രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ നിറയെ കാണുന്ന ഒരു കാഴ്ച്ചയാണ്, ഇതിലിപ്പോ എന്താണ് ഇത്ര തെറ്റ്. ഓട പണിയാൻ പറഞ്ഞു, അതിന് സമയവും കൊടുത്തു. പറഞ്ഞ സമയത്തിന് ഉള്ളിൽ പുള്ളി ഏറ്റെടുത്ത പണി അവർ ചെയ്തിട്ടും ഉണ്ട്.
നമ്മൾ എല്ലാം മിക്ക കാര്യങ്ങളിലും ഇങ്ങനെ ഒക്കെ തന്നെയല്ലേ, ചെയ്തോ എന്ന് ചോദിച്ചാൽ ചെയ്തിട്ടുണ്ട് എന്ന് പറയാൻ ഉള്ളതു മാത്രം എങ്ങനെയെങ്കിലും തട്ടിക്കൂട്ടി ചെയ്തിട്ട് പിന്നെ ഒരു ഓട്ടമാണ്, വീട്ടിലേക്ക് അല്ലെങ്കിൽ മറ്റൊരു ലോകത്തേക്ക്.
ഇതേ നമ്മൾ തന്നെ മറ്റ് ഏതെങ്കിലും നാട്ടിൽ ചെന്നാൽ പറഞ്ഞ പണിയും ചെയ്യും അതിൽ കൂടുതൽ over time ചെയ്യാൻ അവസരം ഉണ്ടെങ്കിൽ അതും ചെയ്യും. പക്ഷെ നമ്മുടെ നാട്ടിൽ ഇതൊക്കെ മതി എന്നാണ് നമ്മുടെ മനസ്സിൽ.
ഒരു പണി ചെയ്യുമ്പോൾ അത് എന്തിനാണെന്ന് മനസിലാക്കി സാഹചര്യത്തിന് അനുസരിച്ച് ചെയ്യാൻ നമ്മളെ ആരും പഠിപ്പിക്കുന്നില്ല. സ്കൂളിൽ മുതൽ അങ്ങനല്ലേ ശീലിപ്പിക്കുന്നത്, അവിടെ നന്നായി കഷ്ടപ്പെടുന്നവനെ ആരും നോക്കുന്നില്ല, മാർക്ക് ഉള്ളവനെ മാത്രമാണ് എല്ലാവരും ശ്രദ്ധിക്കുന്നതും അഭിനന്ദിക്കുന്നതും.
കഷ്ടപ്പെട്ട് നല്ല മാർക്ക് വാങ്ങിക്കുന്നവൻ ഉണ്ടായിരിക്കും എന്നാലും കഷ്ടപ്പെടുന്നവന് മാർക്ക് ഉണ്ടെങ്കിൽ മാത്രമേ എല്ലാവരും അവനെ അഭിനന്ദിക്കു. മാർക്ക് കിട്ടിയില്ലെങ്കിലും അവന്റെ പരിശ്രമത്തെ അഭിനന്ദിക്കാൻ ആരും കാണില്ല, മനസ് മടുത്തു അവൻ പിന്നെ മെനക്കേടാനും പോകില്ല.
ഇത് പിള്ളേരുടെ കാര്യം ആണെങ്കിൽ വലുതായി കഴിയുമ്പോൾ മാർക്ക് മാറി പണം വരും. ഏത് വിധത്തിൽ ആയാലും വേണ്ടിയില്ല പണം ഒരുപാട് ഉണ്ടാക്കിയാൽ തനിക്ക് എല്ലാം ആയി എന്ന് ചിന്തിക്കുന്ന ഒരു സമൂഹം ഉണ്ടായി വന്നതിൽ എന്തെങ്കിലും അതിശയം തോന്നേണ്ട കാര്യമുണ്ടോ.
മുഴുവൻ A+ വാങ്ങിയവരെ മാത്രമല്ല അഭിനന്ദിക്കേണ്ടത്, തോറ്റ് പോയാലും ആത്മാർത്ഥമായി പരിശ്രമിച്ചവനെ കൂടിയാണ്. അവന്റെ ഫ്ലക്സും ഇവിടെ ഉയരണം തോറ്റാലും വേണ്ടിയില്ല തന്നെക്കൊണ്ട് ആവുന്ന അത്രയും പരിശ്രമിക്കണം അതിനും വിലയുണ്ട് എന്ന് ബോധം കുട്ടികളിൽ തന്നെ ഉണ്ടാവണം.
പണമല്ല പരിശ്രമം ആണ് വലുതെന്ന് ചിന്തിക്കുന്ന ഒരു തലമുറയായി അവർ മാറും. പണത്തിനു വേണ്ടി എന്തെങ്കിലും ചെയ്തു കൂട്ടില്ല അവർ, ചെയ്യുന്ന പണിയിലെ ആത്മാർത്ഥതയിൽ ആയിരിക്കും അവരുടെ ശ്രദ്ധ.
നമ്മുടെ എല്ലാം പൊതുബോധം റിസൾട്ട് എന്താണെന്ന് മാത്രം നോക്കാനാണ് പ്രേരിപ്പിക്കുന്നത്. ഓരോരുത്തരുടെയും കഴിവുകളും സാഹചര്യങ്ങളും വ്യത്യസ്തമാകും അതുകൊണ്ട് റിസൾട്ട് അഥവാ മാർക്ക് അല്ലെങ്കിൽ പണം വ്യത്യസ്തമാകും അത് വച്ചു ഒരിക്കലും ആരെയും compare ചെയ്യരുത്. എന്നാൽ compare ചെയ്യാവുന്ന ഒന്നുണ്ട്, ഏതൊരുവനും എടുക്കുന്ന effort.
അതിനെ compare ചെയ്യണം, റിസൾട്ട് ഇല്ലെങ്കിലും കൂടുതൽ effort ഇടുന്നവനെ നമ്മൾ അഭിനന്ദിക്കണം, ചിലപ്പോൾ ഒരൊറ്റ വാക്ക് മാത്രം മതിയാകും അവനു എല്ലാം നേടാൻ..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.