എന്തെങ്കിലും ഒരു പ്രസ്ഥാനം തുടങ്ങി അത് പരാജയപ്പെട്ടു നിൽക്കുന്നവരുടെ അവസ്ഥ അത് അവർക്ക് മാത്രമേ മനസിലാകൂ. നഷ്ടപ്പെട്ടതിന്റെ വേദനയേക്കാൾ കൂടുതലാണ് ഇനി എന്താണ് ചെയുക എങ്ങനെ ചെയ്യും തുടങ്ങിയ ചോദ്യങ്ങൾ സ്വയം ചോദിച്ചു തുടങ്ങുമ്പോൾ ഉണ്ടാവുക.
ഇതിന്റെ കൂടെ ചുറ്റും ഉള്ളവരുടെ സഹതാപവും കൂടി ചേരുമ്പോൾ ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലെത്തും. അന്നത്തെ എന്റെ അവസ്ഥ ഇപ്പോഴും നല്ല ഓർമ്മയുണ്ട്.
ആ ഒരു സമയത്ത് മോട്ടിവേഷൻ അല്ല വേണ്ടത്. ഒരു മുറിവ് ഉണ്ടായാൽ അത് ഉണങ്ങുന്ന വരെ വിശ്രമം എന്നപോലെ മനസിനെ ശാന്തമാക്കാൻ ഉള്ള കാര്യങ്ങളാണ് വേണ്ടത്.
അതിനു കൂടുതൽ ഒന്നും ചിന്തിക്കാതെ ഇരിക്കുക എന്നതാണ് ആദ്യത്തെ പടി. ആ സമയത്തെ ചിന്തകൾ മുറിവിനെ പിന്നെയും പിന്നെയും കുത്തി നോക്കുന്നതിന് തുല്യമാണ്. രണ്ടാമതായി എന്തെങ്കിലും ഒരു വരുമാന മാർഗ്ഗം കൂടി കണ്ടെത്തുക. താൽക്കാലികം ആകാം. യാത്രകൾ പോകാൻ പറ്റുമെങ്കിൽ വളരെ നല്ലത്.
ഭാവിയെ കുറിച്ച് ചിന്തിക്കാനേ പോകരുത്. ചെറിയ കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുക. ആ സമയത്ത് എന്ത് ചിന്തിച്ചാലും അതിന്റെ മോശം വശങ്ങളും പരാജയവും മാത്രമേ കാണാൻ കഴിയു.
“What doesn’t kill you makes you stronger ” എന്ന് ചൊല്ല് പോലെ കുറച്ചു നാൾ കഴിഞ്ഞു മുറിവെല്ലാം ഉണങ്ങി കഴിയുമ്പോൾ ധൈര്യവും ആത്മവിശ്വാസവും കൂടി വരും. അത് ആ സമയം ശരിക്കും അനുഭവിച്ചറിയാൻ കഴിയും. അങ്ങനെ തോന്നി തുടങ്ങുമ്പോൾ മാത്രം അടുത്ത വരവിനുള്ള കാര്യങ്ങൾ ആലോചിക്കുക. ആ സമയത്താണ് മോട്ടിവേഷൻ വേണ്ടത്. നല്ല എഫക്ട് ഉണ്ടാക്കും അത്.
പണ്ടത്തെ പരാജയം ഓർത്തു ചിരി വരും. അന്ന് കണ്ടതിനേക്കാൾ വലിയ സ്വപനങ്ങൾ കാണാനും അവ നടപ്പിലാക്കാനും കഴിയും. പക്ഷെ ഇതെല്ലാം
” മുറിവ് ഉണങ്ങിയതിന് ശേഷം മാത്രം. “
ഇനി നിങ്ങളുടെ പരിചയത്തിൽ ഉള്ള ആരെങ്കിലുമാണ് ഇത്തരത്തിൽ പെട്ടു പോയതെങ്കിൽ അവരോട് തികച്ചും നോർമൽ ആയി തന്നെ ഇടപെടുക.
തിരിച്ചു വരവ് ഒരു കലയാണ്.. അതിൽ നിന്നും കിട്ടുന്ന കോൺഫിഡൻസ് ഒന്ന് വേറെയാണ്.
ഇത് കൂടാതെ മറ്റൊരു കാര്യം കൂടി ചെയേണ്ടതായിട്ടുണ്ട് അത് ഞാൻ അടുത്ത പോസ്റ്റിൽ പറയാം.
പിന്നെ വേറെ ഒരു കൂട്ടരുണ്ട് എത്ര വീണാലും ചിരിച്ചുകൊണ്ട് എഴുന്നേറ്റു വന്നിട്ട് കൂൾ ആയി അടുത്ത പരിപാടിക്ക് പോകുന്നവർ. അവർക്ക് മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ബാധകല്ല.
Comments are closed.