ഹിമാജൽ പ്രദേശിൽ ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന തന്റെ കുടുംബത്തോടൊപ്പം വളരെ സന്തോഷത്തോടെ ജീവിക്കുന്ന മധ്യവയസിലേക്ക് അടുക്കുന്ന നായകൻ, പാർഥിപൻ. ആര് കണ്ടാലും മാതൃക ആക്കാൻ നോക്കി നിന്നു പോകുന്ന അവരുടെ ജീവിതത്തിലേക്ക് ഒരു ദിവസം കുറച്ചു ഗുണ്ടകൾ കയറി വരുന്നു.
അയാൾക്ക് ഒരു കഫെയുണ്ട്, അവിടെ ഒരു ദിവസം സന്ധ്യ കഴിഞ്ഞു അയാളും മകളും പഴയ പാട്ടുകൾ കേട്ട് ഡാൻസ് കളിച്ചു ഉല്ലസിച്ചിരിക്കുമ്പോൾ ഒരു സൈക്കോ കയറി വരുന്നു, ചോക്ലേറ്റ് കോഫി ആവശ്യപ്പെടുന്നു. നൊടിയിടയിൽ സൈക്കോ അയാളുടെ ജോലിക്കാരിയെ ബന്ധിയാക്കുന്നു.
അവിടെയുള്ള പണം മുഴുവൻ നൽകി അവനെ ഒഴിവാക്കാൻ അയാൾ നോക്കുന്നുണ്ടെങ്കിലും അവൻ വഴങ്ങിയില്ല, കൂടാതെ അവന്റെ കൂടെയുള്ള മറ്റ് നാല് പേരുകൂടി അവിടേക്ക് കയറി വരുന്നു.
മറ്റൊരു നിർവാഹവുമില്ലാതെ അയാൾ ചോക്ലേറ്റ് കോഫി ഉണ്ടാക്കിക്കൊണ്ട് വരുന്നു, പെട്ടന്ന് ഒരു നിമിഷം കൊണ്ട് അയാൾ കോഫി കൊണ്ടുവന്ന ജഗ് എടുത്ത് സൈക്കോയുടെ തലയിൽ അടിക്കുന്നു. പെട്ടന്നുള്ള അയാളുടെ ആക്രമണത്തിൽ പകച്ചുപോയ ഗുണ്ടകളെ ഓരോരുത്തരെയായി അയാൾ നല്ല മെയ്‌വഴക്കത്തോടെ നേരിടുന്നു.
അയാൾ വിജയിക്കും എന്ന് തോന്നിയ നിമിശത്തിലാണ് കൂട്ടത്തിൽ ഒരു ഗുണ്ട അയാളുടെ ജോലിക്കാരിയെ വീണ്ടും ബന്ധനസ്ഥ ആക്കുന്നതും അയാളെ ഭീഷണിപ്പെടുത്തുന്നതും. അയാൾ പകച്ചു നിൽക്കുമ്പോൾ ക്രൂരനായ ആ സൈക്കോ അയാളെ നോക്കി ഇളിച്ചുകൊണ്ട് അയാളുടെ മകളുടെ അടുത്തേക്ക് പോകുന്നു.
ഏതൊരു അച്ഛനും പകച്ചു പോകുന്ന നിമിഷം, ഒന്നെങ്കിൽ തന്റെ മകളെ അയാൾ ഉപദ്രവിക്കുന്നത് നോക്കി നിൽക്കണം, താൻ ഒന്ന് അനങ്ങിയാൽ കഴിഞ്ഞ ദിവസം താനും കൂടി ചേർന്ന് വിവാഹം നടത്തിക്കൊടുത്ത തന്റെ അനുജത്തിയെ പോലെ കാണുന്ന ആ യുവതിയുടെ ജീവൻ അപകടത്തിലാകും.
