ജീവിതത്തിൽ രക്ഷപെടാൻ ഉള്ള വഴികൾ.. കഴിഞ്ഞ ദിവസം ഒരു ക്ലബ്ഹൗസ് റൂമിലെ ചർച്ച ഇതായിരുന്നു.. അതിൽ നിന്ന് ഉരുതിരിഞ്ഞ ചില ആശയങ്ങൾ ഇവിടെയും പങ്കു വയ്ക്കണം എന്ന് തോന്നി..
അധികം പേരൊന്നും ഇല്ലാതിരുന്ന ഒരു കൊച്ചു സംവാദം ആയിരുന്നെങ്കിലും ആശയങ്ങൾ മികച്ചത് തന്നായി തോന്നി..
ആദ്യം തന്നെ രക്ഷപെടുക എന്നത്കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ..
ഞങ്ങളുടെ ചർച്ചയിലെ അഭിപ്രായങ്ങൾ പറഞ്ഞാൽ സ്വസ്ഥതയും സമാധാനവും പിന്നെ സ്വന്തം കാലിൽ നിൽക്കാൻ ഒരു വരുമാനവുമാണ്.. ഈ വരുമാനത്തിന്റെ തോത് ഓരോരുത്തർക്കും വ്യത്യസ്തമായേക്കാം എന്നാലും അതിൽ ആർഭാടങ്ങളോ മറ്റ് സ്ഥാനമാങ്ങളോ ഒന്നും പെടുത്തേണ്ടതായിട്ടില്ല..
അതെല്ലാം അതിനും അപ്പുറം നമ്മളെ തേടി വരുന്ന ഓരോ ആഗ്രഹങ്ങളാണ്.. താല്പര്യം ഉണ്ടെങ്കിൽ അവയെ പിന്തുടരാം..
അടുത്തതായി രക്ഷപെടാൻ വേണ്ടത് രണ്ട് കഴിവുകളാണ്.. ഒന്ന് അവനവനു വേണ്ട വരുമാനം ഉണ്ടാക്കാൻ ഉള്ള കഴിവും അടുത്തത് ഉണ്ടാക്കിയതിനെ വേണ്ട രീതിയിൽ മാനേജ് ചെയ്യാനുമുള്ള തിരിവും..
ഇങ്ങനെ പറയാൻ കാരണം ഉണ്ട്.. എത്ര ലക്ഷം രൂപ വരുമാനം ഉള്ളവൻ ആണെങ്കിലും വെറുതെ ചിലവാക്കാൻ മാത്രം അറിയുന്നവൻ ആണെങ്കിൽ ഏതെങ്കിലും കാരണവശാൽ അവന്റെ വരുമാനം നിലച്ചാൽ കുത്തുപാള എടുത്ത് പോകും..
ചില ആളുകളെ കണ്ടിട്ടില്ലേ എത്ര വരുമാനം ഉണ്ടെങ്കിലും കയ്യിൽ ഒന്നും കാണില്ല.. ബാങ്കിലും ഒന്നും കാണില്ല.. പണം ഇങ്ങനെ കയ്യിൽക്കൂടി കയറി പൊക്കൊണ്ടിരിക്കും..
പിന്നെ ചിലരുണ്ട് കയ്യിലേക്ക് എന്തെങ്കിലും കിട്ടിയാൽ പിന്നെ തല്ലിക്കൊന്നാലും അഞ്ചിന്റെ പൈസ പോലും പുറത്തേക്ക് ഇറക്കാത്തവർ.. അവരെ പറ്റി പ്രിത്യേകിച്ചു ഒന്നും പറയാനില്ല..
ശരിക്കും ഇതിന്റെ രണ്ടിന്റെയും ഇടയിൽ നിൽക്കാൻ പഠിക്കണം.. ഇടയിൽ നിൽക്കുക എന്ന് പറഞ്ഞാൽ സാഹചര്യത്തിന് അനുസരിച്ച് ചിലവാക്കാനും പിശുക്കാനും കഴിയണം.. ആ സാഹചര്യം തിരിച്ചു അറിയുന്നതിലാണ് അതിന്റെ ഗുട്ടൻസ് ഇരിക്കുന്നത്..
അതിപ്പോൾ ഒരാൾക്കും ജന്മനാ കിട്ടുന്ന ഒരു കഴിവ് ആകണമെന്നില്ല.. സ്വന്തം യുക്തിയും ജീവിതാനുഭവങ്ങളും അതിൽ വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്.. പക്ഷെ ശ്രമിച്ചാൽ അതിൽ ഒരു expert ആയി തീരാൻ ആർക്കും കഴിയും..
എങ്ങനെ ശ്രമിക്കാം എന്ന് ചോദിച്ചാൽ.. സ്വയം വിലയിരുത്തുക.. കഴിഞ്ഞ ഒരു മാസം എന്തിനെല്ലാം പണം ചിലവാക്കി.. ഉദ്ദേശം എത്ര ചിലവായി കാണും.. അതിൽ എത്ര വെറുതെ പാഴാക്കി കളഞ്ഞു അല്ലെങ്കിൽ ഒഴിവാക്കാൻ കഴിയാവുന്നത് ആയിരുന്നു..
ഇങ്ങനെ സ്ഥിരമായി വിലയിരുത്താൻ തുടങ്ങിയാൽ പിന്നെ ഓരോ തവണയും പണം ചിലവഴിക്കാൻ പോകുന്നതിനു മുൻപ് ഒരു ഉൾവിളി എന്നോ sixth സെൻസ് എന്നൊക്കെ പറയുന്ന പോലെ ഒരു ബോധോദയം നമ്മുടെ ഉള്ളിൽ ഉണ്ടാവും.. അത് നല്ലതല്ലേ..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.