നാല് പേര് കൂടി തുല്യ പങ്കാളിത്തത്തിൽ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങി എന്നിരിക്കട്ടെ. അതിന്റെ ലാഭത്തിന്റെ കൂടിയ ഭാഗം ആർക്കാണ് കിട്ടുന്നത് എന്നറിയാമോ?
അത് ഇവർക്ക് നാല് പേർക്കും ആയിരിക്കില്ല. അത് നമ്മുടെ സർക്കാരിനാണ്. കാരണം ലാഭത്തിന്റെ 25 ശതമാനം tax ആയി സർക്കാരിലേക്ക് നൽകണം.
ഏതൊരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെയും നാലിൽ ഒന്ന് ഷെയർ സർക്കാരിന്റെ ആണെന്ന് വേണമെങ്കിൽ പറയാം. അത് ലാഭത്തിന്റെ മാത്രമാണ്. നഷ്ടം ഉണ്ടായാൽ യാതൊരു പിന്തുണയും ലഭിക്കുമെന്ന് കരുതേണ്ട.
ഇനി പ്രൈവറ്റ് ലിമിറ്റഡ് വേണ്ട പാർട്ണർഷിപ്പ് മതിയെന്ന് വച്ചാൽ അവിടെ 30% ശതമാനം ആണ് സർക്കാരിലേക്ക് ഉള്ള നികുതി.
ഒരു കമ്പനിക്ക് 40 ലക്ഷം രൂപ ലാഭം കിട്ടിയെന്ന് വിചാരിക്കുക, അതിന്റെ 25 ശതമാനം, അതായത് 10 ലക്ഷം കമ്പനിയുടെ tax ആയി നൽകണം. പിന്നെ ഉള്ള 30 ലക്ഷം ഡയറക്ടർമാർ വീതിച്ചു എടുക്കാം.
എന്നാൽ അവിടെയും തീർന്നില്ല.. അവരുടെ വരുമാനം 5 ലക്ഷം കവിഞ്ഞാൽ അതിന് വേറെ tax വീണ്ടും കൊടുക്കണം. അതായത് 30 ലക്ഷം നാലായി വീതിച്ചു ഒരാൾക്ക് 7.5 ലക്ഷം കിട്ടിയാൽ അതിൽ നിന്ന് വീണ്ടും tax അടക്കണം..
Just income tax things..
ഇനി വേറെ ഒരുവൻ ഉണ്ട്.. Gst പലരും അതും income tax ഉം ഒന്നാണെന്നു തെറ്റിദ്ധരിക്കാറുണ്ട്.. അത് വേ ഇത് റേ..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Articles
Comments are closed.