Articles

സ്ഥിരമായി ജിമ്മിൽ പോകാൻ എന്നേ സഹായിക്കുന്ന ചില കാര്യങ്ങൾ

Pinterest LinkedIn Tumblr

ഏതാണ്ട് 11 വർഷം മുന്നേ ഇനി ജിമ്മിൽ ഒന്നും പോകുന്നില്ല എന്ന് വിചാരിച്ചു ഇരുന്ന എന്നേ പിന്നീട് സ്ഥിരമായി ജിമ്മിൽ പോകാൻ സഹായിച്ച ചില കാര്യങ്ങൾ.

ജിമ്മിൽ പോയില്ലെങ്കിലും കുറച്ചു ഫിറ്റ്നസ് പേജുകൾ ഞാൻ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. അതിലെ ഓരോ വരികളും, ചില ആളുകൾ വർക്ഔട് ചെയ്യുന്ന വീഡിയോ എന്നിവ ഒക്കെ സ്ഥിരമായി കാണാൻ തുടങ്ങിയപ്പോൾ എന്തെങ്കിലും ഒക്കെ ചെയ്യാൻ ആഗ്രഹം ഉണ്ടായി.

ഒരു അടുപ്പ് കത്തിച്ചത് പോലെ വല്ലാത്ത ഒരു ഇൻസ്പിറേഷൻ ഉള്ളിൽ ഉണ്ടായി, അത് ഒടുവിൽ ഗ്രൗണ്ടിൽ എന്നേ എത്തിച്ചു. സ്ഥിരമായി അവിടെ പോകാൻ തുടങ്ങി ഒടുവിൽ മഴക്കാലം ആയപ്പോ മറ്റ് വഴികൾ ഇല്ലാതെ വീണ്ടും ജിമ്മിൽ ചേർന്നു.

ഓടാൻ രാവിലെ പോയ്കൊണ്ട് ഇരുന്നത് കൊണ്ടു രാവിലെ തന്നെയാണ് ജിമ്മിലും പോകാൻ തുടങ്ങിയത്. രാവിലെ അലാറം വച്ചു എണീറ്റാൽ പിന്നെ മറ്റൊന്നും ചിന്തിക്കാൻ സമയം കൊടുക്കില്ല. നേരെ ജിമ്മിൽ പോകും, അവിടെ പോയി വലിയ കാര്യമായിട്ട് ഒന്നും ചെയ്തില്ലെങ്കിൽ കൂടി രാവിലെ പോകുക എന്നത് ശീലമായി.

ഇനി അഥവാ മടി ആണെങ്കിൽ കൂടി അവിടെ പോയി വർത്താനം ഒക്കെ പറഞ്ഞു നിൽക്കാമല്ലോ എന്നുകൂടി ഓർത്തിട്ടാണ് അങ്ങനെ പോകുന്നത്.

അങ്ങനെ വർഷങ്ങൾ കഴിഞ്ഞെങ്കിലും എനിക്ക് വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, കാണുന്നവർ ഒക്കെ ചോദിക്കും ഇപ്പോൾ ജിമ്മിൽ ഒന്നും പോകുന്നില്ലേ എന്ന്. ഇന്ന് രാവിലെ കൂടെ പോയതാടാ 10d എന്ന് ഞാൻ മനസിലും പറയും. പക്ഷേ എനിക്ക് മാറ്റം വരാതിരുന്നത് എന്തുകൊണ്ട് എന്ന് പിന്നീട് കണ്ടെത്താൻ കഴിഞ്ഞു.

ഒന്ന് ചെറുപ്പത്തിൽ പച്ചക്കറി മുതലായവ ഒന്ന് കഴിക്കാത്തത് കൊണ്ടു എനിക്ക് മസ്സിൽ ബലം കുറവാണ് എന്നെകൊണ്ട് അധികം ഒന്നും ചെയ്യാൻ പറ്റില്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നു.അതുവരെയുള്ള എന്റെ വിശ്വാസപ്രകാരം ഫാറ്റ് കുറയണം എന്നുണ്ടെങ്കിൽ ഗ്രൗണ്ടിൽ ഓടണം, aerobics പോലെയുള്ളവ ചെയ്യണം എന്നൊക്കെ ആയിരുന്നു.

അതുപോലെ ഭാരം കൂടുതൽ എടുത്താൽ മസ്സിൽ മാസ്സ്, അഥവാ സൈസ് വല്ലാതെ കൂടുമെന്നും ആയിരുന്നു.

അതുകൊണ്ട് ദിവസവും പോകും ഒരു നിശ്ചിത ഭാരം എടുക്കും അത് 3-4 സെറ്റ് ചെയ്യും പോരും. ഇതൊക്കെ കൊണ്ടു എനിക്ക് വണ്ണം ഒന്നും കൂടുന്നില്ല ഉയരത്തിന് ഒത്ത വണ്ണവും ഭാരവും ഒക്കെ തന്നെയാണ്. എന്നാലും ജിമ്മിൽ പോകുന്ന ആളാണെന്നു തോന്നുകയെ ഇല്ല.

