ചില സമയങ്ങളിൽ ഒരു കാരണവും കൂടാതെ മൂഡ് ഔട്ട് ആയതായി തോന്നാറുണ്ടോ.. എത്ര ചിന്തിച്ചാലും അതിന് കാരണം ഒന്നും കണ്ടെത്താൻ കഴിയില്ല.. എങ്ങനെ നോക്കിയാലും എല്ലാം നന്നായി പോകുന്നുണ്ട് പിന്നെന്താ..
ഇവിടെ മാടമ്പള്ളിയിലെ മനോരോഗി നമ്മുടെ മനസ്സ് തന്നെയാണ്.. എന്ത്കൊണ്ട് ആണെന്നല്ലേ.. നമ്മുടെ ചുറ്റും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ നമ്മുടെ ശ്രദ്ധ മുഴുവൻ അതിൽ തന്നെ ആയിരിക്കും.. അത് പരിഹരിക്കുന്നത് വരെ സ്വസ്ഥത ഇല്ലാ എന്നൊക്കെ തോന്നുമെങ്കിലും അങ്ങനെ അല്ല..
ഈ നമ്മുടെ മനസിന് വെറുതെ ഇരിക്കാൻ കഴിയില്ല.. എല്ലാ കാര്യങ്ങളും നന്നായി പോകുമ്പോൾ അതിന് പ്രിത്യേകിച്ചു പണി ഒന്നും ഇല്ലാതാകും.. അപ്പോൾ പിന്നെ അതിന്റെ അടുത്ത പണിയാണ് നമ്മൾക്ക് അമിതമായി പ്രതീക്ഷകൾ തന്നുകൊണ്ട് ഇരിക്കുക എന്നത്..
നമ്മൾ ഏർപ്പെട്ടിരിക്കുന്ന പ്രവർത്തികളിൽ എല്ലാം നമ്മൾ കൂടുതൽ ഫലം പ്രതീക്ഷിക്കാൻ തുടങ്ങും.. എന്നാൽ എല്ലായ്പ്പോഴും അങ്ങനെ നമ്മൾ പ്രതീക്ഷിച്ച പോലെ സംഭവിക്കണം എന്നില്ലല്ലോ.. അപ്പോഴാണ് അടുത്ത ട്വിസ്റ്റ്.. നമ്മൾ ഇങ്ങനെ ഒക്കെ പ്രതീക്ഷിച്ചു ഇരിക്കുവാരുന്നു എന്ന കാര്യം നമ്മുടെ മനസ് അങ്ങ് ഡിലീറ്റ് ചെയ്തു കളയും..
കുറച്ചു കഴിയുമ്പോൾ നമ്മൾ പതുക്കെ മൂഡ് ഔട്ട് ആകാനും തുടങ്ങും കയ്യിൽ ഉള്ളതിന്റെ വില കാണാനും അതിന്റെ സന്തോഷം ആസ്വദിക്കാനും കഴിയാതെ പോകും..
ഇത്തരം സന്ദർഭങ്ങളിൽ ഒന്ന് റീവൈൻഡ് ചെയ്ത് ആലോചിച്ചാൽ എന്താണ് മൂഡ് കളഞ്ഞ കാര്യമെന്ന് കിട്ടും..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.