Marketing

Marketing Basics

Pinterest LinkedIn Tumblr

ചില ആളുകൾ ഭാഗ്യം കൊണ്ട് രക്ഷപെട്ടിട്ടുണ്ട് എന്നാൽ വേറെ ചിലർ അതിന് വേണ്ടി കൃത്യമായി ചില കാര്യങ്ങൾ ചെയ്തിട്ടാണ് രക്ഷപ്പെടുന്നത്.

അങ്ങനെ ചെയ്യുന്ന കാര്യങ്ങളെ marketing എന്ന പേരിൽ വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പണ്ട് ഈ പേര് കണ്ടാൽ എന്റെ മുഖം ചുളിയുമായിരുന്നു. കാരണം ഒരു സംരംഭകൻ ആക്കണം എന്ന എന്റെ ആഗ്രഹത്തിന് ഏറ്റവും തടസം ആയി തോന്നിയിരുന്നത് ഈ വാക്ക് തന്നെയായിരുന്നു.

ആ വാക്ക് കേൾക്കുമ്പോൾ എന്റെ മനസ്സിൽ വരുന്ന മുഖങ്ങൾ നമ്മുടെ വീട്ടിലേക്ക് വലിയ ബാഗും തൂക്കി പുതിയ ഉൽപ്പന്നം പരിചയപ്പെടുത്താൻ വരുന്നവരുടെ ആയിരുന്നു.

ഈ ഒരു കാര്യത്തോട് ഉള്ള പേടികൊണ്ട് മാത്രം ഞാൻ ഒരിക്കലും സംരംഭകൻ ആകില്ല എന്നും വിശ്വസിച്ചിരുന്ന കാലം ഉണ്ടായിരുന്നു. എന്നാൽ എനിക്ക് ഇപ്പോൾ ഏറ്റവും ഇഷ്ടമുള്ള വാക്കും കാണാൻ ഇഷ്ടമുള്ള കാഴ്ചയുമാണ് Marketing.

പുതിയവരെയും പഴയ ആളുകളെയും എല്ലാം ഒരു ദിവസം കൊണ്ട് മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന മാജിക്‌ ആണെന്ന് വേണമെങ്കിൽ പറയാം. കാരണം അതിന്റെ മുന്നിൽ നിന്ന് കാണുമ്പോൾ അത് മാജിക് തന്നെയാണ് എന്നാൽ അതിന്റെ പിന്നിലെ കാഴ്ചകൾ കാണാൻ വേറെ ഒരു കണ്ണ് വേണം.

Marketing സെൻസ് ഉള്ള കണ്ണ്. ഞാൻ എപ്പഴാണ് മാറിയതെന്നോ എനിക്ക് ഇങ്ങനെ ഒരു കണ്ണ് ഉണ്ടോ എന്നൊന്നും അറിയില്ല പക്ഷെ ചില കാഴ്ചകൾ കാണുമ്പോൾ ഉള്ളതായി തോന്നും.

അത്തരം ചില കാഴ്ചകളെയും പിന്നെ marketing കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകളും പറയട്ടെ.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അല്ലെങ്കിൽ ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന technique അത് സാക്ഷാൽ സ്റ്റീവ് ജോബ്സ് ഇറക്കിയതാണ്. അദ്ദേഹം ആദ്യമായി personal കമ്പ്യൂട്ടർ നിർമ്മിച്ചു.

നമ്മുടെ കയ്യിൽ ലോകത്തിലെ ഏറ്റവും മികച്ച എന്തെങ്കിലും ഉണ്ടെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല അത് മാർക്കറ്റ് ചെയ്യാൻ സ്‌കിൽ കൂടെ വേണം അല്ലെങ്കിൽ അത് നമ്മുടെ കയ്യിൽ തന്നെ ഇരിക്കുകയെ ഒള്ളു.