എന്ത് ചെയ്യണം എന്നറിയാതെ ജീവിതത്തിലെ ഏറ്റവും നിർണ്ണായക നിമിഷങ്ങളിൽ കൂടി കടന്നുപോകുന്ന അയാൾ ഒന്ന് കണ്ണുകളടച്ചു തുറന്നു. പിന്നെ അവിടെ നമ്മൾ കാണുന്നത് മറ്റൊരു വ്യക്തിയെയാണ്, രൂപം കൊണ്ടല്ല ഭാവം കൊണ്ട് അയാൾ മറ്റൊരാളായി മാറുന്നു.
നൊടിയിടയിൽ അവിടെ വീണു കിടന്ന ആ ഗുണ്ടകളുടെ തോ** അയാൾ ചാടിയെടുക്കുന്നു, എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നതിനു മുന്നേ തന്നെ അഞ്ച് ഗുണ്ടകളെയും അയാൾ തീർക്കുന്നു. വീണ്ടും കണ്ണടച്ചു തുറക്കുന്ന അയാൾക്ക് രക്ഷപെട്ടതിന്റെ അശ്വാസം ഉണ്ടെങ്കിലും അയാളുടെ കണ്ണിൽ മറ്റെന്തോ ഭീതിയുടെ നിഴൽ വന്നിട്ടുണ്ടായിരുന്നു.
പെട്ടന്ന് തന്നെ ഈ സംഭവം വാർത്തയായി, പോലീസ് അയാളെ അറസ്റ്റ് ചെയ്തെങ്കിലും സ്വയം രക്ഷക്ക് വേണ്ടി ചെയ്യേണ്ടി വന്ന പാതകം എന്നുള്ളത് കൊണ്ടും കൊല്ലപ്പെട്ടത് അപകടകാരികളായ ഗുണ്ടകൾ ആണെന്നുള്ളത് കൊണ്ടും കോടതി അയാളെ വെറുതെ വിടുന്നു.
എങ്കിലും എല്ലാവരുടെ ഉള്ളിലും ഒരു സംശയം തോന്നിത്തുടങ്ങുന്നു, ആരാണ് ഇയാൾ, എങ്ങനെ ഒരു കുടുംബസ്ഥൻ ആയ ഒരു സാധാരണക്കാരന് ഇങ്ങനെ തോ** ഉപയോഗിക്കാൻ കഴിഞ്ഞു..
എല്ലാവരും അയാളെ അത്ഭുതത്തോടെയും സംശയത്തോടെയും നോക്കുമ്പോൾ അയാൾ ദൂരേക്ക് നോക്കി ഇരിക്കുകയായിരുന്നു, ആരുടെയോ വരവ് പ്രതീക്ഷിച്ചു.
അയാളുടെ കഫെ പുതുക്കി പണിയുന്നതിന് ഇടയിൽ പെട്ടന്ന് ഒരാൾ അയാളുടെ ഫോട്ടോ എടുക്കുന്നത് അയാൾ ശ്രദ്ധിച്ചു, പെട്ടന്ന് പിന്നാലെ ചെന്നെങ്കിലും അയാൾ ഓടിക്കളഞ്ഞിരുന്നു.
തുടർന്ന് നമ്മളെ കാണിക്കുന്നത് ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ രീതിയിൽ ഉള്ള നായകന്റെ പഴയകാല മുഖത്തിന്റെ അനാവരണമാണ്.
നേരത്തെ ഫോട്ടോ എടുത്ത അയാൾ പെട്ടന്ന് തന്നെ അത് തെലുങ്കാനയിൽ ഉള്ള ഒരാൾക്ക് അയച്ചു കൊടുക്കുന്നു. അയാൾ അത് കണ്ടപാടെ ബൈക്കെടുത്തു അതിവേഗം എവിടേക്കോ പോകുന്നു. അപ്പോൾ മുതൽ ഒരു ബിജിഎം പതിയെ മുഴങ്ങാൻ തുടങ്ങുന്നു.