ഇതിനൊരു മാറ്റം വന്നത് ജിമ്മിൽ തന്നെ എനിക്ക് ഒരാളെ കൂട്ടിന് ചെയ്യാൻ കിട്ടിയപ്പോൾ ആണ്, സിബിൻ ടിസി. ഈ വിശ്വാസങ്ങളെ ഒക്കെ മാറ്റി വച്ചിട്ട് നല്ലപോലെ വർക്ഔട് ചെയ്യാൻ തുടങ്ങി. Weight training ചെയ്യുമ്പോൾ കാലറി കത്തുന്നതും ഫാറ്റ് കുറയുന്നതും ഒക്കെ കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ അറിയാൻ കഴിയുന്നുണ്ടായിരുന്നു.

അതോടൊപ്പം ഡയറ്റ് കൂടി ക്രമീകരിച്ചു, പ്രോടീൻ അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കാൻ തുടങ്ങി. ദിവസവും കഴിക്കുന്ന കാലറി അനുസരിച്ചാണ് മസ്സിൽ സൈസ് കൂട്ടണോ കുറക്കണോ തുടങ്ങിയ കാര്യങ്ങൾ എല്ലാം അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നത്.

ഓടുന്നത് കൊണ്ടു നമ്മുടെ സ്റ്റാമിന കൂടുക മാത്രമേ ഉള്ളു, മസ്സിൽ വളരില്ല.

പതിയെ ഓരോന്നിന്റെയും ഭാരം കൂട്ടാൻ തുടങ്ങിയപ്പോൾ ആരോഗ്യവും കൂടി വരാൻ തുടങ്ങി. ഏതാണ്ട് മൂന്ന് മുതൽ നാല് ഇരട്ടി വരെ ഭാരം ഉയർത്താൻ ശേഷി കൂടിയപ്പോ നല്ല രീതിയിൽ മാറ്റങ്ങൾ വരാൻ തുടങ്ങി.

മാറ്റങ്ങൾ എന്ന് പറയുമ്പോൾ ഞാൻ ഒരു പ്രൊഫഷണൽ ബോഡി ബിൽഡർ ഒന്നുമല്ല, അവരൊക്കെ മാസംതോറും നല്ല ഒരു തുക അതിനായി ചിലവഴിക്കുന്നുണ്ട്.

നമ്മൾ വീട്ടിൽ ഉള്ള ഭക്ഷണം അതിന്റെ കൂടെ കുറച്ചു മുട്ടയും whey പ്രോടീൻ മാത്രം എടുത്തിട്ടുള്ള പരിപാടികൾ മാത്രമാണ്. പക്ഷേ ഇപ്പോൾ അത് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. ജിമ്മിൽ പോയില്ലെങ്കിൽ എന്തോ പോലെയാണ്, ഒരിടക്ക് എനിക്ക് പുറത്ത് നീർക്കെട്ട് കാരണം ഏതാണ്ട് 2 മാസത്തോളം വർക്ഔട് ഒന്നും ചെയ്യാൻ കഴിയാതെ വന്നിരുന്നു.

പക്ഷേ അന്നും വെറുതെ ആണെങ്കിലും ദിവസവും ജിമ്മിൽ പോകും, എന്തെങ്കിലും ഒക്കെ ചെറുതായി ചെയ്യും. ശീലം മുടങ്ങി പോകാതിരിക്കാൻ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തത്. പിന്നീട് ഇഞ്ചുറി മാറിയപ്പോൾ പതിയെ പഴയ രീതിയിലേക്ക് തിരിച്ചു വരാൻ വളരെ എളുപ്പം കഴിഞ്ഞു.

എന്റെ ഈ അനുഭവങ്ങളെ എല്ലാം അടിസ്ഥാനമാക്കിയാണ് പിന്നീട് Fitness Café എന്ന കമ്മ്യൂണിറ്റി ആരംഭിച്ചത്. ചുറ്റും ഉള്ളവരിലേക്ക് നോക്കിയാൽ ആഗ്രഹം ഉണ്ടെങ്കിലും മടിയും സ്ഥിരത ഇല്ലായ്മയുമാണ് ഭൂരിപക്ഷം ആളുകളുടെയും പ്രശ്നം.

എന്നെ അത്തരം സാഹചര്യങ്ങളിൽ നിന്നും മാറാൻ സഹായിച്ച കാര്യങ്ങൾ തീർച്ചയായും കൂടുതൽ പേർക്ക് ഉപകരിക്കും എന്ന് വിശ്വസിക്കുന്നു.

കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.