നാട്ടിൽ ആർക്കും നല്ല ജോലി ഒന്നുമില്ലാന്ന് വിചാരിച്ചു നാട് വിടാൻ ഇരിക്കുന്ന കുറെ പേരുണ്ട്, തെറ്റിദ്ധാരണ മാത്രമാണ്.
പ്ലസ് 2 ഒപ്പം പഠിച്ച 95% ആളുകളും ബിടെക് ചേരുന്ന കാലത്താണ് ഞാനും ബിടെക്ക് പഠിച്ചത്. കോളേജ് കഴിഞ്ഞു ഇറങ്ങിയപ്പോ ഇപ്പോൾ ഉള്ളതിലും ഭീകരമായ അവസ്ഥയായിരുന്നു, പ്ലേസ്മെന്റ് പോയിട്ട് ശമ്പളം ഇല്ലാത്ത ജോലികളും, എന്തിനേറെ അങ്ങോട്ട് കാശ് കൊടുത്തിട്ട് പണിയെടുക്കുന്ന ജോലികളും ആയിരുന്നു അന്ന് കൂടുതലും.
എന്നിട്ടും എല്ലാവരും കിട്ടിയ പണിക്കെല്ലാം കയറി. എക്സ്പീരിയൻസ് ആകുന്നത് വരെ അവിടെയെല്ലാം നിന്ന് നല്ലപോലെ കഷ്ടപ്പെട്ടു. ഒന്ന് രണ്ട് വർഷം കഴിഞ്ഞു കമ്പനി മാറി കയറി, മിക്കവർക്കും അത്യാവശ്യം ശമ്പളം ഒക്കെ കിട്ടാൻ തുടങ്ങി. വീണ്ടും എക്സ്പീരിയൻസ് ആയപ്പോൾ കുറെ പേർ പുറത്തേക്ക് ജോലിക്ക് പോയി, നാട്ടിൽ ഉള്ളവരും കമ്പനി മാറി കയറി. ഏത് കമ്പനിയിൽ എങ്ങനെയുള്ള ജോലിക്ക് കയറണം എങ്ങനെ ഇന്റർവ്യൂ പാസ് ആകണം തുടങ്ങിയ പല കാര്യങ്ങളും ഇത്രയും നാളത്തെ എക്സ്പീരിയൻസ് കൊണ്ടാണ് അവർ പഠിച്ചത്.
ഏതാണ്ട് ഒരു 6-7 കൊല്ലം എക്സ്പീരിയൻസ് ആയി കഴിഞ്ഞപ്പോൾ പിന്നെ മൂന്ന് നാല് ഇന്റർവ്യൂ പോയി അതെല്ലാം പാസ്സ് ആയി എന്നിട്ട് അവിടെ ഏറ്റവും നല്ല പാക്കേജ് പേശി വാങ്ങുന്ന രീതിയിലേക്ക് എന്റെ കൂട്ടുകാർ എത്തി.
ചിലർ അങ്ങനെ പേശി വാങ്ങിയ ഓഫർ ലെറ്റർ കൊണ്ട് അടുത്ത കമ്പനിയിൽ ഇന്റർവ്യൂന് പോകും, അങ്ങനെ അതിലും വലിയ പാക്കേജ് ചോദിച്ചു വാങ്ങിക്കും.
ഇപ്പോൾ മിക്കവാറും എല്ലാവർക്കും തന്നെ മാസം ഒരു ലക്ഷത്തിനു മുകളിൽ നാട്ടിൽ ശമ്പളം ലഭിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് എങ്ങനെ തുടങ്ങിയതാണെന്ന് ഓർക്കണം. അന്ന് ഫ്രീ ആയിട്ടും 5000 – 10000 ഒക്കെ വാങ്ങി സ്കിൽ ഉണ്ടാക്കി എടുത്തവരാണ് ഇപ്പോൾ നല്ല ശമ്പളത്തിൽ ജോലി ചെയ്യുന്നത്.
കോളേജിൽ പോയി എന്തെങ്കിലും തട്ടി മുട്ടി പാസ്സ് ആയി വെറുതെ ഇരുന്നാൽ ആരും നല്ല അവസരങ്ങളുമായിട്ട് ഇങ്ങോട്ട് വരില്ല, കോളേജ് വരെ നമ്മൾക്ക് ഒരു സിസ്റ്റം ഉണ്ട്. അത് കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് ഇറങ്ങി കഷ്ടപ്പെടുക തന്നെ വേണം.
അങ്ങനെ കഷ്ടപ്പെടുന്നവർക്ക് പതിയെ ഉയർച്ചയും ഉണ്ടാവും. അപൂർവ്വം ആളുകൾക്ക് മാത്രമാണ് അധികം കഷ്ടപ്പെടാതെ നല്ല ജോലി എളുപ്പത്തിൽ ലഭിക്കുന്നത്…
ഇതൊക്കെ എന്റെ കൂടെ പഠിച്ചവരുടെ മാത്രം കാര്യമാണ്, കേട്ടാൽ ഞെട്ടുന്ന ശമ്പളം വാങ്ങുന്ന പലരെയും കണ്ടിട്ടുണ്ട്. ജോലിക്കാരൻ ആകുന്നത് കൊണ്ട് ആരും സേഫ് അല്ല വളരില്ല, തങ്ങളെ തന്നെ ഇമ്പ്രൂവ് ചെയ്യാനും വളരാനും വേണ്ടി ശ്രമിക്കുന്നവർക്ക് എവിടെ ചെന്നാലും അവസരങ്ങളുണ്ട്…
Nb : പഴയ ഒരു ചൊല്ലുണ്ട് ബിടെക് പഠിച്ചവർ ഏത് മേഖലയിൽ ചെന്നാലും ശോഭിക്കും എന്ന്, സത്യത്തിൽ അത് അങ്ങനെയല്ല, അന്നത്തെ കാലത്ത് എല്ലാവരും ബിടെക് എടുത്തത്കൊണ്ടുള്ള പ്രതിഭാസമാണ്.
ഡോക്ടറും നേഴ്സും ആകാൻ പോകുന്നവർ ഒഴികെ ബാക്കി എല്ലാവരും കൂടി ബിടെക്ക് എടുത്താൽ എന്ത് സംഭവിക്കും, ബാങ്ക് ഇഷ്ടമുള്ളവർ അങ്ങോട്ട് പോകും, സിനിമ ഇഷ്ടമുള്ളവർ അങ്ങോട്ടും.. അല്ലാതെ ബിടെക്ക് പഠിച്ചവർക്ക് സ്പെഷ്യൽ സ്കിൽ ഒന്നും ഉണ്ടായിട്ടല്ല
Comments are closed.