Beginners

First Call’s are not from your customers

Pinterest LinkedIn Tumblr

ആദ്യമായി ഒരു സംരംഭം ഒക്കെ തുടങ്ങിയിട്ട് പരസ്യം ഒക്കെ ചെയ്യുമ്പോൾ ഒരുപാട് കാൾ വരും. നമ്മൾ സത്യസന്ധമായി ആത്മാർത്ഥമായി എല്ലാവരോടും ഉള്ളു തുറന്നു സംസാരിക്കും.

എല്ലാം കഴിഞ്ഞു എന്നാൽ ശരി പിന്നെ കാണാം എന്നും പറഞ്ഞു അവർ പോകുമ്പോൾ നമ്മൾ ഇരുന്ന് ആലോചിക്കും, ശേ എന്താണ് പറ്റിയതെന്ന്..

ഇങ്ങനെ പുതിയതായി സംരംഭം തുടങ്ങി പരസ്യം ചെയ്യുമ്പോൾ ആദ്യം നമ്മളെ വിളിക്കുന്നത് ഭൂരിഭാഗം പേരും നമ്മുടെ അടുത്ത് നിന്ന് എന്തെങ്കിലും വാങ്ങാൻ അല്ല വിളിക്കുന്നത്.

അവർ നമ്മുടെ അതേ ബിസിനസ് നമ്മളെക്കാൾ മുന്നേ ചെയ്യുന്ന നമ്മുടെ എതിരാളികൾ ആണ്.. വെറുതെ നമ്മുടെ അടുത്തു എന്തൊക്കെ ഉണ്ടെന്നും മറ്റും അറിയാൻ വേണ്ടി വിളിക്കുന്നതാണ്..

കുറെ പ്രതീക്ഷയും തന്ന് കുറെ സമയവും അപഹരിച്ച ശേഷം അവർ പോകും. നമ്മുടെ അടുത്ത് നിന്ന് എന്തെങ്കിലും ആശയം കിട്ടിയെങ്കിൽ ഒരു കൂസലും ഇല്ലാതെ നമ്മുടെ മുന്നിലൂടെ തന്നെ അതുമായി നടക്കും.

എനിക്ക് ഒരുപാട് ഉണ്ടായിട്ടുണ്ട് ചിലത് വൻ തമാശയാണ്. True caller വഴി ആരാണെന്ന് കൃത്യമായി മനസിലാകും. അങ്ങനെ വരുന്നവരെ ഇട്ട് വട്ട് കളിപ്പിക്കുന്നതും ഒരു രസമാണ്.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.