അയാൾ നേരെ ചെല്ലുന്നത് ദാസ് ആൻഡ് കമ്പനി എന്ന പുകയില ഫാക്ടറിയിലേക്കാണ്. അവിടെ വലിയ ഒരു കൂട്ടം ആളുകളുടെ നടുവിൽ നിന്നു രണ്ട് പേരുടെ കൈ വെ** ശിക്ഷിക്കുന്ന ക്രൂരനായ ഒരു ഗാങ്സ്റ്ററുടെ മുന്നിലേക്ക് അവിടെ കൂടി നിന്ന എല്ലാവരെയും വകഞ്ഞു മാറ്റി അയാൾ ചെന്ന് ആ ഫോട്ടോ നീട്ടുന്നു, ആ ഗാങ്സ്റ്ററാണ് ഹാറോൾഡ് ദാസ്.
അയാൾ ഒന്ന് നോക്കിയതിനു ശേഷം തന്റെ അനുയായികളോട് എന്തോ എടുത്തുകൊണ്ടു വരാൻ ആംഗ്യം കാണിക്കുന്നു.
തുടർന്ന് ഒരു പഴയ ട്രങ്ക് പെട്ടി താഴ് തകർത്ത് അവർ തുറക്കുന്നു, എന്നിട്ട് അതിൽ നിന്നും പൊടിപിടിച്ചു വ്യക്തമല്ലാത്ത ഫ്രെയിം ചെയ്ത ഒരു ചിത്രം എടുത്ത് അവരുടെ നേതാവിന്റെ അടുക്കലേക്ക് കൈമാറി എത്തിക്കുന്നു, കൂടെ ഒരു കിടിലൻ മ്യൂസികിന്റെ അകമ്പടിയും.
രണ്ട് ഗുണ്ടകൾ താങ്ങിപിടിച്ച വ്യക്തമല്ലാത്ത ആ ചിത്രം കാണുന്നതിനായി തന്റെ കയ്യിലിരുന്ന മഴു ഉപയോഗിച്ച് അയാൾ അതിന്റെ ചില്ല് പൊട്ടിക്കുന്നു.
Badass badass… Leo das is a badass..
ചില്ലുകൾ പൊട്ടി ഒരു മുഖം അവിടെ തെളിയുന്നു, നമ്മൾ അതുവരെ കണ്ട ശാന്ത സ്വഭാവക്കാരനായ സ്നേഹനിധിയായ കുടുംബസ്ഥനായ പാർഥിപന്റെ മുഖഛായയുള്ള ആരെയും കൂസാത്ത മുഖമുള്ള ഒരു യുവാവിന്റെ ചിത്രം.
അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു..
Leo Das
ജനനം :- 13-05-1977 മരണം :- 08-07-1999
ഹാറോൾഡ് ദാസ് ഒരു സ്കെച്ച് പേന വച്ച് ആ ചിത്രത്തിൽ നീണ്ട മുടിയും നരച്ച താടിയും കൂടി വരച്ചു ചേർക്കുന്നു, അതാ അത് പാർഥിപൻ തന്നെ, ഇരുപത് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു എന്ന് തങ്ങൾ കരുതുന്ന അവൻ ഇപ്പോഴും ജീവനോടെ ഉണ്ടെന്ന് മനസിലായ ഹാറോൾഡ് നേരെ തന്റെ ചേട്ടനായ ആന്റണിയുടെ അടുത്തേക്ക് ഓടിചെല്ലുന്നു.
തുടർന്ന് ആന്റണി തന്റെ സന്നഹാങ്ങൾ മുഴുവനുമായി അവനെ കാണാൻ യാത്ര തുടങ്ങുന്നു.
അപ്പോൾ ആന്റണി പറയുന്ന ഒരു വാചകമുണ്ട് – അവൻ പാർഥിപൻ ആണെങ്കിൽ അവനെ കൂട്ടാൻ നാല് പേര് പോയാൽ മതിയാകും, ഇനി അവൻ ലിയോ ആണെങ്കിൽ ഈ നാട് മുഴുവൻ പോയാലും കാര്യമില്ല….