നേരെ മറിച്ചു മാർക്കറ്റ് ചെയ്യാൻ അറിയാമെങ്കിൽ കയ്യിൽ ഒന്നും വേണമെന്നില്ല, മുകളിൽ പറഞ്ഞ പോലുള്ള ആളുകളുടെ കയ്യിൽ ഉള്ളതിനെ മാർക്കറ്റ് ചെയ്യാൻ കഴിയും.

അപ്പോൾ പറഞ്ഞു വന്നത് സ്റ്റീവ് ജോബ്‌സിന് പക്ഷെ നല്ല മാർക്കറ്റിംഗ് സെൻസ് ഉണ്ടായിരുന്നു. അദ്ദേഹം ഈ കംപ്യൂട്ടർ കൊണ്ടുപോയി ഒരു പ്രദർശന മേളയിൽ അവതരിപ്പിച്ചു.

ഒരു മനുഷ്യനോടും വാങ്ങി സഹായിക്കാമോ എന്നൊന്നും പറഞ്ഞില്ല, അവരുടെ നടുവിൽ അതിന്റെ features വച്ചിട്ട് മാറി നിന്നു. ആ സാധനം കണ്ട് ഇഷ്ടപ്പെട്ടവർ എല്ലാം ഓർഡർ കൊടുത്തു.

ഇതേ രീതിയിലാണ് ഞാനും എന്റെ കമ്പനി മാർക്കറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നത്, ആരുടേയും പിറകെ നടക്കില്ല എന്നത് എനിക്ക് നിർബന്ധമാണ്. അങ്ങനെ നടന്നാൽ നമ്മുടെ വാല്യൂ ആണ് നഷ്ടപ്പെടുന്നത്.

ആളുകൾ ശ്രദ്ധിക്കുന്ന ഇടങ്ങളിൽ നമ്മുടെ പ്രവർത്തികൾ പ്രദർശിപ്പിക്കുക, അത് കണ്ട് ആവശ്യമുള്ളവർ എങ്ങനേലും നമ്മളെ തേടി പിടിച്ചു വരുമെന്നെ.

ഇപ്പോൾ സ്വഭാവികമായി നിങ്ങൾക്ക് ഒരു സംശയം തോന്നും ഇത്തരത്തിൽ എല്ലാവരുടെയും മുന്നിൽ എന്റെ കമ്പനി പ്രദർശിപ്പിക്കാൻ ഉള്ള മാർഗ്ഗം ആണോ ഈ പേജ് എന്ന്. ഒരിക്കലും അല്ല അത് വേറെ ഒരു strategy ആണ്.

അറിയാതെ തന്നെ ഇത്തരത്തിൽ ഞാൻ marketing ചെയ്തത് 2015 ൽ വനിതയിൽ എന്റെ പടം സഹിതം ആർട്ടിക്കിൾ വന്നപ്പോഴാണ്. അതുപോലെ ഉള്ള സ്ഥലങ്ങളിൽ, മേളകളിൽ ഒക്കെ ആയിരിക്കും എന്റെ കമ്പനി പ്രത്യക്ഷപ്പെടുക.

അത്തരത്തിൽ എന്നെ കുറിച്ച് അറിയുന്ന ആളുകൾ എന്നെ തിരിഞ്ഞു വന്നാൽ അവർക്ക് ഈ പേജും ഇവിടെ ഉള്ളതെല്ലാം കാണാമല്ലോ, എന്നിട്ട് താല്പര്യം ഉള്ളവർ ഇവിടെ കൂടും. അങ്ങനെ നോക്കിയാൽ ഈ പേജ് മൂലം കമ്പനി അല്ല, കമ്പനി മൂലം പേജ് ആയിരിക്കും വളരുക.

Marketing എന്നാൽ ചില കാര്യങ്ങളെ ചില സ്ഥലങ്ങളിൽ കൃത്യമായി place ചെയ്യുക എന്നതാണ്. അത് എന്ത് എപ്പോൾ എവിടെ എന്നാശ്രയിച്ചിരിക്കും അതിന്റെ വിജയം.

