എനിക്ക് പരിചയം ഉള്ള ഒരാൾ ഒരു പുതിയ ബിസിനസ് ആരംഭിച്ചു. എന്നോട് വിശദമായി പദ്ധതികൾ മുഴുവൻ പറഞ്ഞു കേൾപ്പിക്കുകയും ചെയ്തു. സംഭവം food grocery etc എല്ലാത്തിന്റെയും home delivery ആണ്.
എല്ലാവരും കൈ വയ്ക്കുന്ന സംഭവം ആണല്ലോ എന്ന് തോന്നിയെങ്കിലും മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ എല്ലാം well planned ആണെന്നാണ് തോന്നിയത്.
ഫ്രാഞ്ചൈസി മോഡൽ ബിസിനസ് ആയിട്ടാണ് സംഭവം പ്ലാൻ ചെയ്തിട്ടുള്ളത്. നിസാരമായി ഒന്ന് ശ്രമിച്ചപ്പോൾ തന്നെ 8-10 ഫ്രാഞ്ചൈസി എടുക്കാൻ ആളുകളെ കൂടെ കിട്ടിയപ്പോൾ പുള്ളിക്ക് ഭയങ്കര ആവേശമായി.
ആദ്യത്തെ രണ്ടെണ്ണം free ആയിട്ട് കൊടുത്തു പിന്നെ ഉള്ളവരോട് അമ്പതിനായിരം വച്ചു വാങ്ങി, ഇനി ഞാൻ അഞ്ച് ലക്ഷം വച്ചു വാങ്ങും എന്നെല്ലാം പറയുമ്പോൾ അദ്ദേഹം തുള്ളിച്ചാടിയ പോലെ എനിക്ക് അനുഭവപ്പെട്ടു…
സംഭവം കൊള്ളാമല്ലോ എല്ലാം well planned ആണെന്നും അതുപോലെ തന്നെ നടക്കുന്നും ഉണ്ടല്ലോ എന്നൊക്കെ ആണ് എനിക്ക് തോന്നിയത്.
വീണ്ടും കുറേക്കാലം കഴിഞ്ഞു അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ ബിസിനസ് ഒക്കെ എന്തായെന്ന് അന്വേഷിച്ചു. ഉത്തരം കേട്ട ഞാൻ ശരിക്കും ഞെട്ടിപ്പോയി.
ആ ഫ്രാഞ്ചൈസി എല്ലാം കട്ട് ചെയ്തെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും പേര് വന്നിട്ടും അമ്പതിനായിരം അഞ്ച് ലക്ഷം ആക്കാൻ പോയ ആള് എല്ലാവരെയും എന്തിന് ഒഴിവാക്കി എന്നറിയാൻ എനിക്ക് കൗതുകമായി.
അതിന്റെ പിന്നിലെ കഥ അദ്ദേഹം പറഞ്ഞത്, ഫ്രാഞ്ചൈസി എടുക്കാൻ എല്ലാവർക്കും വലിയ ഉത്സാഹം ഒക്കെയാണ്. എന്നിട്ട് എന്ത് ചെയ്യുമെന്ന് ചോദിച്ചാൽ രണ്ട് പിള്ളേരെ ജോലിക്ക് വയ്ക്കും എന്നിട്ട് എല്ലാം അവരെ ഏല്പിച്ചിട്ട് ഓഫീസിൽ ചുമ്മാ ഇരിക്കും. അല്ലെങ്കിൽ വേറെ ജോലി അല്ലെങ്കിൽ സ്വന്തം ബിസിനസ് നോക്കാൻ പോകും.
ഈ പിള്ളേർക്ക് ഇത് വളരണം എന്നോ ആള് കയറണം എന്നോ ആഗ്രഹം ഒന്നുമില്ല. ശമ്പളം കിട്ടാൻ നേർച്ച പോലെ ദിവസവും എന്തെങ്കിലും ഒക്കെ ചെയ്യും.
ഇങ്ങനെ 2-3 മാസം കഴിഞ്ഞിട്ടും ഒരു വളർച്ചയും ഇല്ല. അതുകൊണ്ട് ആ പരിപാടി നിർത്തി ഇനി സ്വന്തം നിലയിൽ നടത്താൻ പോകുവാണെന്നു അദ്ദേഹം പറഞ്ഞു.
അതിൽ പിന്നെ ഞാനും ഫ്രാഞ്ചൈസികളെ വെറുത നിരീക്ഷിക്കാൻ തുടങ്ങി. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരുപാട് എണ്ണമുണ്ട്.
