ഇദ്ദേഹത്തിന്റെ ഒരു അഭിമുഖം കഴിഞ്ഞ ദിവസം വായിച്ചപ്പോൾ ആണ് അറിയുന്നത് സിനിമയിൽ നല്ല റോളുകൾ ലഭിക്കാനായിട്ട് ഏതാണ്ട് 50 വർഷമായിട്ട് കാത്തിരിക്കുക ആയിരുന്നെന്നു.
ചെറിയ വേഷങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട് എങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു മുഴുനീള വേഷം കിട്ടുന്നത് 2019 ൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ ആണ്.
ഇത് വായിച്ചപ്പോൾ എനിക്ക് തോന്നിയത് ഇതാണ്. ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം ഏതെങ്കിലും ദിവസം നമ്മളെ തേടി വരിക തന്നെ ചെയ്യും പക്ഷെ അതിന് വേണ്ടി ശ്രമിച്ചുകൊണ്ട് ആത്മാർത്ഥമായി കാത്തിരിക്കുന്നവർക്ക് മാത്രം.
വെറുതെ കാത്തിരിക്കുക മാത്രമല്ല ഇദ്ദേഹം ചെയ്തത് കിട്ടിയ ചെറിയ അവസരങ്ങളും നാടകങ്ങളും മറ്റും ചെയ്തു, ഒടുവിൽ അത്തരം ഒരു നാടകത്തിൽ നിന്നാണ് സംവിധായകൻ സച്ചി ഇദ്ദേഹത്തെ തന്റെ സിനിമയിലേക്ക് ക്ഷണിക്കുന്നത്.
ഒരുപക്ഷെ വലിയ നല്ല റോൾ കിട്ടിയാലേ സിനിമയിലേക്ക് ഇറങ്ങു എന്നും പറഞ്ഞു വാശി പിടിച്ചു ഇരുന്നിരുന്നെങ്കിൽ ഈ അവസരം കിട്ടുമായിരുന്നില്ല.
അതുപോലെ ചിലരുണ്ട് ആത്മാർത്ഥമായി ശ്രമിക്കുക ആണെന്നും പറഞ്ഞു സ്വന്തം ജീവിതം നോക്കാതെ വെറുതെ തുലയ്ക്കും, അല്ലെങ്കിൽ കുറച്ചു നാൾ എന്തെങ്കിലും ഒക്കെ ശ്രമിക്കും പിന്നെ നല്ല കാലം പോയേ എന്നും പറഞ്ഞു മദ്യത്തിന് അടിമപ്പെട്ടു ബാക്കി ഉള്ള ജീവിതം കൂടി നശിപ്പിക്കും.
സ്വപ്നം എന്നെങ്കിലും ഒരു ദിവസം സത്യമാകും പക്ഷെ അതുവരെ കണ്ണിൽ എണ്ണ ഒഴിച്ച് അതിന് വേണ്ടി മാത്രം വാശി പിടിച്ചിരുന്നാൽ ശരിയാവില്ല. ഒരു കണ്ണ് സ്വപ്നത്തിലും മറ്റേ കണ്ണ് ജീവിതത്തിലും വേണം.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.