KGF ഇവിടെയോ, ഒരു മാസ്സ് മസാല ആക്ഷൻ സിനിമയും സംരംഭകനുമായി എന്ത് ബന്ധമെന്ന് തോന്നുന്നുണ്ടോ?
എല്ലാവർക്കും അതൊരു ആക്ഷൻ സിനിമ മാത്രമായിരിക്കും എന്നാൽ എനിക്കത് റോക്കി എന്ന സംരംഭകന്റെ കഥകൂടിയാണ്. He is the biggest businessman എന്ന് സിനിമയിൽ രണ്ടിടത്തു പ്രദിപാധിക്കുന്നുണ്ട്. കൂടാതെ റോക്കി തന്നെ സ്വയം പരിചയപ്പെടുത്തുന്നത് CEO of India എന്നുകൂടിയാണ്.
ഇതൊന്നും കൊണ്ടല്ല ഈ സിനിമയെ പറ്റി ഇവിടെ രണ്ടു വാക്ക് എഴുതാൻ കാരണം. രണ്ട് കാരണങ്ങൾ കൊണ്ടാണ് ഇവിടെ എഴുതുന്നത്. ഒന്ന് റോക്കി ഭായ് തന്നെ, അടുത്തത് റോക്കിഭായിയുടെ സൃഷ്ടാവായ പ്രശാന്ത് നീലും.
മോഹിപ്പിക്കുന്ന എന്ത് കണ്ടാലും അല്ലെങ്കിൽ എതിരെ ആരെങ്കിലും വന്നാലും രണ്ടാമത് ഒന്നും ആലോചിക്കാതെ ഒരു കൂസലും ഇല്ലാതെ നേരെ പോയി attempt ചെയ്യുക.അങ്ങനെ ചെല്ലുമ്പോൾ എതിരെ ഉള്ളവന്റെ വലിപ്പം കൃത്യമായി മനസിലാക്കി പിന്മാറുക. എന്നിട്ട് രണ്ടാമത് അതിനെ അടിവെരോടെ പിഴുതെടുക്കാൻ പാകത്തിന് ശക്തമായി ചെല്ലുക.
ഇതാണ് റോക്കി ഭായിയുടെ attittude. രണ്ടാമത് ചാൻസ് കിട്ടാത്ത കാര്യമാണെങ്കിൽ കൃത്യമായി പ്ലാൻ ഉണ്ടാക്കി ചെയ്യുക. ഇതും 2 സിനിമയിലും കാണാൻ കഴിഞ്ഞു.കുറച്ചു നാൾ മുൻപ് ഒരു കുറിപ്പിൽ ഞാൻ പറഞ്ഞിരുന്നു ഏത് കാര്യം ചെയ്യുന്നതിന് മുൻപും പോസിറ്റീവ് ആയി മാത്രമല്ല നെഗറ്റീവ് വശങ്ങൾ കൂടെ നോക്കണമെന്ന്.
അതിൽ ഒരു തിരുത്തുണ്ട്. അത് തുടക്കക്കാർക്ക് ആദ്യ ചുവടുകൾ വയ്ക്കുമ്പോൾ മാത്രമുള്ളതാണ്. ചുവട് ഉറപ്പിച്ചു കഴിഞ്ഞാൽ വളരണം എന്നുണ്ടെങ്കിൽ മുകളിൽ പറഞ്ഞ ചങ്കുറപ്പാണ് വേണ്ടത്.
എവിടെ ചുവടുറപ്പിച്ചാലും എതിർക്കാൻ ആളുണ്ടാകും പോരാത്തേന് ഒരു നൂറ് പ്രശ്നങ്ങൾ വേറെയും. അന്നേരം എന്തിന് ഇറങ്ങി, ഒന്നും വേണ്ടായിരുന്നു അല്ലെങ്കിൽ മറ്റെന്തെങ്കിലും മതിയാരുന്നു എന്നൊന്നും അല്ല ചിന്തിക്കേണ്ടതു.
