ചെന്ന് തല വച്ചു കഴിഞ്ഞു മാത്രം പഠിക്കുന്ന ചില കാര്യങ്ങളുണ്ട്, അത് മനസിലാക്കി വരുമ്പോഴേക്കും തല ഊരാൻ പറ്റാത്ത അവസ്ഥയിലും ആകും.
പറഞ്ഞു വരുന്നത് ഒരു പുതിയ മേഖലയിലേക് ഇറങ്ങുമ്പോൾ നമ്മുടെ കൂടെ എക്സ്പീരിയൻസ് ഉള്ള ഒരു ആള് ഉണ്ടാകുന്നത് നല്ലതാണ്, എന്നാൽ…
നമ്മളും അയാളുടെ കൂടെ കൂടി നല്ലപോലെ പണി എടുക്കും,ഒരുപാട് പഠിക്കാൻ പറ്റും, നല്ല സ്നേഹം ഒക്കെ ആയിരിക്കും. ചിലപ്പോൾ അയാൾ പണി എടുത്തെന്നും വരില്ല കാരണം സീനിയർ ആണല്ലോ. എന്നാലും നമ്മൾക്ക് കുഴപ്പമില്ല.
ചില ആളുകളുടെ സ്വഭാവം ആണ്, അയാൾ പണിയെടുത്താൽ കിട്ടുന്നത് മുഴുവൻ അയാൾക്ക് മാത്രം ആയിരിക്കും എന്നാൽ നമ്മൾ പണി എടുക്കുന്നതിന്റെ ഒരു വീതം അയാൾക്കും വേണം.
അതും എവിടെ എങ്കിലും പോകാൻ നമ്മുടെ വണ്ടി വേണം, ഭക്ഷണം കഴിച്ചാൽ നമ്മൾ കാശ് കൊടുക്കണം.. അങ്ങനെ എല്ലാം കഴിഞ്ഞു ലാഭം കിട്ടുമ്പോൾ ഇതൊന്നും ഓർക്കാതെ ഒരു ചെറിയ വീതം ഇങ്ങ് ഇട്ടു തരും..
നമ്മുടെ ഉള്ളിൽ തോന്നും, “അയ്യേ ഇതെന്ത്………. ആണ്, ഇതിലും ഭേദം ഒന്നും തരാതെ ഇരിക്കുന്നതായിരുന്നു”
എന്നാൽ എതിർത്തു ഒരു വാക്ക് പോലും പറയാൻ കഴിയാത്ത ഒരു അവസ്ഥയിൽ നമ്മൾ പെട്ട് പോകും. പിന്നെ ഉള്ളിൽ ഈർഷ്യം വച്ചുകൊണ്ട് നടക്കേണ്ടി വരും. ബൈ ബൈ പറഞ്ഞു പോകാനും പറ്റാത്ത ഒരു വല്ലാത്ത അവസ്ഥയാണ് അത്.
ഇങ്ങനെ ഒരു അവസ്ഥയിൽ ചെന്ന് പെടുമ്പോൾ അല്ലാതെ ആർക്കും പിടി കിട്ടില്ല. എന്നാൽ ഒരു partnership ആകുന്നതിനു മുന്നേ തന്നെ ഇത്തരം കാര്യങ്ങളിൽ ഒരു ധാരണ ഉണ്ടാക്കാൻ കഴിഞ്ഞാൽ ഒരു പ്രശനവും ഉണ്ടാവാനും വഴിയില്ല.
കാരണം ബാക്കി എല്ലാ കാര്യങ്ങളിലും ആള് ഭയങ്കര neat ആയിരിക്കും. എല്ലാ തരത്തിലും നമ്മളോട് നല്ല പെരുമാറ്റവും സപ്പോർട്ടും ഒക്കെ ആയിരിക്കും. പക്ഷെ പൈസയുടെ കാര്യം വരുമ്പോൾ മാത്രം മറ്റൊരു സ്വഭാവം കാണിക്കും.
അത് നമ്മൾക്ക് ദേഷ്യമല്ല പക്കാ ഈർഷ്യമാണ് ഉണ്ടാക്കുക. നാല് വർത്തമാനം പറയണം എന്ന് തോന്നും പക്ഷെ നാവ് അനങ്ങില്ല, നല്ല വാക്കുകൾ അല്ലാതെ ഒന്നും നമ്മുടെ വായിൽ നിന്ന് പുറത്ത് വരികയുമില്ല.
ആയതിനാൽ ഏതൊരു partnership ഉണ്ടാകുമ്പോഴും ഈ ഒരു കാര്യത്തിൽ കൃത്യമായി വ്യക്തത വരുത്തണം, അതിന് ഒരു മോശവും വിചാരിക്കേണ്ട.
താൻ എന്തൊക്കെ ചെയ്യും ഞാൻ എന്തൊക്കെ ചെയ്യണം. ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ എന്തെല്ലാം, അതിന് പകരം ഉള്ള വഴികൾ. കാരണം ഉള്ള പോസ്റ്റ് പണികൾ മുഴുവൻ നമ്മൾക്കു കിട്ടാൻ ആയിരിക്കും സാധ്യത.
ലാഭം കിട്ടിയാൽ തനിക്ക് എത്ര എനിക്ക് എത്ര.
മറിച് നഷ്ടം ഉണ്ടായാൽ അതെങ്ങനെ.. ചിലരുണ്ട്, ലാഭം മാത്രം ഷെയർ ചെയ്യാൻ ഇഷ്ടം ഉണ്ടാകു.. നഷ്ടം വന്നാൽ തിരിഞ്ഞു നോക്കില്ല.
ഇത്തരം ആളുകളെ പെട്ടന്ന് തിരിച്ചറിയാൻ കഴിയില്ല.. ഇങ്ങനെ ഒരു അവസ്ഥയെയും..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.