Stories

Maker Story

Pinterest LinkedIn Tumblr

ചെറുപ്പത്തിൽ ഉണ്ടാക്കിയ ഒരു ഐറ്റം ആണ്. മുഴുവൻ വേസ്റ്റ് ആയ ഉപകരണങ്ങൾ പൊളിച്ചു ഉണ്ടാക്കിയതാ. എനിക്ക് തണുത്ത ചായയും മറ്റും ആയിരുന്നു അന്ന് ഇഷ്ടം.

Food Cooling/ Table Fan

ഇതിങ്ങനെ 90° മടക്കി വക്കാം ആപ്പോൾ ഒരു ചായ കപ്പിന്റെ മുകളിൽ വച്ചാൽ ചായ തണുപ്പിച്ചു കിട്ടും. ചിത്രത്തിൽ ഉള്ളപോലെ വച്ചാൽ ടേബിൾ ഫാൻ ആയിട്ടും ഉപയോഗിക്കാം. ബാറ്ററി ഉപയോഗിച്ച് ആണ് പ്രവർത്തിക്കുന്നത്.

സ്കൂളിൽ ഇങ്ങനെ ഓരോ ഐറ്റംസ് ഞാൻ കൊണ്ടുപോയി കാണിക്കും അവിടെ ഒരു രക്ഷയും ഇല്ലാത്ത സപ്പോർട്ട് ആയിരുന്നു. എന്നാൽ കോളേജിൽ ചെന്നത്തോടെ കളി മാറി.

ആദ്യം എന്റെ വാച്ചിന്റെ ഉളിൽ ചിന്തിക്കടയിൽ കിട്ടുന്ന fm റേഡിയോ പിടിപ്പിച്ചു ചെന്നു. ആരും മൈൻഡ് ചെയ്തില്ല. പിന്നെ അന്ന് വീട്ടിലെ കാറിൽ ഓഡിയോ സിസ്റ്റം ഇല്ലായിരുന്നു. പ്ലസ് 2 സമയം മുഴുവൻ ഓഡിയോ സിസ്റ്റം home തിയേറ്റർ എന്നിവ ഉണ്ടാക്കാൻ ആയിരുന്നു ശ്രമിച്ചിരുന്നത്.

അങ്ങനെ എന്റെ വക ഒരു ഓഡിയോ സിസ്റ്റം ഒക്കെ ഫിറ്റ്‌ ചെയ്തു അതും ഞാൻ കോളേജിൽ കൊണ്ടുപോയി കാണിച്ചു. അത് വേറെ ലോകമല്ലേ, അവിടെ വൻ കാറുകളും ബ്രാൻഡഡ് ഓഡിയോ അതും അടുത്ത് നിൽക്കുന്നവരുടെ ചങ്ക് ഇടിപ്പിക്കുന്ന ഐറ്റം ഒക്കെ ആയിട്ട് പിള്ളേർ നടക്കുമ്പോഴാണ് കഷ്ടിച്ച് പാട്ട് കേൾക്കാൻ പറ്റുന്ന ഒരെണ്ണമായിട്ട് ഞാൻ ചെല്ലുന്നത്.

അഭിനന്ദനങ്ങൾ പ്രതീക്ഷിച്ചു ചെന്ന എനിക്ക്‌ അതൊന്നും കിട്ടിയില്ല എന്ന് മാത്രമല്ല എല്ലാവരും ഉള്ളിൽ ചിരിക്കുന്ന പോലെ ഒരു ഫീൽ ഉണ്ടായി.

പിന്നെ ഒരു സംഭവം കൂടി, ക്ലാസ്സിൽ തന്നെ ഒരുവൻ, ഏതാണ്ട് നാലാം ക്ലാസ്സ്‌ മുതൽ സ്വന്തമായി ഇലക്ട്രോണിക്സ് ബോർഡ് ഒക്കെ ഡിസൈൻ ചെയ്യാൻ തുടങ്ങിയ ഒരുവൻ ഉണ്ടായിരുന്നു.

ഞാൻ ആകട്ടെ അടിച്ചു പോയതും അല്ലേ വാങ്ങിക്കുന്നതും ഒക്കെ വച്ചു തട്ടി കൂട്ടി ഉണ്ടാക്കുന്നവൻ ആയിരുന്നു. അവനെ കണ്ടപ്പോൾ അണ്ണാൻ ആനയെ കണ്ട അവസ്ഥയായിരുന്നു.

അതുവരെ ഉണ്ടായിരുന്ന support എല്ലാം പോകുകയും ചെയ്തു ഇതുപോലെ സാഹചര്യത്തിന് അനുസരിച്ച് എനിക്ക് വളരാനും പറ്റിയില്ല. അങ്ങനെ എന്റെ ഉണ്ടാക്കലുകൾ അവിടെ അവസാനിച്ചു.

പിന്നെ കോളേജ് പ്രൊജക്റ്റ്‌ ഒക്കെ ചെയ്തെങ്കിലും എന്റെ ആ ഫോം അങ്ങ് പോയി. കോളേജ് കഴിഞ്ഞു ഒരു പേജ് ഒക്കെ ഉണ്ടാക്കി ഒന്നൂടെ ശ്രമിച്ചു നോക്കി എന്നാലും എനിക്ക് പഴയ കുട്ടി നിലവാരത്തിൽ നിന്ന് കര കയറാൻ കഴിയാഞ്ഞത് കൊണ്ട് വലിയ സപ്പോർട്ട് ഒന്നും kittiyയുമില്ല. അതൊക്കെ പിന്നീട് മനസിലായതാണ്.

