സംരംഭവുമായി ബന്ധപ്പെട്ട് പലരോടും സംസാരിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്, ഒരു 90% ആളുകളും പറയുന്നത് ” ഓ എനിക്ക് അങ്ങനെ വലിയ ബിസിനസ്കാരൻ ഒന്നും ആകേണ്ട.
രണ്ട് പേർക്ക് ജോലി കൊടുക്കണം അത്യാവശ്യം ജീവിക്കാൻ ഉള്ളത് കിട്ടണം.. കൂടുതൽ ആഗ്രഹങ്ങൾ ഒന്നും ഇല്ല “
എന്റെ മനസ്സിൽ നേരെ തിരിച്ചായിരുന്ന കൊണ്ട് ഇത് കേൾക്കുമ്പോഴേ എന്റെ ആഗ്രഹം ഒരു അത്യാഗ്രഹം ആണോ എന്ന് സംശയം തോന്നുമായിരുന്നു.
എന്നാൽ അങ്ങനെ അല്ല, രണ്ട് പേർക്ക് ജോലി കൊടുത്ത് സ്വന്തം കാര്യം മാത്രം സേഫ് ആകാൻ ആഗ്രഹിക്കുന്നത് തെറ്റാണെന്ന് ഞാൻ പറയുന്നില്ല പക്ഷെ അത് ഏതാണ്ട് സ്വന്തം കാര്യം മാത്രം നോക്കിയാൽ പോരേ എന്നുള്ള ഒരു മനോഭാവം അല്ലേ..
കുറച്ചു കൂടെ വിശാലമായി ചിന്തിച്ചാൽ, എത്ര വളരാൻ പറ്റുമോ അത്രയും വളർന്നാൽ എന്തെല്ലാം രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. അത് എത്ര പേരുടെ ജീവിതത്തെ സ്വാധീനിക്കും.
മറ്റൊന്ന് വളരുവാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല പക്ഷെ അതിനായി പരിശ്രമിക്കാണം. ഇനി എങ്ങനെ വളരണം എന്ന് ചോദിച്ചാൽ അതിനും ഒറ്റ ഉത്തരമേ ഉള്ളു. നമ്മുടെ കൂടെ നിൽക്കുന്നവരെ വളർത്താൻ നോക്കുക.
അവർ വളരുമ്പോൾ യഥാർത്ഥത്തിൽ നമ്മൾ തന്നെയാണ് വളരുന്നത് എന്ന യാഥാർഥ്യം തിരിച്ചറിയാൻ കഴിയണം..
അത് മാത്രമല്ല തങ്ങളെ നന്നായി പരിപാലിക്കും എന്ന് തോന്നിയാൽ പിന്നെ അവിടെ ഉള്ള ജീവനക്കാർക്ക് മറ്റൊരു ജോലിയെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യവും വരില്ല. ആത്മാർത്ഥമായി കൂടെ നിന്നുകൊള്ളും.
അതേ സമയം പിഴിഞ്ഞു ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന സ്ഥാപനത്തിൽ ഗതികേട് കൊണ്ട് നിൽക്കുന്നവർ മാത്രമേ കാണു. എപ്പഴെങ്കിലും അവസരം കിട്ടിയാൽ അവർ ചാടി പോകും. പിന്നെ അടുത്ത ഗതി കെട്ടവന്റെ അവസരം ആയിരിക്കും..
ചിത്രത്തിൽ ഉള്ളത് – ചെന്നൈ ആസ്ഥാനമായ ഒരു IT കമ്പനി തങ്ങളുടെ ജീവനക്കാർക്ക് 100 മാരുതി കാറുകൾ സമ്മാനമായി നൽകി. വേറൊരു കമ്പനി നൽകിയത് BMW ആണ്. കുറച്ചു നാൾ മുൻപ് കേരളത്തിലെ ഒരു പ്രമുഖ കമ്പനി തങ്ങളുടെ വിശ്വസ്ഥനായ മാനേജർക്ക് നൽകിയത് Benz കാർ ആണ്..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.