എതിരെ വരുന്നത് പ്രശ്നങ്ങൾ ആയാലും ശത്രു ആയാലും ആക്രമിക്കുക. മുന്നോട്ട് തന്നെ പോകുക..
ഇത്രയും പറഞ്ഞത് റോക്കി ഭായിയെ കുറിച്ച് ആണെങ്കിൽ, അത്രയും powerfull ആയ ആളെ സൃഷ്ടിച്ച പ്രശാന്ത് നീൽ എന്ന സംവിധായകനെ കുറിച്ച് പറയാതിരിക്കുന്നത് എങ്ങനെ.
ഒരു സംവിധായകൻ ആകണമെങ്കിൽ, അതും ഹിറ്റ് അടിക്കുന്ന ആള് ആകണമെന്ന് എവിടെ ചെന്ന് ആരോട് പറഞ്ഞാലും ഒരു ഉപദേശം കേൾക്കാൻ സാധ്യത ഉണ്ട്.പുതിയ ആളല്ലേ, ഇവിടെ പഴയ ആളുകൾ കുറെ ഉണ്ട്. ആദ്യം അവരെ കണ്ടു പഠിക്ക്, ചെറിയത് ചെയ്ത് പഠിക്ക് ഹിറ്റും സൂപ്പർ ഹിറ്റും ഒക്കെ പിന്നത്തെ കാര്യമല്ലേ എന്ന്.
സ്വാഭാവികം ആയി അദ്ദേഹവും അങ്ങനെ കേട്ടിട്ടുണ്ടാകും. പലപ്പോഴും നമ്മളും അങ്ങനെ തന്നെ കേൾക്കും. ഈ ഫീൽഡിൽ expert ആയവരുണ്ട് ഇന്നലെ വന്ന നീ ഇവിടെ എന്ത് കാട്ടാനാ എന്നൊക്കെ കേട്ടിട്ട് ഉണ്ടാകില്ലേ..
എന്നാൽ അവിടെ ഓർക്കുക ചിലപ്പോൾ അവർക്കും ഗ്രഹിക്കാവുന്നതിന്റെ അപ്പുറമായിരിക്കും നമ്മളുടെ സ്വപ്നം. അങ്ങനെ വലിയ ഒരു സ്വപ്നവും, കഷ്ടപ്പെടാൻ ഒരു മനസും, ആത്മവിശ്വാസവും ഉണ്ടെങ്കിൽ ആരെന്തു പറഞ്ഞാലും കേൾക്കാൻ നിൽക്കരുത്.
പ്രവർത്തിയിൽ മാത്രം ശ്രദ്ധിക്കണം, ചെയ്തു കാണിക്കണം.. ആകെ മൂന്ന് സിനിമകൾ, മൂന്നാമത്തെ സിനിമ ഇന്ത്യ മുഴുവൻ തരംഗം ഉണ്ടാക്കുന്നു. ആ ഇൻഡസ്ട്രിയിൽ എത്രയോ തഴക്കവും പഴക്കവും ഉള്ളവർക്ക് ചെയ്യാൻ കഴിയാതെ പോയത് അദ്ദേഹത്തിന് കഴിഞ്ഞത് സ്വന്തം കഴിവിൽ ഉള്ള ആത്മവിശ്വാസം ഒന്ന് കൊണ്ടുമാത്രമാണ്.
പണ്ട് ഒരു ബ്രാൻഡ് ഉണ്ടാക്കിയിരുന്നത് കുറെ ഏറെ വർഷങ്ങൾ കൊണ്ടാണ്. എന്നാൽ ഇന്ന് കഥ മാറി. സിനിമ ആയാലും ബിസിനസ് ആയാലും ഒരു ബ്രാൻഡ് സൃഷ്ടിക്കാൻ ഒന്നോ രണ്ടോ പ്രവർത്തി മതി..
റോക്കി ഭായി ഒരു സാങ്കൽപ്പിക കഥാപാത്രമാണ്. പക്ഷെ പ്രശാന്ത് നീൽ ഒരു യഥാർഥ്യവും.. അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.