ആകെ നിരാശയിൽ ഇരിക്കുമ്പോൾ മോട്ടിവേഷൻ സ്‌പീക്കർസിന്റെ വാക്കുകൾ കേൾക്കുന്നതും കഥകളും വിഡിയോയും മറ്റും കാണുന്നതും നല്ലത് തന്നെയാണ്.. പക്ഷെ അത് ഏതാണ്ട് ഒരു pain killer ഗുളിക കഴിക്കുന്നത് പോലെയാണ്..
കുറച്ചു നേരത്തേക്കോ ദിവസത്തേക്കോ ഒരു ആശ്വാസം തരും.. പക്ഷെ സ്ഥിരമായി അതിൽ തന്നെ ആശ്രയിച്ചാൽ അതിന്റെ എഫക്ട് കുറഞ്ഞു വന്നു അവസാനം ഒന്നും ഏൽക്കാതാകും..
എന്നാൽ ശരിക്കുള്ള മോട്ടിവേഷൻ നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടാവണം..
ചില തോൽവികളുടെ ഫലമായിട്ടായിരിക്കും മിക്കവരും നിരാശയിലേക്ക് വീഴുന്നതും അതിൽ നിന്ന് കര കയറാൻ മോട്ടിവേഷൻ തേടി നടക്കുന്നതും.. അതും നമ്മൾ ജയിച്ചു കാണാൻ ആഗ്രഹിക്കുന്നവരുടെ മുന്നിലാണ് തോറ്റു പോകുന്നതെങ്കിൽ വേദന ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും..
ഈ വീഴ്ചകളിൽ നിന്നൊക്കെ തിരിച്ചു കയറുന്നത് ഒരു കലയാണ്.. അതിനു ആദ്യമായി വേണ്ടത് കുറച്ചു സമയമാണ്.. കുറച്ചു സമയം കിട്ടിയാൽ നിങ്ങൾക്ക് തന്നെ ഇതിൽ നിന്ന് കയറാൻ കഴിയും എന്ന് ചിന്തിക്കാൻ തുടങ്ങുമ്പോൾ തന്നെ മനസ് വളരെ ശാന്തമാകും..
ഈ ചിത്രശലഭത്തിന്റെ പുഴു പ്യുപ ഉണ്ടാക്കാൻ പോകുന്നപോലെ ആണ് അടുത്ത പരിപാടി.. നമ്മളെ ശല്യം ചെയ്യുന്ന എല്ലാവരിൽ നിന്നും കുറച്ച് നാളത്തേക്ക് ഒന്ന് മാറി നിൽക്കുക..
ഇപ്പോൾ നമ്മളുടെ കയ്യിൽ സമയമുണ്ട്.. ചുറ്റും ഒരു മതിലുമുണ്ട്.. അടുത്തതായി വേണ്ടത് നമ്മൾ എന്തുകൊണ്ട് തോറ്റു എന്നതിന്റെ കാരണം കണ്ടുപിടിക്കുക അതോടൊപ്പം ആത്മവിശ്വാസം കൂട്ടുന്നതിന് ഉള്ള കുറച്ചു വിദ്യകൾ കൂടി ചെയ്യുക എന്നതാണ്…
അതിനു വലിയ കാര്യങ്ങളിലേക്ക് എടുത്ത് ചാടാതെ ചെറിയ ചെറിയ കാര്യങ്ങളിൽ ഒരു ലക്ഷ്യം വയ്ക്കുക.. ഞാൻ ചെയ്തിരുന്ന ഒരു നിസാര കാര്യം പറയട്ടെ..
വൈകിട്ട് നടക്കാൻ പോകുന്ന ശീലം ഉണ്ടായിരുന്നു.. അത് ഫോണിൽ ട്രാക്ക് ചെയ്യുമായിരുന്നു.. ഏതാണ്ട് 3 കിലോമീറ്റർ നടക്കാൻ 33 മിനിറ്റ് വേണ്ടിയിരുന്നത് കുറക്കാൻ പറ്റുമോ എന്നതായിരുന്നു എന്റെ പരീക്ഷണം.. കുറച്ചു ദിവസങ്ങൾ കൊണ്ട് അത് നന്നായി കുറയ്ക്കാൻ പറ്റിയപ്പോൾ എന്റെ ആത്മവിശ്വാസവും കൂടുന്നതായി തോന്നി..
ഇപ്പോൾ ചിന്തിക്കുമ്പോൾ അതൊക്കെ ഇത്ര വലിയ കാര്യമാണോ എന്ന് തോന്നുമെങ്കിലും അന്നത്തെ ആ സാഹചര്യത്തിൽ അതിന്റെ ഒക്കെ വില വളരെ വലുതായിരുന്നു..
അതുപോലെ തന്നെ മറ്റൊരു ട്രിക്ക് ആണ് ഒരു പേപ്പറിൽ നമ്മൾ അതുവരെ നേടിയ സകല വിജയങ്ങളും നേട്ടങ്ങളും എഴുതി ഭിത്തിയിൽ ഒട്ടിക്കുന്നതു.. പണ്ട് പാടത്തു സിക്സ് അടിച്ചത് മുതൽ നമ്മൾക്ക് സ്വയം അഭിമാനിക്കാൻ വക ഉള്ള എന്തും ആകാം.. മറ്റുള്ളവരുടെ കണ്ണിൽ നിസാരമായി തോന്നുന്നത് ആണെങ്കിൽ കൂടെ അതെല്ലാം അങ്ങനെ എഴുതി വയ്ക്കുമ്പോൾ കിട്ടുന്ന ഒരു കിക്ക് ഒന്ന് അനുഭവിച്ചു അറിയേണ്ടതാണ്..
ഇങ്ങനെ എല്ലാം ചെയ്തു തുടങ്ങുമ്പോൾ നമ്മളുടെ ഉള്ളിൽ ഒരു പവർ ഹൗസ് ഉണ്ടായി വരികയാണ്… ഇതിന്റെ എല്ലാം കൂടെ ഇടയ്ക്ക് കുറച്ചു മോട്ടിവേഷൻ വിഡിയോയും മറ്റും കൂടി ഇട്ട് കൊടുത്താൽ, പണ്ട് എവിടെയാണോ തോറ്റത്, അതിനെ പൂ പറിക്കുന്ന ലാഘവത്തോടെ നിസാരമായി കീഴടക്കാൻ നിങ്ങൾക്കു കഴിയും….
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.