ഈ അടുത്ത ഇടയ്ക്ക് കണ്ട രണ്ട് ഉദാഹരണം പറയാം, കുറുപ്പ് സിനിമയുടെ trailer ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുക ഉണ്ടായി. അങ്ങനെ ചെയ്യുന്ന ആദ്യത്തെ മലയാള സിനിമ എന്ന തലക്കെട്ടോടെ ടീവിയിൽ ഉൾപ്പെടെ വാർത്തകൾ വന്നു.

അവിടെ പ്രദർശിപ്പിക്കാൻ 50 ലക്ഷം ആണ് ചിലവ് വന്നത് എന്നാൽ ഇത്തരത്തിൽ വാർത്തകൾക്ക്‌ പകരം പരസ്യം വരണമെങ്കിൽ എത്ര കോടികൾ ചിലവായേനെ. എന്നാൽ ഇനി ഇത് കണ്ടു വീണ്ടും ചെല്ലുന്നവർക്ക് ഇത്രയും സ്വീകാര്യത ലഭിക്കില്ല.

ഇതേ ദുൽകർ സൽമാന്റെ അടുത്ത പടം ഇറങ്ങിയപ്പോൾ മറ്റൊരു strategy ഉപയോഗിച്ചു, സല്യൂട്ട് എന്ന സിനിമ ott ൽ കൊടുത്തതിന്റെ പേരിൽ തിയേറ്റർ ഉടമകളുമായി ഉടക്കായി.

അതും വാർത്തയായി മാറി. അടുത്ത പടം വരുമ്പോൾ ഇവർ വീണ്ടും പരസ്പരം കെട്ടിപ്പിടിച്ചു പിണക്കം മാറിയെന്നു പറഞ്ഞു അടുത്ത വാർത്ത വരുമെന്ന് ഞാൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇവിടെ അത് എഴുതാനും ഇരുന്നതാണ് എന്നാൽ അവർ അതിന് മുന്നേ പിണക്കം ഒക്കെ മറന്ന് ഒന്നായി.

ഒരു wedding photography കമ്പനി പുതിയതായി തുടങ്ങി, അവരുടെ മാർക്കറ്റിങ് എന്നാൽ അവർ ചെയ്ത വർക്ക്‌ ആണ്. പുതിയ ഒരാൾക്കു അങ്ങനെ എന്ത് കാണിക്കാൻ പറ്റും.

അവർ ടിക് ടോക്കിൽ തിളങ്ങി നിന്ന influencers എന്ന പേരിൽ അറിയപ്പെടുന്ന കുറച്ചു പെൺകുട്ടികളെ വിളിച്ചു ഒരു artificial wedding photoshoot അങ്ങ് നടത്തി. അതിന്റെ വിഡിയോയും ഫോട്ടോയും എല്ലാം ആ പെൺകുട്ടികൾ അവരുടെ അക്കൗണ്ടിൽ ഇട്ടു.

ലക്ഷ കണക്കിന് ആളുകൾ അത് കാണുകയും ചെയ്തു. അവർക്ക് വേണ്ടത് എന്തായാലും കിട്ടിയിട്ടുണ്ടാകും എന്ന കരുതുന്നു. ഇവിടെയും അവരുടെ quality അവർ കുറെ പേരുടെ മുന്നിൽ പ്രദർശിപ്പിക്കുക എന്ന് പറഞ്ഞ രീതി തന്നെയാണ് പിന്തുടർന്നത് പക്ഷെ new gen ആയി എന്ന് മാത്രം.

ഒരു boutique തുടങ്ങിയാലും ഇതേ രീതിയിൽ തന്നെ മാർക്കറ്റ് ഉണ്ടാക്കാൻ കഴിയും. പക്ഷെ എല്ലാവരും ഇത് തന്നെ ചെയ്യാൻ തുടങ്ങിയാൽ അതിന്റെ impact കുറഞ്ഞുവരികയും അവസാനം ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലും എത്തും.

