Articles

Google

Pinterest LinkedIn Tumblr

22 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം രണ്ട് ചെറുപ്പക്കാർ തങ്ങളുടെ കുറച്ചു ആശയങ്ങൾ നടപ്പാക്കാൻ ഇറങ്ങി തിരിച്ചു.. അവരുടെ ആദ്യത്തെ ഓഫീസ് ഒരു സുഹൃത്തിന്റെ ഗാരേജ് ആയിരുന്നു..

അന്ന് അവരോടു പലരും പറഞ്ഞിട്ടുണ്ടാകും നിങ്ങൾക്ക് പ്രാന്താണ്.. ഇങ്ങനെ ഒക്കെ ഓരോ പൊട്ടത്തരം ചെയ്തിട്ട് എന്തെങ്കിലും കാര്യമുണ്ടോ.. കിനാവ് കണ്ട് നടക്കാതെ വല്ല പണിക്കും പോടാ..

അങ്ങനെ വിമർശിക്കുന്നവർക്ക് അറിയില്ലല്ലോ ആ ചെറുപ്പക്കാരുടെ മനസ്സിൽ എന്തായിരുന്നെന്ന്… മറ്റ് ഒന്നിനും ചെവി കൊടുക്കാതെ അവർ അവരുടെ പ്രവർത്തികളിൽ മാത്രം ശ്രദ്ധിച്ചു..

ആ തുക്കടാ ഓഫീസിൽ നിന്ന് അവർ തുടങ്ങി വച്ചത് പിന്നീട് ലോകത്തെ തന്നെ നിയന്ത്രിക്കാൻ പോന്ന തരത്തിലുള്ള ഒരു വലിയ പ്രസ്ഥാനമായി വളർന്നു.. അന്ന് അവർ കിനാവ് കണ്ടതിലും എത്രയോ അധികം..

ആ ചെറുപ്പക്കാരാണ് Larry Page, Sergey Brin, അവരെ അത്രയ്ക്ക് അറിയില്ലെങ്കിലും അവരുടെ സൃഷ്ടിയെ നമ്മൾക്ക് എല്ലാം നന്നായി അറിയാം.. അതിന് നമ്മളെയും..

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.