അതിലൂടെ ലിയോ ആരെന്നെന്ന് ഉള്ളതിന്റെ ഒരു ഭീകരത നമ്മളിലേക്ക് എത്തും…
അതേ സമയം പാർഥിപൻ തന്റെ വീടിനോട് ചേർന്നുള്ള പണിപ്പുരയിൽ ചില ആയു**ങ്ങൾ നിർമ്മിക്കുകയാണ്, തന്നെ കാണാൻ വരുന്നവരെ സ്വീകരിക്കാൻ…
ഇന്ത്യൻ സിനിമകളിലെ one of the best interval blocks എന്ന് പറയാവുന്ന ഒരു സീൻ ആയിരുന്നു ഇത്.
പിന്നീടങ്ങോട്ട് അയാൾ പാർഥിയാണോ അതോ ക്രൂരനായ ലിയോ ദാസാണോ എന്ന് സംശയപ്പിച്ചു കഥ മുന്നോട്ട് കൊണ്ടുപോയി അവസാനം അത് വെളിപ്പെടുന്നു.
ഇനി ഒരു ആയിരം പേര് വന്ന് താൻ ലിയോ ആണെന്ന് പറഞ്ഞാൽ അവർ അടുത്ത നിമിഷം മരണപ്പെടാൻ പോകുന്നവരോ അല്ലെങ്കിൽ മരിച്ചവരോ ആയിരിക്കും എന്ന് പറയുന്ന, തന്റെ കുടുംബമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അത് തകർക്കാൻ ആര് വന്നാലും താൻ അവരെയെല്ലാം തീർക്കുമെന്ന് ഒരു കൂസലുമില്ലാതെ പറയുന്ന,
ഒരാളുടെ പഴയ കാലം പറയണം എന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും നല്ലത് ഉണ്ടായിരിക്കണം, തന്റെ പഴയകാലം അല്പം മോശമാണ് എന്ന് പറഞ്ഞു അത് കുഴിച്ചു മൂടി മറ്റൊരാളായി ജീവിക്കുന്ന
സാക്ഷാൽ ആന്റണി ദാസിന്റെ മകൻ, ജോൺ വിക്കിനെ പോലെ ഏത് ഗാങ്സ്റ്റർ ആണെങ്കിലും എത്ര പേരുണ്ടെങ്കിലിം തന്റെ കുടുംബത്തെ തൊട്ട് കളിക്കാൻ വന്നാൽ ഒറ്റക്ക് അവരെയെല്ലാം തീർക്കാൻ ശേഷിയുള്ള
സാക്ഷാൽ ലിയോ ദാസ്..
ആന്റണിയെയും അയാളുടെ ആളുകളെയും അയാളുടെ ഫാക്ടറി ഉൾപ്പെടെ തകർത്തിട്ട് യാതൊന്നും സംഭവിക്കാത്ത പോലെ അയാൾ ആന്റണി തടവിലാക്കിയ തന്റെ മകനെയും കൂട്ടി വീട്ടിലേക്ക് മടങ്ങുന്നു. അവിടെ തന്റെ ഭാര്യയുടെ മുന്നിൽ തല കുനിച്ചിരുന്നു അവൾ ദേഷ്യപ്പെട്ടു സംസാരിക്കുന്നത് കേൾക്കുന്നു.
ലിയോ / പാർഥിപൻ എങ്ങനെയുള്ള ഒരു വ്യക്തിയാണ് അയാൾ എങ്ങനെയൊക്കെ പെരുമാറും ഏത് അറ്റം വരെ പോകും, അയാൾക്ക് പ്രിയപ്പെട്ടത് എന്തൊക്കെയാണ് എന്നെല്ലാം വ്യക്തമായി കാണിച്ചു തന്നുകൊണ്ട് ആ സിനിമ അവിടെ അവസാനിക്കുന്നു..
പ്രഖ്യാപനം മുതൽ ഓരോ അപ്ഡേറ്റും ഒരു സിനിമയെക്കാൾ എല്ലാവരും ആഘോഷിച്ച ദളപതി വിജയ് – ലോകേഷ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ
ലിയോ…
Comments are closed.