ഇന്ന് ഈ വാർത്ത പല സ്ഥലങ്ങളിൽ കണ്ടു, എല്ലായിടത്തും comments മുഴുവൻ നെഗറ്റീവ് ആണ്.
എന്റെ അഭിപ്രായത്തിൽ ഇദ്ദേഹം ഈ വണ്ടി വാങ്ങാൻ രണ്ട് കാരണങ്ങൾ ആണ്. അതിൽ ആദ്യത്തേത് ഭക്തി കൊണ്ട് ആയിരിക്കാം. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. അതിനെ കുറ്റം പറയാൻ ഞാൻ ആളല്ല.
ഇനി അതല്ല കാരണം എങ്കിൽ, അത് വേറെ ഒന്നും ആയിരിക്കില്ല തീർച്ചയായും Marketing തന്നെ ആയിരിക്കും.
ഒത്തിരി പേര് പറയുന്നത് കേട്ടു, ഈ കാശിനു ബെൻസ് വാങ്ങാമായിരുന്നല്ലോ അല്ലെങ്കിൽ പാവങ്ങൾക്ക് വീട് വച്ചു കൊടുക്കാമായിരുന്നല്ലോ എന്നെല്ലാം.
സാധാരണ ബിസിനസകാർ എല്ലാം ഇത്തരത്തിൽ ആഡംബര വാഹനങ്ങളും വസ്തുക്കളും വാങ്ങുന്നതിൽ പ്രധാന ഉദ്ദേശം തന്റെ ബിസിനസ് നന്നായി പോകുന്നു എന്നതിന്റെ ഐഡന്റിറ്റി ആയിട്ട് ആണ്.
ആ ഒരു കണ്ണിലൂടെ നോക്കിയാൽ, ഇദ്ദേഹം ഇപ്പോൾ പോയി 50 ലക്ഷം രൂപ മുടക്കി ഒരു ബെൻസ് വാങ്ങി എന്ന് തന്നെ ഇരിക്കട്ടെ.. അതിന് ഇത്രയും വാർത്ത പ്രാധാന്യം ഒരിക്കലും കിട്ടില്ല.
ഈ പുനർ ലേലം തന്നെ വിവാദത്തിൽ ആയി നിൽക്കുന്ന സമയത്ത് അതിൽ വിജയിച്ചാൽ കിട്ടാവുന്ന publicity എത്രയാണ് എന്ന് കണ്ടു തന്നെ ആയിരിക്കണം ഇത്രയും തുക അധികം മുടക്കി ഇങ്ങനെ ഒരു കാര്യം അദ്ദേഹം ചെയ്തത്.
ഇപ്പോൾ നോക്കുക, പ്രമുഖ പത്രങ്ങളിൽ എല്ലാം വാർത്തയായി, ഒരുപക്ഷെ ടീവി യിൽ വന്നേക്കാം. ഇന്റർവ്യൂ മുതലാവയും വന്നേക്കാം.
ഇത്രയും പബ്ലിസിറ്റി ഉണ്ടാക്കി എടുക്കാൻ ഈ തുക വേറെ ഏത് രീതിയിൽ ചിലവഴിച്ചാലും നടന്നു എന്ന് വരില്ല.
ഒരു ബെൻസ് വാങ്ങിയാൽ പരിചയം ഉള്ളവർ ഒക്കെ അറിയും, ബിസിനസ് മീറ്റിങ് ഒക്കെ പോകുമ്പോൾ അവരും കാണും എന്നതിന് അപ്പുറം അതിന് സാധ്യത ഇല്ല.
ആദ്യം ഒരു കാര്യം പറഞ്ഞില്ലേ, പാവങ്ങൾക്ക് വീട് വച്ചു കൊടുക്കുന്നത്. ഒരുപക്ഷെ ഇനിയാണ് അത് ചെയ്യുന്നത് എങ്കിൽ ആ വാർത്തയ്ക്കും ഒരുപാട് പ്രാധാന്യം കിട്ടും.
ഇനിയും ഓരോ activity ഉണ്ടായേ തീരു, കാരണം ഇപ്പോൾ കിട്ടുന്ന പബ്ലിസിറ്റിയുടെ പരമാവധി ആയുസ് ഒന്നോ രണ്ടോ ആഴ്ച മാത്രമാണ്.
Personal branding അല്ലെങ്കിൽ മാർക്കറ്റിംഗ് ചെയ്യുമ്പോൾ വളരെ പ്രധാനം ആണ് ഒരു break through കിട്ടുക എന്നത്. അതായത് പരമാവധി ആളുകളിലേക്ക് ഏതെങ്കിലും രൂപത്തിൽ എത്തുക എന്നത്.
അതിനു ശേഷം എന്ത് ചെയ്താലും ആളുകൾ ശ്രദ്ധിക്കും. ഒരുപക്ഷെ നാളെ അദ്ദേഹം തന്റെ മകനെയോ മകളെയോ ഈ വാഹനത്തിൽ സ്കൂളിൽ കൊണ്ടുപോയി വിട്ടാലും അത് വാർത്തയാക്കാൻ മാധ്യമങ്ങൾ ഉണ്ടാകും.
ഇനി ഇതിന് വേണ്ടി ഇത്രയും പണം മുടക്കണോ എന്ന് ചോദിച്ചാൽ.. അത് ഒരു വഴി.. പണം മുടക്കാതെ തന്നെ കഴിഞ്ഞ ദിവസം ഒരാൾ വൈറൽ ആയിരുന്നു.
പറവൂർ ബസ് സ്റ്റാൻഡിൽ നിന്ന് ഡാൻസ് കളിച്ച ഒരു യുവാവ്. അതും മാർക്കറ്റിംഗ് ആണോ ബിസിനസ് ആണോ എന്നൊന്നും അറിയില്ല.
എന്തായാലും അദ്ദേഹവും ഇനി എന്ത് ചെയ്താലും വാർത്ത ആക്കാൻ ആളുകൾ പിന്നാലെ ഉണ്ട്.
ഇത് ഇങ്ങനെ തന്നെ ആണെന്ന് ഉറപ്പിച്ചു പറയാൻ എന്റെ കയ്യിൽ തെളിവുകൾ ഒന്നുമില്ല. എന്താണ് യഥാർത്ഥ ഉദ്ദേശം എന്ന് അവർക്ക് മാത്രമേ അറിയൂ.
ഇനി ഞാൻ പറഞ്ഞപോലെ ഒക്കെ ആണെങ്കിലും അതിൽ തെറ്റായി ഒന്നും കാണുന്നില്ല. ഓരോരുത്തർ അവരുടെ കഴിവുകൾ ഉപയോഗിച്ച് കയറി വരുന്നു. അതിൽ നിന്നെല്ലാം പഠിക്കാൻ ഉണ്ട്..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.