നമ്മുടെ products നെ ഇഷ്ടപ്പെടുന്ന costumer സിനെ എങ്ങനെ കണ്ടു പിടിക്കാം (online )?
പൂർണ്ണമായും ഓൺലൈൻ തന്നെ വേണമെങ്കിൽ ഗ്രൂപ്പുകളെ ആശ്രയിക്കേണ്ടി വരും. ഒരുമാതിരി എല്ലാ വിഷയങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ട്.
അവിടെ പോയി വെറുതെ ഡിസൈൻ ചെയ്ത പരസ്യം / പോസ്റ്റർ ഇടാതെ, പ്രസ്തുത വിഷയത്തിൽ ചർച്ചകൾ നടത്താൻ ശ്രമിക്കുക. ആദ്യമായി ഒരാൾ പോയി ചർച്ച നടത്താൻ നോക്കിയാൽ ചിലപ്പോൾ മറ്റുള്ളവർ ഗൗനിച്ചില്ല എന്ന് വന്നേക്കാം.
ആദ്യം ഏതെങ്കിലും ചർച്ചകളിൽ comment ഇട്ടു പങ്കെടുക്കുക, തുടർന്ന് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങുമ്പോൾ സ്വന്തം നിലയിൽ ആരംഭിക്കുക.
അതിന് ശേഷം സ്വന്തം product പരിചയപ്പെടുത്തുക, പേജിലേക്ക് ക്ഷണിക്കുക. 100% success എന്നൊന്നും പറയാൻ പറ്റില്ല, എന്നാലും കുറച്ചു പേര് വരും. തുടർന്ന് വീണ്ടും വീണ്ടും ശ്രമിക്കുക.
ഞാൻ suggest ചെയ്യുകയാണെങ്കിൽ online offline combined ആയിട്ട് ചെയ്യണം എന്നേ പറയു.
ഫേസ്ബുക്കിൽ ആളുകൾ ഉണ്ട്, പക്ഷെ അതിൽ കൂടുതൽ ആളുകൾ പുറത്തുണ്ട്. രണ്ടും കൂടെ ചേർന്നാൽ അതു നല്ലൊരു result നേടി തരും..
നിങ്ങളുടെ product എന്താണോ അതിനെ ഇഷ്ടപ്പെടുന്ന ആളുകൾ വരാൻ സാധ്യത ഉള്ള ഇടങ്ങളിൽ പോയി activities ചെയ്തു ആളെ നമ്മുടെ പേജിലേക്ക് കൊണ്ടുവരണം.
Activities – ഒരു stage പ്രസന്റേഷൻ ആകാം, പരസ്യം, സ്റ്റാൾ, എന്തെങ്കിലും എക്സിബിഷൻ or something more creative.. Last പറഞ്ഞതിന് ആണ് ഏറ്റവും impact.
ഉദാഹരണം വണ്ടിയുമായി ബന്ധപ്പെട്ട എന്തെങ്കിലും product ആണെങ്കിൽ അത്തരം auto expo ഒരു വേദിയാണ്.
കൃഷി ആണെങ്കിൽ അതുമായി ബന്ധപ്പെട്ട പരിപാടികൾ കണ്ടെത്തുക. ആദ്യം കാണുക പിന്നെ അവിടെ എന്താണ് ചെയ്യേണ്ടത് എന്ന് മനസിലാക്കി ചെയ്യാൻ പറ്റും.
അങ്ങനെ വരുന്ന ആളുകൾക്ക് വേണ്ട content പേജിൽ ഇട്ടുകൊണ്ടേ ഇരിക്കുക. എന്നും ഒരേ പോസ്റ്റർ ഇടാതെ engaging ആയ content ഇടണം.
പിന്നെ paid boost ചെയ്യുമ്പോൾ അതിൽ ഇഷ്ടങ്ങൾ target ചെയ്യാൻ option ഉണ്ട്. പക്ഷെ വെറുത paid boost കൊണ്ട് ഫേസ്ബുക്കിന് അല്ലാതെ നമ്മൾക്ക് പ്രയോജനം ഒന്നും കിട്ടില്ല..
ശരിക്കും പറഞ്ഞാൽ ഒരു long term process ആണ്.
Comments are closed.