എന്നാൽ ഒരുപാട് പേർ എളുപ്പത്തിൽ കാശുണ്ടാക്കാൻ ഉള്ള ഒരു വഴിയായിട്ട് ഇതിനെ കാണുന്നുണ്ട്. അത് രണ്ട് കൂട്ടത്തിലും ഉണ്ട്. ഫ്രാഞ്ചൈസി കൊടുക്കാൻ നടക്കുന്നവരും, അതുപോലെ എടുക്കാൻ നടക്കുന്നവരും.
ഈ കൊടുക്കാൻ നടക്കുന്ന ചിലരുടെ പദ്ധതി എങ്ങനെ ആണെന്ന് വച്ചാൽ എന്തെങ്കിലും ഒരു പ്ലാൻ ഇട്ടിട്ട് ഒന്ന് തുടങ്ങി വക്കുക. ചിലപ്പോൾ സ്വന്തമായി ഒരു പ്രോഡക്ടറ്റോ സർവീസോ ഒന്നും കാണില്ല.
സോഷ്യൽ മീഡിയയിൽ ഒക്കെ അത്യാവശ്യം hit ആയിട്ട് നിൽക്കുന്ന ആരെയെങ്കിലും ഒക്കെ കൂടെ കൂട്ടി ഒരു ഫ്രാഞ്ചൈസി മോഡൽ ബിസിനസ് അങ്ങ് തുടങ്ങുക. എന്നിട്ട് കുറെ പേർക്ക് ഫ്രാഞ്ചൈസികൾ കൊടുക്കുക.
അങ്ങനെ കൊടുക്കുമ്പോൾ കുറച്ചു കാശ് കിട്ടും. പിന്നെ ബാക്കി എല്ലാം ഫ്രാഞ്ചൈസി എടുത്തവർ നോക്കിക്കോളും. വെറുതെയാണ്, അപ്പുറത്തു ഫ്രാഞ്ചൈസി എടുക്കാൻ വരുന്നവർ അതിലും വലിയ വിളവന്മാർ ആയിരിക്കും.
അവർ നോക്കുമ്പോൾ, ഇനി പുതിയത് ആയിട്ട് എന്തെങ്കിലും ബിസിനസ് ചെയ്തു പച്ച പിടിപ്പിക്കാൻ ഒന്നും വയ്യ. ഇത്തിരി കൊള്ളാവുന്ന ഏതെങ്കിലും ഒരു ടീമിന്റെ ഫ്രാഞ്ചൈസി പോക്കറ്റ് കാലി ആകാതെ കിട്ടുമെങ്കിൽ രക്ഷപെട്ടു.
കടയോ ഓഫീസോ set ചെയ്തിട്ട് രണ്ട് പിള്ളേരെ ജോലിക്കും വച്ചാൽ പിന്നെ എല്ലാം നടന്നോളും എന്നായിരിക്കും അവരുടെ വിചാരം.
ഇതിന്റെ ഒക്കെ അന്ത്യം എങ്ങനെ ആണെന്ന് ഞാൻ പ്രിത്യേകം പറയേണ്ടല്ലോ. വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഫ്രാഞ്ചൈസികൾ നമ്മുടെ ചുറ്റും ഉണ്ട്. അവർ ആരംഭിക്കുന്നതിനു മുന്നേ തന്നെ ആവശ്യമായ എല്ലാ പഠനങ്ങളും മറ്റും നടത്തി കൃത്യമായ ലക്ഷ്യ ബോധത്തോടെ ആയിരിക്കും ഇറങ്ങിയിട്ട് ഉണ്ടാവുക.
ഫ്രാഞ്ചൈസി കൊടുക്കുക എന്നതിന് മുന്നേ തന്നെ സ്വന്തം നിലയിൽ അവർ established ആയിരിക്കും. അങ്ങനെ ആത്മാർത്ഥമായി ഇറങ്ങി വിജയിച്ചവരാണ് നമ്മുടെ ചുറ്റും ഉള്ളവർ.
അതുപോലെ നിങ്ങൾ ഒരു ഫ്രാഞ്ചൈസി എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവരുടെ ലക്ഷ്യവും mission vision മുതലായവ എല്ലാം ചോദിച്ചു മനസിലാക്കിയ ശേഷം ആയിരിക്കണം. മിന്നുന്നതെല്ലാം പൊന്നല്ല എന്നും ഓർക്കണം. ചിത്രം വെറുതെ ഇട്ടതാണ്.. Chai wallah ആയി ഈ പറഞ്ഞതിന് ഒരു ബന്ധവും ഇല്ലാ…
നന്നായി ചെയ്‌താൽ ഒരുപാട് ഗുണമുള്ള ബിസിനസ് ആണ് ഫ്രാഞ്ചൈസി മോഡൽ. പക്ഷെ ചിലർ അത് ദുരുപയോഗം ചെയ്യാൻ നോക്കുന്നു..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.