ഒരുപാട് സംരംഭങ്ങൾ ആരംഭിക്കുന്നതും പരാജയപ്പെടുന്നതും നമ്മൾ ധാരാളം കണ്ടിട്ടുണ്ട്.. എന്നാൽ അതിനെ ഒരു പരിധി വരെ ചെറുക്കാൻ കഴിയുന്ന ഒരു കാര്യം ആണ്, സംരംഭകൻ എവിടെ ആണ് ഫോക്കസ് ചെയുന്നത് എന്നത്.
കോഴി മുട്ട ഇട്ട് അട ഇരിക്കുന്നപോലെ ഒരു പ്രസ്ഥാനം ആരംഭിച്ചിട്ട് അതിൽ കയറി ഇരിക്കുന്നവർ ആണ് ഭൂരിഭാഗവും.. ഒരു പ്രസ്ഥാനം, അത് എന്തും ആയിക്കോട്ടെ.. അത് ആരംഭിക്കുമ്പോൾ തന്നെ ഒരു കാര്യം വ്യക്തമായി ഓർക്കണം.. നാളെ നിങ്ങൾ അവിടെ ഇല്ലെങ്കിൽ പോലും എണ്ണ ഇട്ടു ഓടുന്ന ഒരു യന്ത്രം പോലെ ഈ പ്രസ്ഥാനം ഓടണം, ആ ഒരു രീതിയിലേക്ക് മാറാൻ കഴിയുന്ന രീതിയിൽ ആയിരിക്കണം പ്ലാനുകൾ ഉണ്ടാകേണ്ടത്..
ശരിയാണ് നിങ്ങൾ ആയിരിക്കും അവിടത്തെ expert.. പക്ഷെ ഒരു സംരംഭം ആയി മാറുമ്പോൾ നിങ്ങൾ ചെയേണ്ടതായ മറ്റു ചില കാര്യങ്ങൾ ഉണ്ട്..
ഇത് ആദ്യത്തെ ദിവസം ചെയേണ്ടത് അല്ല പക്ഷെ ആദ്യം മുതൽക്കേ ഇത് ചിന്തയിൽ വേണം.
നിങ്ങളുടെ പ്രസ്ഥാനം നിങ്ങൾ അവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിന്റെ ഉള്ളിലെ പ്രവർത്തങ്ങൾ (sales, support, service, manufacturing ) നന്നായി നടക്കുന്നു എന്ന് കരുതുക.
# നിങ്ങൾക്ക് നിങ്ങളുടെ പ്രസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ചെന്ന് എല്ലാ കാര്യങ്ങളെയും നിരീക്ഷിക്കാൻ ഉള്ള സ്വാതന്ത്ര്യം സമയം ലഭിക്കും. അഥവാ എവിടെ എങ്കിലും കുറ്റങ്ങൾ കുറവുകൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ പറ്റും.
# പ്രസ്ഥാനം വളരണമെങ്കിൽ നിങ്ങളുമായി ബിസിനസ് ചെയുന്ന, ചെയ്യാൻ സാധ്യത ഉള്ള എല്ലാവരുമായി ഇടപഴകാൻ ശ്രമിക്കാം. വെറും കച്ചവടം എന്നതിനും അപ്പുറം ഹൃദ്യമായ ഒരു ബന്ധം അവരുമായി ഉണ്ടാക്കാൻ കഴിയും.
# ചില കാര്യങ്ങൾ പ്രവർത്തനം തുടങ്ങി കഴിഞ്ഞു ആയിരിക്കും മാറ്റേണ്ടി വരിക അല്ലെങ്കിൽ കുറച്ചു കൂടി നല്ല ആശയങ്ങൾ ലഭിക്കുക.. അത്തരം കാര്യങ്ങളിലേക് ശ്രദ്ധ വേണം.
# Networking – എന്ത് പ്രസ്ഥാനവും ആയിക്കൊള്ളട്ടെ നല്ല ബന്ധങ്ങൾ ഉണ്ടാക്കേണ്ടത് അത്യാവശ്യം ആണ്, അത് ചിലപ്പോൾ പ്രസ്ഥാനത്തിന്റെ ഉള്ളിൽ ഇരുന്ന് ആവില്ല. പുറത്ത് ഇറങ്ങി നടക്കണം, മേളകൾ, പ്രദർശനങ്ങൾ, മറ്റു പൊതു പരിപാടികൾ എന്നിവയിൽ പങ്കെടുക്കണം.
# കൂടുതൽ ആശയങ്ങൾ കണ്ടെത്താൻ കഴിയണം.. ചിലപ്പോൾ ഇപ്പോൾ നിങ്ങളുടെ ബിസിനസ് നഷ്ടത്തിൽ ആയിരിക്കാം, എന്നാൽ അതിന്റെ കൂടെ ചില കാര്യങ്ങൾ കൂടി ചെയ്താൽ ലാഭത്തിൽ ആക്കാൻ കഴിയും, അവ കണ്ടെത്തണം.
# ചിലപ്പോൾ ഇനി പരിചയപ്പെടാൻ പോകുന്ന ഒരാൾ ആയിരിക്കാം നിങ്ങളുടെ തലവര മാറ്റി എഴുതാൻ പോകുന്നത്.. കൂടുതൽ ആളുകളെ പരിചയപ്പെടുക..
ഒരു ഉദാഹരണം..
നിങ്ങളുടെ ഹോട്ടലിലെ ഏറ്റവും മികച്ച കുക്ക് നിങ്ങൾ ആയിരിക്കാം പക്ഷെ അത് മാത്രം ചെയ്തുകൊണ്ട് അടുക്കളയുടെ ഉള്ളിൽ ഇരുന്നാൽ പ്രസ്ഥാനം വളരില്ല.. പുറത്തേക്ക് ഇറങ്ങണം വരുന്ന കസ്റ്റമേഴ്സിനെ നോക്കി പുഞ്ചിരിക്കണം, കുറ്റങ്ങളും കുറവുകളും ചോദിച്ചു മനസിലാക്കണം, അടുത്ത് ഉള്ളവരുമായി സൗഹൃദം സ്ഥാപിക്കണം, എങ്ങനെ ബിസിനസ് വിപുലീകരികാം എന്ന് ചിന്തിക്കണം, അങ്ങനെ ചെയ്തവരെ പരിചയപ്പെടണം, പഠിക്കണം, വ്യത്യസ്തമായ ആശയങ്ങൾ കണ്ടെത്തണം.. ഇതിന്റെ എല്ലാം കൂടെ അടുക്കള നന്നായി പോകുന്നു എന്നും ഉറപ്പ് വരുത്തണം..
Comments are closed.