തങ്ങളുടെ ആദ്യ കുഞ്ഞിന് തന്നെ ജന്മനാ വൈകല്യം ഉണ്ടെന്ന് കേട്ടാൽ ആരായാലും പകച്ചു പോകും. അങ്ങനെ ഒരു അവസ്ഥയെ നേരിടേണ്ടി വന്ന ദമ്പതിമാർ ആയിരുന്നു ഹരിയാന സ്വദേശികളായ വരുണും ഗസലും..
ബേബി പ്രോഡക്ടസ് എന്ത് ഉപയോഗിച്ചാലും കുഞ്ഞിന് അലർജി മൂലം ത്വകിൽ അസുഖം ബാധിക്കുന്നു എന്നതായിരുന്നു അവരെ അലട്ടിയിരുന്ന പ്രശ്നം. അതിൽ അടങ്ങിയിരിക്കുന്ന ചില കെമിക്കൽ വിഷ പദാർത്ഥങ്ങൾ ആയിരുന്നു കുഴപ്പങ്ങൾക്ക് കാരണം.
എന്നാൽ എത്ര അന്വേഷിച്ചിട്ടും ഗുണമേന്മ ഉള്ളതൊന്നും അവർക്ക് ഇന്ത്യയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. ആകെ ഉള്ള വഴി അമേരിക്കയിൽ നിന്ന് വരുത്തുക മാത്രമാണ്. എന്നാൽ അതിന് താങ്ങാവുന്നതിലും അപ്പുറം ചിലവാകും എന്ന് കണ്ടപ്പോൾ അവർ മറ്റൊരു വഴിക്ക് ചിന്തിച്ചു.
ഇത് തങ്ങളുടെ മാത്രം പ്രശ്നം അല്ല, ഒന്ന് അന്വേഷിച്ചപ്പോൾ ഒരുപാട് പേർക്ക് ഇതേ അനുഭവം ഉള്ളതായി കണ്ടു. എങ്കിൽ പിന്നെ ഇതിന് ഒരു പോംവഴി ഉണ്ടാക്കാൻ എന്തുകൊണ്ട് ശ്രമിച്ചുകൂടാ എന്നായി അവരുടെ ആലോചന.
അത് അവരെ കൊണ്ട് എത്തിച്ചത് Mamaearth എന്ന സംരംഭത്തിലേക്കാണ്. 90 ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്തു തുടങ്ങിയ പ്രസ്ഥാനം 4 വർഷങ്ങൾക്ക് ശേഷം ഇന്ന് 700 കോടിയുടെ വിറ്റുവരവുള്ള ഏഷ്യയിൽ നിന്നു Madesafe സർട്ടിഫിക്കറ്റ് നേടുന്ന ആദ്യത്തെ ബ്രാൻഡ് ആയി മാറി.
ഇപ്പോൾ ഏറെ പ്രചാരത്തിലായ Shark Tank India എന്ന സ്റ്റാർട്ടപ്പ് റിയാലിറ്റി ഷോയുടെ ഒരു ജഡ്ജ് കൂടിയാണ് ശ്രീമതി Ghazal Alagh.
പ്രശ്നങ്ങളും ദുരിതങ്ങളും തടസങ്ങളും ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാം. ഒരു കണക്കിന് പറഞ്ഞാൽ അതില്ലാത്തവരായി ആരും കാണില്ല. അത്തരം അവസ്ഥകളിൽ പോസിറ്റീവ് ആയി ചിന്തിച്ചാൽ ഒരുപക്ഷെ സ്വപ്നത്തിൽ പോലും കാണാത്ത സൗഭാഗ്യങ്ങൾ തേടി വന്നേക്കാം.
അല്ലെങ്കിൽ തങ്ങളുടെ പ്രശ്നങ്ങൾ മാത്രമല്ല മറ്റ് അനേകരുടെ പ്രശ്ങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കൂടെ കഴിഞ്ഞേക്കും എന്നതിന് ഇവരുടെ കഥ ഉത്തമ ഉദാഹരണമാണ്.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.