരം കാര്യങ്ങൾ എല്ലാം കണ്ട് ബോധ്യപ്പെടുന്ന കസ്റ്റമർ ഒരു പ്രോഡക്റ്റ് ഓർഡർ നൽകി കഴിഞ്ഞാണ് നമ്മുടെ ടീമിന്റെ അടുത്തേക്ക് അത് എത്തുന്നത്.
പിന്നീട് ബാക്കി എല്ലാ സ്റ്റെപ്പുകളും മുകളിൽ പറഞ്ഞത് പോലെ തന്നെ, അവസാനം ഉള്ള അറ്റകുറ്റ പണി ഇവിടെ ആവശ്യമില്ല.
ഏത് ആശയം ആണെങ്കിലും ഈ രീതിയിൽ തരം തിരിച്ചു, ആര് എപ്പോൾ എങ്ങനെ എന്ത് ചെയ്യണം എന്ന് തീരുമാനിച്ചു അവരെ ഏൽപ്പിക്കുക, മുടക്കാൻ പണം ഉണ്ടെങ്കിൽ എല്ലാത്തിനും ടീമിനെ വയ്ക്കുക, അല്ലെങ്കിൽ സ്വന്തം നിലയിൽ ചെയ്ത് തുടങ്ങുക, വരുമാനം വരുന്നതിന് അനുസരിച്ചു ഓരോ ഡിപ്പാർട്മെന്റിലേക്കും ആളുകളെ നിയമിക്കുക.
ആദ്യമൊക്കെ ആളെ നിയമിക്കുമ്പോൾ ലാഭം അല്പം കുറഞ്ഞാലും, ചിലപ്പോ ഇല്ലാതെ ആയാലും ഒരു ടീമിനെ ബിൽഡ് ചെയ്തെടുക്കാൻ കഴിഞ്ഞാൽ ഭാവിയിലേക്ക് കൂടുതൽ നേട്ടങ്ങൾ ലഭിക്കാൻ സഹായിക്കും.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.