എല്ലാവരും ജോലിയൊക്കെ ആയി ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്ക് കടന്നപ്പോൾ I was like please visit my page bro.. Please like my creations bro.. 😂

ആര് മൈൻഡ് ചെയ്യാനാണ്. അങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി ഒരു കമ്പനി തുടങ്ങാൻ ആയിരുന്നു എന്റെ അന്നത്തെ ശ്രമം. കാലു പിടിച്ചു പറഞ്ഞാലും ആരും സപ്പോർട്ട് ചെയ്യില്ല.

പിന്നെ വേറെ വഴി ഒന്നുമില്ലാതെ ഞാൻ ജോലിക്ക് കയറി. സോഫ്റ്റ്‌വെയർ, programming ഒക്കെ പഠിച്ചു. ഉള്ളിൽ അപ്പോഴും ഒരു വിങ്ങലായിരുന്നു, എനിക്ക് കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കേണ്ട എന്റെ ട്രാക്ക് വേറെയാണ്.

എന്റെ മുറി നിറയെ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം ആക്രി പെറുക്കി കൊടുത്തു. വീട്ടിലെ ഒരു സാധാരണ മുറിയായി. അതിന് മുന്നേ ഉള്ള അവസ്ഥ കമന്റിൽ കാണിക്കാം.

Makeyourcards പോലും അന്ന് തുടങ്ങാൻ കാരണം അവിടെ ഒരു physical product ഉള്ളതാണ്. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു 2019 2020 എപ്പഴോ എന്റെ പഴയ സുഹൃത്തുമായി ചാറ്റ് ചെയ്യുക ഉണ്ടായി.

അവൻ ഇലക്ട്രോണിക്സ് കമ്പനിയിൽ ജോലിക്ക് കയറിയത് ഇപ്പോൾ നല്ല പൊസിഷനിൽ എത്തി. കൃത്യമായി പറഞ്ഞാൽ R and D. I was like a vampire who seen a pool of blood..

അവനെ ഞാൻ കടിച്ചു കീറി അവന്റെ എക്സ്പീരിയൻസ് ചോർത്തി എടുക്കാവുന്ന അത്രയും ചോർത്തി. പതുക്കെ ഞാൻ ഇലക്ട്രോണിക്സ് പരീക്ഷണം വീണ്ടും ആരംഭിച്ചു.

പഴയ കളിയാക്കൽ പേടി അപ്പോഴും ഉള്ളിൽ ഉണ്ടായിരുന്നു എന്നാലും free time ഹോബ്ബി എന്ന രീതിയിൽ പറഞ്ഞാൽ ആരും ഒന്നും പറയില്ലല്ലോ.

വീണ്ടും വർഷങ്ങൾ മുന്നോട്ട് ഓടി. അപ്പോഴാണ് ഞാൻ ഒരു കാര്യം കാണുന്നത്.

ഇങ്ങനെ എന്തെങ്കിലും ഉണ്ടാക്കുന്നവർ പുറം രാജ്യങ്ങളിൽ ഒക്കെ Makers എന്നാണ് അറിയപ്പെടുന്നത്. അവർ ഐഡിയ കൊടുത്താൽ എന്ത് വേണമെങ്കിലും ഉണ്ടാകും.

തടിപ്പണി വെൽഡിങ് പൈപ്പ് അങ്ങനെ എന്ത് പണി വേണമെങ്കിലും ചെയ്യും. ഞാൻ എന്റെ വർഗ്ഗത്തെ കണ്ടെത്തി എന്ന് സന്തോഷിച്ചു.

അത്ഭുതം വീണ്ടും വരാൻ ഇരിക്കുന്നതെ ഉള്ളായിരുന്നു. ഇങ്ങനെ makers നമ്മുടെ നാട്ടിലും ഉണ്ട്. പക്ഷെ അവർക്ക് ഉള്ള ഒരു ബലഹീനതയാണ്

Programming അഥവാ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ മേഞ്ഞു നടക്കുന്ന മേഖല. അതുപോലെ programming അറിയാവുന്നവർക്ക് ഈ വക പണികളും അറിയില്ല. But I can do both.

Plus സംരംഭക പരിചയം എല്ലാം കൂടെ കൂട്ടി നോക്കുമ്പോൾ എനിക്ക് എന്റെ മുന്നിൽ സാദ്ധ്യതകളുടെ ഒരു വലിയ തോട്ടം വാതിൽ തുറന്നിട്ട അനുഭവം ആയിരുന്നു.

എന്റെ startup എന്നാൽ ഈ രണ്ട് കൂട്ടരുടെ ഒരു കൂട്ടായ്മയാണ്. എനിക്ക് രണ്ട് കൂട്ടരുമായി സംവദിക്കാൻ കഴിയും. തീർച്ചയായും അത് വലിയ ഒരു അനുഗ്രഹമാണ്.

ചിലപ്പോൾ അങ്ങനെ ആണ് വര്ഷങ്ങളോളം ഒരു അർഥവും ഇല്ലാതെ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് അർഥം വരാൻ ഒരു ഒറ്റ ദിവസം മതിയാകും. ഇതൊക്കെ ദൈവത്തിന്റെ പ്ലാൻ എന്നല്ലാതെ എന്ത് പറയാൻ.

Programmers എത്ര വേണമെങ്കിലും ആളെ കിട്ടും. പക്ഷെ makers എന്ന് പറയുന്നവർക്ക് നമ്മുടെ നാട്ടിൽ വലിയ സ്കോപ് ഇല്ല. സ്ഫടികം സിനിമയിലെ മോഹൻലാലിന്റെ കുട്ടിക്കാലം ഓർക്കുക. പഠിത്തത്തിൽ ഒന്നും ശ്രദ്ധ കാണില്ല. ഞങ്ങൾ വേറെ ലോകത്ത് ജീവിക്കുന്നവരാണ്.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.