എപ്പഴും പുതുമയുള്ള വഴികൾ തിരയുക അല്ലെങ്കിൽ കയ്യിൽ ഉള്ളത് എന്താണോ അതിന് പുതുമ വേണം. എന്റെ makeyourcards അന്ന് പുതുമ ഉള്ള ഒരു ആശയമായിരുന്നു അത് വായനക്കാർക്ക് ഇഷ്ടപ്പെടും എന്ന് കണ്ടിട്ടാണ് അവർ അത് ഫ്രീയായി പബ്ലിഷ് ചെയ്തത്.

അത്രയും ഭാഗത്ത്‌ പരസ്യം കൊടുക്കാൻ 5 ലക്ഷം രൂപ ചിലവ് ഉണ്ടെന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്. എന്റെ വ്യത്യസ്തത എനിക്ക് 5 ലക്ഷം രൂപയുടെ പരസ്യം നേടിത്തന്നു.

ചിലർ ചെയ്യന്ന ഒരു പരിപാടി ഉണ്ട് ഇത്തിരി വ്യത്യസ്ത ആയിക്കോട്ടെ എന്ന് കരുതി എന്തെങ്കിലും ഒക്കെ ചെയ്യും, പക്ഷെ അങ്ങനെ ചെയ്യാൻ കഴിയുന്ന ഒന്നല്ല അത്.

ഇത്തിരി വ്യത്യസ്തമായ ബിരിയാണി ഉണ്ടാക്കിയേക്കാം എന്ന് കരുതി നമ്മൾ അതിലേക്ക് കുറച്ചു സാമ്പാർ കൂടി ഒഴിക്കുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കെ. ബിരിയാണി വ്യത്യസ്തമാക്കാൻ കഴിയും, പക്ഷെ അത് നല്ല ഒരു പാചക വിദഗ്ദ്ധനു മാത്രമായിരിക്കും.

ഒരു കാര്യത്തിൽ expert ആണെങ്കിൽ മാത്രം ആ വഴി തിരഞ്ഞെടുക്കുക അല്ലെങ്കിൽ quality എന്ന ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിച്ചു കൊണ്ട് മുകളിൽ പറഞ്ഞ ഫോട്ടോഗ്രാഫർ ചെയ്തത് പോലെയും ശ്രെമിക്കാം.

കുറച്ചു നാളുകൾക്കു മുൻപ് ഒരു കോളേജിന്റെ വീഡിയോ ഇവിടെ വൈറൽ ആയിരുന്നു. തൊമ്മൻ എന്ന വ്യത്യസ്തനായ പ്രിൻസിപ്പൽ ന്റെ കഥയും അവിടത്തെ വിശേഷങ്ങളും.

അത് പക്ഷെ യാദൃച്ഛികം ആയിരുന്നില്ല, അങ്ങനെ ചെയ്തു എടുത്തതാണ്, അതും എന്റെ സുഹൃത്ത് ബന്ധത്തിലുള്ള ഒരാൾ. അതെനിക്ക് വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു.

എന്തെങ്കിലും വസ്തു എങ്ങനെ മാർക്കറ്റ് ചെയ്യാം എന്ന് എന്നോട് ചോദിച്ചാൽ, ഞാൻ പറയും ആളുകളിലേക്ക് എത്തിക്കുക അതിന് ശേഷം അത് കണ്ട് ഇഷ്ടപ്പെട്ടു വരുന്നവർക്ക് കാണാനായി social media ഉപയോഗിക്കുക.

അങ്ങനെ ഒരു പരിധിയിൽ കൂടുതൽ ആളുകളുടെ പിന്തുണ social മീഡിയയിൽ ലഭിക്കുന്ന അവസ്ഥ വരുമ്പോൾ കൂടുതലായി അതിനെ ആശ്രയിക്കാം.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.